UPDATES

വായന/സംസ്കാരം

മുടന്തി ജീവിച്ച നൂറ്റാണ്ടുകളുടെ ചരിത്രത്തെ മറിച്ചിട്ട, കഴിഞ്ഞ നൂറ്റമ്പത് വർഷത്തിന്റെ പേരാണ് കേരളം

ഒരു മൂവ്മെന്റ് എന്ന നിലയിൽ നിയോലിബറൽ കുത്തൊഴുക്കിനിടയിലും കമ്യൂണിസ്റ്റ് പാർട്ടി ഭരണപക്ഷത്തുണ്ട്.

പശുവിനെ വളര്‍ത്താം എന്നാല്‍ പാലുകറക്കാന്‍ പാടില്ല എന്ന വിചിത്രമായ ആചാരം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. അവര്‍ണ്ണന്റെ വീട്ടില്‍ വളര്‍ത്തുന്ന പശു പ്രസവിച്ചു കഴിഞ്ഞാല്‍ അത് അടുത്തുള്ള നായര്‍ തറവാട്ടില്‍ എത്തിക്കണം. കറവ തീരുമ്പോള്‍ പ്രമാണി അറിയിക്കും. അപ്പോള്‍ പശുവിനെ തിരിച്ചു കൊണ്ടുപോകാം. അപ്രകാരം ചെയ്തില്ലെങ്കില്‍ പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടിയിട്ടടിക്കും.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രം പി ഭാസ്‌കരനുണ്ണിയിലൂടെ പുറത്തുവരുമ്പോള്‍ പുതിയ തലമുറയ്ക്ക് അപരിചിതമായ പല വെളിപ്പെടുത്തതലുകളും കാണാൻ സാധിക്കും. ഇത്രയും വൈവിധ്യവും അന്ധവിശ്വാസ ജടിലവുമായ ആചാരങ്ങള്‍ ലോകത്തിന്റെ ഒരു കോണിലും നിലനിന്നിരിക്കില്ല എന്ന് നിസ്സംശയം പറയാവുന്ന വിവരണങ്ങള്‍ പി ഭാസ്‌കരനുണ്ണിയുടെ ചരിത്രരചനയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഡോ. ബി ആര്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നതുപോലെ ‘ശ്രേണീ ബദ്ധമായ ജാതിവ്യവസ്ഥ’ യുടെ സങ്കീര്‍ണതകളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട് പി ഭാസ്‌കരനുണ്ണിയുടെ കൃതികളില്‍.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ സാംസ്‌കാരിക പ്രവർത്തകരും, എഴുത്തുകാരനുമായ സുനിൽ പി ഇളയിടം, ശ്രീചിത്രൻ എം ജെ തുടങ്ങിയവർ ഏറ്റവുമധികം റഫറൻസ് ആയി ഉപയോഗിക്കുന്നതും, നിര്‍ദേശിക്കുന്നതും പി ഭാസ്കരനുണ്ണിയുടെ പുസ്തകം ആണെന്ന് കാണാൻ സാധിക്കും.

അധ്യാപകനും, സാംസ്‌കാരിക പ്രവർത്തകനുമായ റഫീഖ് ഇബ്രാഹിം എഴുതുന്നു

ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ആ ജനതയെക്കുറിച്ച് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഡച്ച് ഗവർണറായ ഗൊളേനിസ്റ്റ് എഴുതി;

“അവർ അത്യാഗ്രഹികളും നന്ദിയില്ലാത്തവരും ഉൾക്കപടമുള്ളവരുമാകുന്നു. പണം കൊണ്ട് അവരിൽ നിന്ന് എന്തും നേടാം. അല്പസംഖ്യ കൊണ്ട് എത്രവലിയ കുറ്റങ്ങൾക്കും സമാധാനം ഉണ്ടാക്കാം. മാനം സത്യം നേര് മുതലായത് അവരുടെ ആവശ്യം പോലെ ലംഘിക്കുവാൻ അവർക്ക് ഒട്ടും മടിയില്ലാത്തത് കൊണ്ട് അവരുമായിട്ടുള്ള ഏർപ്പാടുകളിൽ വളരെ ജാഗ്രത വേണം. അവരുടെ വാക്കുകളിൽ അശേഷം വിശ്വാസം വെക്കരുത്”.

ഏകദേശം അതേ കാലത്ത് മറ്റൊരു ഡച്ച് ഉദ്യോഗസ്ഥനായ മുൺസി

“അവർ അന്യരിൽ വിശ്വാസക്കുറവുള്ളവരും ഉപായികളും പൂർവ്വാചാരങ്ങളിൽ സക്തിയുള്ളവരും അതുകളെ അവരുടെ ഗുണാഭിവൃദ്ധിക്ക് പോലും ലംഘിപ്പിക്കുവാൻ സാധിക്കാത്തവരുമാകുന്നു.വിശേഷിച്ച് മടിയന്മാരും നിർലജ്ജന്മാരും വാക്കിനു വ്യവസ്ഥയില്ലാത്തവരും എത്ര വലിയ കളവ് പറയാനും മടിയില്ലാത്തവരുമാണ് ” 

(പി ഭാസ്കരനുണ്ണി എഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ നിന്ന്)

ഇതാണ് വാപ്പച്ചീന്റെ ലെഗസി….!

ഇന്നവിടം സ്ത്രീകളുടെ എണ്ണം പുരുഷൻമാരേക്കാൾ അധികമായ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ്. അഞ്ചിനും പതിനൊന്നിനും ഇടയ്ക്ക് പ്രായമുള്ള 98 ശതമാനം കുട്ടികളും സ്കൂളിൽ പോകുന്നുണ്ട്. ദേശീയ സാക്ഷരതാ നിരക്കിന്റെ ഏകദേശം ഇരട്ടിയോളം കവർ ചെയ്ത് കഴിഞ്ഞിട്ടുണ്ട്.ഒരു ലക്ഷം പേർക്ക് 385 ആശുപത്രിക്കിടക്കകൾ കേരളത്തിലുണ്ട്, ഇതിൽ 56 ശതമാനവും ഗ്രാമീണ മേഖലയിലാണ്.750 പേർക്ക് ഒരു ഡോക്ടറുണ്ട്.

സമ്പൂർണ്ണ ഗ്രാമ വൈദ്യുതീകരണം പൂർത്തിയാക്കിയ സംസ്ഥാനമാണ്. ഗ്രാമീണ ജനതയിൽ 43 ശതമാനവും പട്ടണങ്ങളിൽ 71 ശതമാനവും ശുദ്ധജല വിതരണത്തിന്റെ ഗുണം ലഭിക്കുന്നവരാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അക്രമോത്സുക വളർച്ച യാഥാർത്ഥ്യമായിരിക്കെ അറുപത് വർഷത്തിനിടെ ഒരൊറ്റ നിയമനിർമ്മാണ പ്രാതിനിധ്യം മാത്രമാണവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. സെക്യുലർ ഫാബ്രിക് വലിയ കോട്ടമില്ലാതെ നില നിർത്തിപ്പോരുന്നുണ്ട്.ഒരു മൂവ്മെന്റ് എന്ന നിലയിൽ നിയോലിബറൽ കുത്തൊഴുക്കിനിടയിലും കമ്യൂണിസ്റ്റ് പാർട്ടി ഭരണപക്ഷത്തുണ്ട്.

മുടന്തി ജീവിച്ച നൂറ്റാണ്ടുകളുടെ ചരിത്രത്തെ മറിച്ചിട്ട, കഴിഞ്ഞ നൂറ്റമ്പത് വർഷത്തിന്റെ പേരാണ് കേരളം എന്നത്.

 

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍