UPDATES

വൈറല്‍

വല്യ പാടാണ് തച്ചങ്കരി സാറേ… ഒരു മാധ്യമ പ്രവര്‍ത്തകനും കുടുംബത്തിനും കെഎസ്ആര്‍ടിസിയില്‍ ഉണ്ടായ ദുരനുഭവം

കുമളിയിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം

കെ എസ് ആർ ടി സി വൻ പ്രതിസന്ധിയിലാണെന്നും അടിക്കടി കൂടുന്ന പെട്രോൾ – ഡീസൽ വില വർധന വൻ തിരിച്ചടിയാണെന്നും കോർപ്പറേഷനും, തൊഴിലാളി സംഘടനാ നേതാക്കളും ഒരു പോലെ സമ്മതിക്കുന്നു. എന്നാൽ കേവലം ഇത് മാത്രമാണോ പ്രശ്നം എന്ന് പുനഃപരിശോയ്ക്കേണ്ടിടത്താണ് ചില സംഭവവികാസങ്ങൾ ചെന്നെത്തി നിൽക്കുന്നത്.

ദീപിക പത്രത്തിന്റെ സബ് എഡിറ്റർ അരുണിനും കുടുംബത്തിനും ഉണ്ടായ ഒരനുഭവം നവമാധ്യമത്തിൽ അരുൺ പങ്കു വെക്കുകയുണ്ടായി. കുമളിയിൽ നിന്നും കോട്ടയത്തേക്കുള്ള അവരുടെ യാത്ര അനുഭവം ഇങ്ങനെ;

ഉച്ചക്ക് രണ്ടുമണിക്ക് ഭാര്യയും എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി കുമളിയിൽ നിന്ന് വരുന്ന കെഎസ്ആർടിസി ബസിൽ കയറി. തിരുവനന്തപുരത്തേക്കുള്ള ബസ്‌ ആണ്. ഞങ്ങൾക്കിറങ്ങേണ്ടത് കോട്ടയത്ത്. കൊടുങ്ങൂർ നിന്ന് ബസിൽ കയറുമ്പോൾ ബസിൽ ഏകദേശം എല്ലാ സീറ്റും ഫുൾ ആണ്.ഏറ്റവും മുൻവശത്തെ രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരു സ്ത്രീ മാത്രം..

ഭാര്യയേം കുഞ്ഞിനേം അവിടെ ഇരുത്തി..രണ്ടു സീറ്റ്‌ പിന്നിൽ ഞാനും ഇരുന്നു..ടിക്കറ്റ് നൽകിയ ശേഷം,ഭാര്യയേം കുഞ്ഞിനേം എന്റെ സീറ്റിലേക്ക് ഇരുത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടു..എന്നോട് എഴുന്നേറ്റു നിൽക്കാനും.. അദ്ദേഹം എന്റേത് എന്ന് അവകാശപ്പെട്ട സീറ്റിൽ കണ്ടക്ടർ എന്ന് റിസേർവ് ചെയ്തിട്ടില്ല..W1,W2 എന്ന് മാത്രമാണ് എഴുതിയിരുന്നത്..എന്നിട്ടും ഞാൻ ഇരുന്ന സീറ്റിൽ നിന്നെഴുന്നേറ്റ് അദ്ദേഹത്തോട് തല്ക്കാലം അവിടെയിരുന്നുകൂടെ എന്ന് ചോദിച്ചു. സാധിക്കില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും ബസ്‌ ഓടുമ്പോൾ തന്നെ ഭാര്യയും കുഞ്ഞും മാറി ഇരിക്കണം എന്ന് ആവശ്യപ്പെട്ട് മുന്നിലേക്ക് വരികയും ചെയ്തു. (അയാളുടെ ഒച്ചയും വരവും കണ്ടാൽ ഇപ്പോ തല്ലും എന്നോർക്കും. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ഇതിന് സാക്ഷികൾ ആണ്.)

സ്റ്റോപ്പില്ലാത്ത സ്ഥലത്തു വണ്ടി നിർത്തിച്ച് ഭാര്യയെയും കുഞ്ഞിനെയും എതിർവശത്ത് ഇരുത്താൻ ശ്രമിച്ചപ്പോൾ അതിനെ ഞാൻ എതിർത്തു..ഒടുവിൽ അയാൾ വണ്ടി അവിടെ നിർത്തിയിടിച്ചു…അപ്പോഴാണ് ‘നട്ടെല്ലിനടക്കം എല്ലാത്തിനും ഉറപ്പുള്ള പ്രതികരണ ‘ശേഷി’ ഉള്ള ചില ആൺ ചിങ്കങ്ങൾ ഉണർന്നത്, ഇത്രയും നേരം ഇതെല്ലാം കണ്ടുകൊണ്ടിരുന്ന പുരുഷകേസരികളിൽ രണ്ടുപേർ വണ്ടി നിർത്തി തന്നില്ലേ മാറ്റി ഇരുത്തിക്കൂടേ എന്ന്. എതിർവശത്തെ അമ്മയും കുഞ്ഞും സീറ്റിൽ അപ്പോൾ തന്നെ കുഞ്ഞുങ്ങളുമായി രണ്ടു സ്ത്രീകളും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. ഒടുവിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഓർത്ത്. ആ സീറ്റിലേക്ക് ഞാൻ ഭാര്യയേം കുഞ്ഞിനേം മാറ്റിയിരുത്തി. നാലുപേരും കുഞ്ഞുങ്ങളും തിങ്ങി ഞെരുങ്ങി ആ സീറ്റിൽ ബാക്കിയുള്ള 23 കിലോമീറ്റർ..കോട്ടയം വരെ.

ഇറങ്ങാൻ നേരം പുറകിലെ കണ്ടക്ടർ എന്ന് റിസേർവ് ചെയ്തിട്ടുള്ള സീറ്റിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച എന്റെ കൈയിൽ പിടിച്ച് തള്ളിയ ഈ മഹാൻ ഏതോ യൂണിയനിലെ കൊണാണ്ടർ ആണത്രേ …അവനെ തെറിവിളിക്കാൻ തോന്നിയില്ല…അതല്ലല്ലോ വഴി ഇനി നിങ്ങൾ പറ ഇവനെപ്പോലുള്ള ജീവനക്കാർ തുടർന്നാൽ ഈ കെഎസ്ആർടിസി രക്ഷപെടും എന്നാണോ?

വല്യ പാടാണ് തച്ചങ്കരി സാറേ. ബസിലെ ഞായറാഴ്ചകളിലെ മറ്റ് സ്ഥിരം യാത്രക്കാർ ഇവനെക്കുറിച്ച് പറഞ്ഞ അഭിപ്രായം കുറിക്കാൻ വേറെ പോസ്റ്റ്‌ ഇടണം.

ഗിരീഷ്, റിയല്‍ ലൈഫ് ഹീറോ; കൈയടിക്കാം, ഈ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍