UPDATES

ഓഫ് ബീറ്റ്

ദുരിതാശ്വാസ നിധിയിലേക്ക് പണക്കുടുക്ക നൽകിയ 5 വയസ്സുകാരന്‍റെ കുടുംബത്തിനെതിരെ പ്രളയ സഹായധനം കൈപ്പറ്റിയെന്ന് വ്യാജ പ്രചരണം

നഷ്ട പരിഹാര കണക്കെടുപ്പും വിതരണവും റവന്യൂ വകുപ്പിന്റേയും വില്ലേജ് ഓഫീസിന്റെയും ഉത്തരവാദിത്വമല്ലേ പിന്നെന്തിനാണ് പഞ്ചായത്ത് ഓഫീസിനു മുൻപിൽ സമരം?

പ്രളയത്തിന്റെ ദിനങ്ങളിൽ കേരളം ലോകത്തിന് മാതൃകയായത് രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് ഒരുമയോട് ഒരു മഹാദുരന്തത്തെ നേരിട്ട് എന്നത് കൊണ്ട് കൂടിയാണ്. എന്നാൽ പ്രളയാനന്തരം കേരളം പുനസൃഷ്ട്ടിക്കാൻ മുന്നോട്ടു പോകുമ്പോൾ ഭരണ പ്രതിപക്ഷങ്ങൾ പലപ്പോഴും നിരാശപ്പെടുത്തുന്നു എന്നാരോപണം ശക്തമാണ്. മഴക്കെടുതി നേരിട്ട എല്ലാവര്‍ക്കും ആദ്യഘട്ട സഹായം എന്ന നിലയിൽ പ്രഖ്യാപിച്ച 10000 രൂപ സഹായം ഒരു പരിധി വരെ കുറ്റമറ്റ രീതിയിൽ സർക്കാർ നൽകി വരികയാണ്. കേവലം രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ മാത്രം അത്തരം സഹായങ്ങൾ അപഹസിക്കാൻ ചില കുല്സിത താൽപര്യക്കാർ ശ്രമിക്കുന്നത് അപലപനീയം ആണ്.

യൂസഫ് ചെമ്പൻ എഴുതുന്നു:

ഇക്കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയതോ മണ്ണിടിച്ചിലിൽ പൂർണ്ണമായോ ഭാഗികമായോ തകർന്നതോ ആയ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തിര സഹായമായ പതിനായിരം രൂപക്ക് അർഹതയുണ്ടെന്നാണ് അറിവ്. ആ വീടുകൾ ഏതെങ്കിലും ഒരു സി പി എം നേതാവിന്റെ കുടുംബമായാൽ നഷ്ട പരിഹാരത്തിന് അർഹതയില്ല എന്ന് എവിടേയും പറഞതായി അറിവില്ല.

കഴിഞ്ഞ ഒരാഴ്ചയായി പേരെടുത്തു പറയാതെയും കഴിഞ്ഞ ദിവസം പേരെടുത്തു പറഞ്ഞും സി പി എം ജില്ലാ കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സ.എം സെയ്തിനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ ചില കുത്സിത താൽപര്യക്കാർ പ്രത്യേകിച്ചും മുസ്ലീം ലീഗ് പ്രവർത്തകർ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. തികച്ചും അനർഹമായി സഖാവും മക്കളായ ഫിറോസ് ബാബു, സമീർ എന്നിവർ 10000 രൂപ വീതം കൈപ്പറ്റി എന്നതാണ് ആരോപണം.

പ്രളയത്തിൽ ഇവരുടെ ഉടമസ്ഥതയിൽ ഉള്ളതും നിലവിൽ താമസിക്കുന്നതുമായ മൈലും പാത്തിയിലെ 239, 243,243 ( A ) എന്നീ വീട്ട് നമ്പരിലുള്ള 3 വീടുകളിലും വെള്ളം കയറി. ഇതു കൂടാതെ സമീറിന്റെ അക്കര പാടിയിലുള്ള ഫർണിച്ചർ കടയിലും വെള്ളം കയറിയതാണ്. ഇതിൽ 243 നമ്പർ വീട് പൂർണ്ണമായും തകരുകയും ചെയ്തു.

18/9/18 ന് വൈകിട് 4.49 നാണ് ഫിറോസിന്റെ അക്കൗണ്ടിൽ ആദ്യ ഗഡുവായ 6800 രൂപ ക്രെഡിറ്റ് ആകുന്നത്. അപ്പോഴാണ് കുടുംബത്തിലെ 3 പേരുടെ പേരിലും സഹായധനം അനുവദിച്ചതായി അറിയുന്നത്. ആ സമയം തന്നെ ഫിറോസ് ജില്ലാ ഫിനാൻസ് ഓഫീസറുമായി ഫോണിൽ ബന്ധപ്പെടുകയും പിറ്റേന്ന് (19-9- 18 )ന് 12 മണിക്ക് തന്നെ വൈത്തിരി താലൂക്ക് ഓഫീസിൽ ഈ തുക തിരിച്ചടക്കുകയും ചെയ്തതാണ്. വെള്ളം കയറിയ വീടുകൾക്കുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിട്ടും ആ തുക സ്വീകരിക്കാതെ തിരിച്ചടച്ച മനസ്സുകളെ അംഗീകരിക്കാതെ ദുഷിപ്പ് പ്രചരിപ്പിക്കുന്നവര്‍ നിങ്ങളറിയണം ആ കുടുംബത്തിനേ. ഈ പ്രളയ കാലത്ത് സ്വന്തം വീടിനേക്കാൾ നാടിന് പ്രാധാന്യം കൊടുത്തവരാണ് സെയ്ദ് ക്കയും, സമീറും, ഫിറോസും. നാടിന്റെ മുക്കും മൂലയിലുമെത്തി നിരവധി പേർക്ക് അഭയമായമാരാണവർ. വീട് വ്യത്തിയാക്കാനും, കിറ്റുകൾ എത്തിക്കാനും, മണ്ണ് മാറ്റാനും, കിണർ വൃത്തിയാക്കാനും നിങ്ങൾ ഈ ദുഷിപ്പ് പ്രചരിപ്പിക്കുമ്പോൾ പോലും ഓടിക്കൊണ്ടിരിക്കുന്നവരാണവർ.

പതിനായിരം വാങ്ങി എന്ന് പറഞ്ഞ് അപഹസിക്കുന്നവർ ഒന്നുകൂടി അറിയണം പൊഴുതനയിൽ നിന്ന് ആദ്യമേ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണക്കുടുക്ക നൽകിയ 5 വയസ്സുകാരൻ സിനാൻ സഖാവ് സമീറിന്റെ മകനാണ്. തന്റെ ഒരു മാസത്തെ അലവൻസാണ് സഖാവ് സെയ്‌ദ്ക്ക നൽകിയത്. സഖാവ് ഫിറോസും ഭാര്യ അർഷദയും അവരുടെ ഓരോ മാസത്തെ ശമ്പളവും ഓണം അലവൻസുമടക്കമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 65000 രൂപയോളമാണ്.

സൈബർ ലീഗുകാർക്ക് വേണ്ടി 3 ചോദ്യം
1. വെള്ളം കയറിയതോ ഭാഗികമായോ പൂർണ്ണമായോ തകർന്ന വീടുകൾക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടങ്കിൽ പിന്നെ എന്താണ് ഇതിലെ നിയമ പ്രശ്നം?

2. ധാർമ്മികതയാണ് വിഷയമെങ്കിൽ നിങ്ങൾ ഈ വിഷയം അറിയുന്നതിന് മുൻപേ അർഹതയുണ്ടായിട്ടും വേണ്ടെന്ന് പറഞ്ഞ് ഈ തുക തിരിച്ചടച്ചതല്ലേ പിന്നെന്താണ് ഈ വിഷയത്തിലെ ധാർമ്മിക പ്രശ്നം?

3. നഷ്ട പരിഹാര കണക്കെടുപ്പും വിതരണവും റവന്യൂ വകുപ്പിന്റേയും വില്ലേജ് ഓഫീസിന്റെയും ഉത്തരവാദിത്വമല്ലേ പിന്നെന്തിനാണ് പഞ്ചായത്ത് ഓഫീസിനു മുൻപിൽ സമരം?

4. നഷ്ടപരിഹാര വിഷയത്തിൽ അച്ചൂരാനം വില്ലേജ് ഓഫീസ് അധികാരികൾ പുലർത്തുന്ന നിഷ്ക്രിയത്തത്തിലും ബി ജെ പി അനുകൂല നിലപാടിലും പ്രതിഷേധിച്ച് ആനോത്ത് നാട്ടുകാർ വില്ലേജ് അധികാരികളെ ഒരു ദിവസം മുഴുവൻ ഉപരോധിച്ചപ്പോൾ നിങ്ങളുടെ നേതാക്കൾ കാശിക്കു പോയതായിരുന്നോ?

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഞങ്ങൾക്കൊപ്പമെത്താൻ കഴിയാത്തതിന്റെ കെറുവ് അപവാദ പ്രചരണം കൊണ്ടല്ല തീർക്കേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍