UPDATES

ട്രെന്‍ഡിങ്ങ്

സാലറി ചലഞ്ചില്‍ ഇടങ്കോലിടുന്നവരോട്; ഹൈക്കോടതി പറഞ്ഞ ‘പിടിച്ചുപറി’ വാര്‍ത്തയുടെ യാഥാര്‍ഥ്യമെന്ത്?

സാലറി ചലഞ്ചിൽ പങ്കെടുക്കാനുള്ള 6 മാർഗ്ഗങ്ങളും നോ പറയാനുള്ള ഓപ്ഷനും വിസമ്മതപത്രവും ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ച സർക്കാരിന്റെ സാലറി ചലഞ്ചുമായി ഈ പരാമർശത്തിന് യാതൊരു ബന്ധവുമില്ല.

‘നിർബന്ധമായി ശമ്പളം പിടിക്കൽ പിടിച്ചു പറിക്കു സമാനമെന്ന് ഹൈ കോടതി’ മാതൃഭൂമി ഇന്നലെ വന്ന ഹൈകോടതി വിധിയെ കുറിച്ചുള്ള മാതൃഭൂമിയുടെ തലക്കെട്ട് ഇപ്രകാരം ആണ്. ‘ശമ്പളം പിടിച്ചു വാങ്ങുന്നതിനെതിരെ ഹൈ കോടതി, ഇത് പിടിച്ചു പറിക്കൽ’ മലയാള മനോരമ ഒരുപടി കൂടി കടന്നു സാലറി ചലഞ്ചിനെതിരെ കോടതി എന്ന തരത്തിലാക്കി വാർത്ത. യഥാർത്ഥത്തിൽ ഹൈ കോടതി ഇടപെട്ട വിഷയവും, പുറപ്പെടുവിച്ച പ്രസ്താവനയും എന്താണ് ?

മിലാഷ് സി എൻ എഴുതുന്നു ….

ജീവനക്കാരുടെ ശമ്പളം നിർബന്ധമായി പിരിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞതും സാലറി ചലഞ്ചുമായി ഒരു ബന്ധവുമില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് ഹൈക്കോടതി പരാമർശം.

ബോർഡ് ഒരു മാസത്തെ ശമ്പളം പിരിക്കാൻ ഉത്തരവിട്ടത് ദുരിതാശ്വാസഫണ്ടിലേക്ക് നൽകാനല്ല. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാനുള്ള ടെംപിൾ റിനൊവേഷൻ ഫണ്ടിലേക്കാണ് ആ തുക പിരിക്കാൻ ബോർഡ് ശ്രമിച്ചത്. വിശ്വാസികളും ക്ഷേത്രങ്ങളും ബോർഡും അതിലെ ജീവനക്കാരും തമ്മിലാണ് വിഷയം.സർക്കാർ ഇതിൽ കക്ഷിയേ അല്ല.

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തിന്റെ ചുവട് പിടിച്ചാണ് തങ്ങളുടെ ഉത്തരവെന്ന് ബോർഡിന്റെ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും ശമ്പളം നൽകുന്നതിൽ നിന്ന് മാറി നിൽക്കാനുള്ള ഓപ്ഷൻ ബോർഡ് ജീവനക്കാർക്ക് നൽകിയിട്ടില്ല. അതാണ് ഹൈക്കോടതിയുടെ പരാമർശത്തിന് കാരണമായതും. സാലറി ചലഞ്ചിൽ പങ്കെടുക്കാനുള്ള 6 മാർഗ്ഗങ്ങളും നോ പറയാനുള്ള ഓപ്ഷനും വിസമ്മതപത്രവും ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ച സർക്കാരിന്റെ സാലറി ചലഞ്ചുമായി ഈ പരാമർശത്തിന് യാതൊരു ബന്ധവുമില്ല.

Also Read- അടുത്ത തവണ അത് നമ്മളായിരിക്കും എന്ന് കണക്കാക്കി എടുക്കുന്ന ഒരു ഇൻഷ്വറൻസ് ആയി സാലറി ചലഞ്ചിനെ കണ്ടാല്‍ മതി

എന്നിട്ടും ഹൈക്കോടതി പരാമർശം ജീവനക്കാരുടെ സാലറി ചലഞ്ചുമായി ചേർത്ത് തലക്കെട്ട് ചാർത്തി കൊടുക്കുന്ന മാധ്യമങ്ങളെയൊക്കെ എന്താ പറയേണ്ടത്. നമ്മുടെ നാട് വലിയൊരു പ്രളയത്തെ അതിജീവിക്കാനുള്ള വിഭവങ്ങൾ സമാഹരിക്കുകയാണ്. അതിന് ഇടങ്കോലിടാൻ ശ്രമിക്കുന്നവരെ ഏന്ത് ചെയ്യണമെന്ന് ഈ നാട്ടിലെ ജനങ്ങൾ തീരുമാനിക്കട്ടെ.

ഞാന്‍ എന്തുകൊണ്ട് ശമ്പളം കൊടുക്കില്ല? സാലറി ചലഞ്ചിനോട് നോ പറയേണ്ടി വന്ന ഫോറസ്റ്റ് വാച്ചറായ ആദിവാസി സ്ത്രീ സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍