UPDATES

ട്രെന്‍ഡിങ്ങ്

കോട്ടിന്റെ സൈഡിൽ പനിനീർപ്പൂ ചൂടിയ നെഹ്റുവിന് വലുതായൊന്നും ഭാവിയിൽ ചെയ്യാനില്ല

ഗാന്ധിയൻ ധാര മുൻപോട്ടു വെച്ച രാഷ്ട്രീയ സങ്കൽപ്പത്തിലേക്ക് നെഹ്റുവിനെയും കൊണ്ട് കെട്ടാനും അതു വഴി കാൽപ്പനികമായി മതവത്കരിക്കാനുമാണ് ചാച്ചാജി മോഡലുകൾ പണിയെടുക്കുന്നത്

രാമചന്ദ്ര ഗുഹ വളരെ വൈകാരികമായി എഴുതുന്ന ഒരു സംഭവമുണ്ട്.”1949 നവംബർ ആദ്യവാരത്തിൽ ആർ എസ് എസ് മുഖ്യൻ ഗോൾവാൾക്കർ ബോംബെയിലെ ശിവജി പാർക്കിൽ പ്രസംഗിക്കാനെത്തി. പ്രസംഗം തുടങ്ങുന്നതിനു മുമ്പേ ആറെസ്സസിന്റെ കായിക പരിശീലന കേന്ദ്രങ്ങളും ആയുധ പരിശീലന കേന്ദ്രങ്ങളും ഊഴമിട്ട് അദ്ദേഹത്തെ ഹാരമണിയിച്ചു.

ഗോൾവാൾക്കർ തന്റെ പ്രസംഗത്തിലുടനീളം ഹിന്ദു സംസ്കാരത്തിന്റെ നന്മകളെക്കുറിച്ച് തിളയ്ക്കുന്ന അവകാശവാദങ്ങളുന്നയിച്ചു. ഇന്ത്യയെ ബാധിച്ച മുഴുവൻ പ്രശ്നങ്ങൾക്കും ഗോൾവാൾക്കറുടെ കൈയിൽ ഒറ്റമൂലിയുണ്ടായിരുന്നു. തന്നെ ഇന്ത്യയുടെ പരമാധികാരി ആക്കുക.മറാo ബ്രാഹ്മണരsക്കം തിങ്ങിക്കൂടിയ ജനാവലി ഹർഷാരവങ്ങളോടെ ഗോൾവാൾക്കറെ കേട്ടു. കുഴികളുടെ ആഴത്തിൽ തുളച്ചു കയറുന്ന തിളങ്ങുന്ന കണ്ണുകളുള്ള രക്തം ഉറഞ്ഞു പോകുന്ന ഏതോ ഇന്ദ്രജാലം കാട്ടുന്ന ദുർമന്ത്രവാദിയെപ്പോലെ നിരുപദ്രവകാരിയായ ഹിന്ദു സന്യാസി എന്നൊറ്റ നോട്ടത്തിൽ തോന്നുന്ന ഗോൾവാൾക്കർ വർഗീയ വിഷത്തിന്റെ പ്രചണ്ഡ പ്രചരണം ശിവജി പാർക്കിലഴിച്ചു വിട്ടത് കേൾക്കാനെത്തിയത് ഒരു ലക്ഷം പേരായിരുന്നു.

കൃത്യം ഒരാഴ്ച്ച കഴിഞ്ഞ് നെഹ്രു ബോംബെയിൽ പ്രസംഗിക്കാനെത്തി.ഗോൾവാൾക്കർ സംസാരിച്ച അതേ മൈതാനത്ത്, മോട് വെയ്ൻ ചിക്കാഗോ ടെലിഫോൺ ആൻഡ് റേഡിയോ കമ്പനിയുടെ ഗോൾവാൾക്കറുപയോഗിച്ച അതേ മൈക്രോ ഫോണുപയോഗിച്ച്, മറാത്ത മധ്യവർഗത്തിന്റെ ഹൃദയ ഭാഗത്ത്, തന്റെ ഷഷ്ടപൂർത്തിയുടെയന്ന് വൈകീട്ട് 4 മണിയോടെ സാന്താക്രോസ് വിമാനത്താവളത്തിൽ വന്നിറങ്ങി ഒന്ന് കുളിച്ച് വേഷം മാറി നെഹ്രു ശിവജി പാർക്കിൽ പ്രസംഗിക്കാനെത്തി.

ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തെയും ഹിന്ദു മൗലികവാദത്തിനെതിരെ മത നിരപേക്ഷതയെയും പ്രതിരോധിക്കുന്നത് കേൾക്കാൻ മറാത്ത ബ്രാഹ്മണരുടെ ഈ ശക്തി ദുർഗത്തിലെത്തിയ ജനക്കൂട്ടത്തിന്റെ എണ്ണം ഗോൾവാൾക്കറെ കേൾക്കാനെത്തിയവരെക്കാൾ ആറിരട്ടിയായിരുന്നു. ആറ് ലക്ഷം ഇന്ത്യക്കാർ – സ്ത്രീകളും കുട്ടികളും തൊഴിലാളികളും -ശിവജി പാർക്കിൽ നെഹ്റു വിനെ കേൾക്കാനെത്തി. സ്വതന്ത്ര്യ ഇന്ത്യയിൽ രണ്ട് വിരുദ്ധാശയങ്ങൾ തമ്മിലുള്ള പ്രത്യക്ഷ പോരാട്ടത്തിൽ നെഹ്രു തകർപ്പൻ വിജയം നേടുകയായിരുന്നു.”

നെഹ്രു ആളുകളെ ആകർഷിച്ചത് ഗാന്ധിയെപ്പോലെ മതാത്മകമോ ആധുനിക പൂർവ്വമോ ആയ ശൈലിയെയോ ജീവിതപ്രക്രിയയെ മുൻ നിർത്തിയായിരുന്നില്ല. രാഷ്ട്ര തന്ത്രത്തെ മുൻ നിർത്തിയായിരുന്നു. അങ്ങേയറ്റം ആധുനികവും മതേതരവുമായ ജനാധിപത്യ സങ്കൽപ്പത്തെക്കുറിച്ചായിരുന്നു നെഹ്റു ശിവജി പാർക്കിലടക്കം പറഞ്ഞു കൊണ്ടേയിരുന്നത്.ഇന്ത്യ കണ്ട ഏറ്റവും ബുദ്ധിശാലിയായ രാഷ്ട്രതന്ത്രജ്ഞൻ നെഹ്റു തന്നെയായിരിക്കണം ആ അർത്ഥത്തിൽ.

കുട്ടികൾക്ക് നെഹ്റുവിനെ ഇഷ്ടപ്പെട്ടമാണെന്നോ നെഹ്റുവിന് കുട്ടികളെ ഇഷ്ടമാണെന്നോ ഒക്കെയുള്ള കാൽപ്പനിക യുക്തികൾ വെച്ച് മഹാബുദ്ധിജീവികളിലൊരാളെ കാൽപ്പനികമായി വിഗ്രഹവത്കരിക്കുന്നത് കൂടി തടയേണ്ടതുണ്ട്. ഗാന്ധിയൻ ധാര മുൻപോട്ടു വെച്ച രാഷ്ട്രീയ സങ്കൽപ്പത്തിലേക്ക് നെഹ്റുവിനെയും കൊണ്ട് കെട്ടാനും അതു വഴി കാൽപ്പനികമായി മതവത്കരിക്കാനുമാണ് ചാച്ചാജി മോഡലുകൾ പണിയെടുക്കുന്നത്.എഡ്വിന മൗണ്ട് ബാറ്റന് സിഗരറ്റ് കത്തിച്ചു കൊടുക്കുന്ന നെഹ്രുവിനെ വീണ്ടെടുക്കേണ്ടതുണ്ട്, കോട്ടിന്റെ സൈഡിൽ പനിനീർപ്പൂ ചൂടിയ നെഹ്റുവിന് വലുതായൊന്നും ഭാവിയിൽ ചെയ്യാനില്ല.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ചെറിയ ഇന്ത്യയുടെ വലിയ നെഹ്രു

നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു

റഫീഖ് ഇബ്രാഹിം

റഫീഖ് ഇബ്രാഹിം

അധ്യാപകൻ, എഴുത്തുകാരൻ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍