UPDATES

ട്രെന്‍ഡിങ്ങ്

മോദി ഭരണത്തിൽ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടന്നിട്ടില്ലേ? യാഥാർഥ്യമെന്ത്?

2007നു ശേഷം അതിർത്തിയിൽ ദേശ രക്ഷാ സേനയ്ക്ക് എറ്റവുമധികം മരണങ്ങളും, ക്വാഷ്വാലിറ്റികളും നേരിട്ടത് 2016-2017ലാണ്

റാഫേൽ അഴിമതി മുതൽ നോട്ട് നിരോധനം വരെ പ്രതിസന്ധിയുടെ പടുകുഴിയിൽ പെട്ടുലയുന്ന ബി ജെ പി – സംഘപരിവാർ സഖ്യത്തിന് ഇപ്പോൾ ഒരേയൊരു കച്ചിത്തുരുമ്പ് നുണ പ്രചാരണമാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസന കുതിപ്പുകളുടെ ഇല്ലാക്കഥകൾ മുതൽ ദളിത് – ന്യൂനപക്ഷ വേട്ടകൾ നോർമലൈസ് ചെയ്യുന്നതിന് വരെ വിവിധ വഴികൾ ആണ് ബി ജെ പി ഐ ടി സെൽ സൈബർ ഇടങ്ങളിൽ ആവിഷ്‌കരിക്കുന്നത്. അത്തരത്തിൽ ഒരു പ്രചാരണമാണ് ബി ജെ പി അധികാരത്തിലേറിയ ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങൾ പൂജ്യം ആണെന്ന നട്ടാൽ കുരുക്കാത്ത നുണ ഓൺലൈൻ മേഖലയിൽ മുളപ്പിക്കാൻ ഇക്കൂട്ടർ ശ്രമിക്കുന്നത്.

പിങ്കോ ഹ്യുമൻ എഴുതിയ കുറിപ്പ് വായിക്കാം:

ഏറ്റവും അപകടകാരികളായ നിഷ്കളങ്കർ ഉള്ള നാടാണ് കേരളം എന്ന് തോന്നിട്ടുണ്ട് എനിക്ക്! കാളപെറ്റു എന്ന് കേട്ട ഉടൻ കയറെടുക്കുന്ന ആളുകൾ! ‘ഉദാഹരണം പറയാം, നരേന്ദ്ര മോദി അധികാരത്തിലെറിയത്തിന് ശേഷം ഭികരക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം  ‘പൂജ്യം’ ആണെന്നൊരു പോസ്റ്റർ കാണുന്നു! മണിക്കുറുകൾക്കുള്ളിൽ “1000” ഷെയറുകൾ പിറക്കുന്നു! എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കള്ള പ്രചരണത്തെ നിഷ്കളങ്കർ ഏറ്റെടുക്കുന്നത്?

ഓർക്കുന്നുണ്ടോ ഇക്കഴിഞ്ഞ വർഷത്തെ ഡിസംബർ അവസാന വാരം, നമ്മൾ പുതുവർഷമാഘോഷിക്കുമ്പോൾ അന്ന് അഞ്ച് ജവാൻമാരുടെ വീടിൽ തേങ്ങലടങ്ങിട്ടില്ലായിരുന്നു. മേജർ മോഹാർക്കർ, പ്രഫൂല അബാദാസ് അടക്കം അഞ്ച് പട്ടാളക്കാർ പാക് ഭികരരുടെ വെടിയേറ്റ് രാജോരിയിൽ മരിച്ച് വിണപ്പോൾ പാഴായി പോയത് രാജ്യത്തിന്റെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് വാഗ്ദാനമായി ജനത്തിന് നൽകിയ ഒരു വാക്കാണ്. അതിർത്തിയിലേ ടെററിസത്തിന് അന്ത്യം കുറിക്കുമെന്ന് മോദി നോട്ടു നിരോധന വേളയിൽ മാത്രമല്ല പറഞ്ഞത്, അതിലേറെ മുന്നേ 2014ലെ തിരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പ്രകടന പത്രികയിലാണ് ഇത് മോദി വാഗ്ദാനമായി മുന്നോട്ട് വെച്ചത്. “Zero Tolerance” പോളിസിയായിരുന്നു ബി ജെ പി വിഭാവനം ചെയ്തത്. ബി.ജെ.പി 2014 ലെ തെരഞ്ഞെടുപ്പ് പത്രിക ചുവടെ..(ബി.ജെ.പിക്കാർക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം)  http://www.bjp.org/images/pdf_2014/full_manifesto_english_07.04.2014.pdf

2017 ൽ ജമ്മു കാശ്മീരിലെ പാക് വെടിനിർത്തൽ ലംഘനവും, ജവാൻമാരുടെ മരണവുമെല്ലാം പരിശോധിച്ചാൽ മനസ്സിലാക്കുന്ന ഒരു കാര്യമെന്നത് 2007നു ശേഷം അതിർത്തിയിൽ ദേശ രക്ഷാ സേനയ്ക്ക് എറ്റവുമധികം മരണങ്ങളും, ക്വാഷ്വാലിറ്റികളും നേരിട്ടത് 2016-2017ലാണ്!! ഡാറ്റ നോക്കാം.!

2017 ഡിസംബർ 19 തിയതി കേന്ദ്രം ലോകസഭയിൽ വെച്ച ഡാറ്റയാണിത്- http://164.100.47.190/loksabhaquestions/annex/13/AS43.pdf

ഇത് പ്രകാരം 2017 ൽ മാത്രം ജമ്മു കാശ്മീരിൽ കൊല്ലപ്പെട്ടത് 75 ജവാൻമാരാണ്! അതായത് ഡിസംബർ 14 വരെയുള്ള കണക്ക് പ്രകാരം! അതിന് ശേഷമാണ് ആദ്യം പരാമർശിച്ച 5 പേർ! അപ്പോൾ 2017 ൽ 80 ജവാൻമാർ എന്നതാവും കണക്കിൽ ! 338 തീവ്രവാദി ആക്രമങ്ങളിൽ നിന്നാണ് ഈ മരണങ്ങൾ. മോദി അധികാരത്തിലേറിയ 2014ൽ 222 തിവ്രവാദി ആക്രമണങ്ങളിൽ നിന്ന് 47 സൈനികരാണ് മരിച്ചത്, ഇപ്പോൾ അത് ഇരട്ടിയോട് അടുക്കുന്നു. 2016ൽ 82 ജവാൻമാരാണ് കൊല്ലപ്പെട്ടത്.

2004 ൽ ഭികരക്രമണങ്ങളിൽ നിന്നായി 281 സൈനികർ കൊല്ലപ്പെട്ടു കാശ്മീരിൽ മാത്രമായി. 2008 ൽ അത് 75 പേർ എന്ന നിലയിൽ കുറഞ്ഞു. ശേഷം 2016ൽ അത് 82 ആയി ഉയർന്നു. പത്ത് വാർഷമെടുത്താൽ അതിൽ എറ്റവും കൂടിയത്!

ഇനിയാണ് ആയിരം ഷെയറുകൾ പോയ പോസ്റ്ററിലേ കണക്ക് ,

2014 മുതൽ 2017 വരെ മാത്രം രാജ്യത്ത് തിവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാരന്റെ എണ്ണം ഒഫിഷ്യൽ കണക്കിൽ 60 ആണ്. ഡാറ്റ ചുവടെ.

2004 മുതൽ 2017-18 വരെയുള്ള എച് എം എ ആനുവൽ റിപ്പോർട്ട് ലിങ്ക് ചുവടെ.

https://mha.gov.in/documents/annual-reports

ഒരൽപ്പം പുറകോട്ട് പോയാൽ ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഓർമ്മ കാണും, 2016 സെപറ്റംബറിലാണത് നടന്നത്! ആർമി ചീഫ് ആയ ബിബിൻ റാവത്ത് അന്ന് പറഞ്ഞത് “if necessary” വിണ്ടും സർജിക്കൽ സ്ട്രൈക്കുകൾ ആവർത്തിക്കുമെന്നാണ്. യൂറി ആക്രമണത്തിന്റെ തിരിച്ചടിയായിട്ടാണ് ഇന്ത്യൻ സൈന്യം പാക് അതിർത്തി കടന്ന് Surgical Strike നടത്തിയത്.

സർജിക്കൽ സ്ട്രൈക്കിന് ശേഷം അതിർത്തിയിൽ കൊല്ലപ്പെടുന്നവരുടെ(ഇന്ത്യക്കാരുടെ ) എണ്ണത്തിൽ ഉള്ള വർധനവ് എന്നത് 31% ആണെന്നാണ് South Asia Terrorism Portal (SATP) ന്റെ കണ്ടെത്തൽ. 2017 മെയ് വരെയുള്ള കണക്ക് ആണിത്.

മറ്റൊരു വാർത്ത 2017 ൽ മാത്രം 860 തവണയാന്ന് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചത്. 2016ൽ അത് 228 തവണയായിരുന്നു. ഇങ്ങനെ മാത്രം ഉണ്ടായ വെടിവെപ്പിൽ നിന്നും മാത്രമായി 12 സിവിലിയൻ മാരെയും, 17 സൈനികരെയുമാണ് രാജ്യത്തിന് നഷ്ടമായത്. ഇവയെല്ലാം നോക്കിയാൽ പാക്കിസ്ഥാന് മോദിയെ പേടിയാണെന്നത് ആർ എസ് എസ് – ബി ജെ പിക്കാരുടെ ഉണ്ട ഇല്ലാ വെടിയായി മാത്രമേ കാണാൻ പറ്റൂ.

2017 ന്റെ നഷ്ടങ്ങൾ ഒരുപാടാണ്, പക്ഷേ രാഷ്ട്രിയ താൽപര്യം മുൻനിർത്തി മാത്രം സൈനിക സ്നേഹം പറയുന്ന സംഘപരിവാറിന് സൈനികരുടെ മരണമെന്നത് ഓർമ്മയിൽ പോലുമുണ്ടാകില്ല. ഓരോ സൈനികന്റേയും, ഒരോ സിവിലിയന്റയും ജീവൻ അമൂല്യമാണെന്ന് കേന്ദ്ര സർക്കാരിനേ ബോധ്യപ്പെടുത്താൻ ഒരു വട്ടമെങ്കിലും ഫേസ്ബുക്ക് ഉപയോഗിച്ച രാജ്യസ്നേഹികളായ സംഘ പ്രവർത്തകർ ഇന്ത്യ മഹാരാജ്യത്തുണ്ടെന്ന് കരുതാൻ മേലാ തൽക്കാലമെങ്കിലും. 2017 ന്റെ നഷ്ടങ്ങളിൽ അവർ 80 പേരുണ്ട്, 2018 ന്റെ കണക്കുകൾ വരാനിരിക്കുന്നു.

Pinko Human -Facebook Post

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നാല് വര്‍ഷത്തെ മോദി ഭരണത്തില്‍ കാശ്മീരില്‍ മാത്രം സ്ഫോടനമെന്ന് ജഗ്ഗി; നുണയെന്ന് വസ്തുതകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍