UPDATES

ട്രെന്‍ഡിങ്ങ്

കാശു മതി ബാക്കി കാര്യം ഞങ്ങളുടെ സൗകര്യം പോലെ എന്ന നിലപാട് കൊണ്ട് ഒരു നവകേരളവുമുണ്ടാകില്ല

ആയതിനാൽ ഞാൻ വാഗ്ദാനം ചെയ്ത പതിനായിരം വച്ച് പതിനഞ്ചു മാസം ഉള്ള തുകയും സുഹൃത്തുക്കളുടെ സംഭാവനകളും കൂടി കൂട്ടി വീട് നഷ്ട്ടപ്പെട്ട ഒന്നോ രണ്ടോ പേർക്ക് വീടുപണി നേരിട്ട് ചെയ്തു കൊടുക്കും

പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്ത ‘സാലറി ചലഞ്ചിന്’ ആദ്യഘട്ടത്തിൽ വൻ ജനപിന്തുണയും, രാഷ്ട്രീയഭേദമന്യേ ഐക്യദാർഢ്യവും ലഭിച്ചിരുന്നു. പ്രതിപക്ഷത്തായിട്ട് പോലും കോൺഗ്രസ്സ് നേതാവ് മൻമോഹൻ സിംഗ് മുതൽ രമേശ് ചെന്നിത്തല വരെയുള്ളവർ മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്തു. എന്നാൽ പ്രളയാനന്തരം സാലറി ചലഞ്ച് അടിച്ചേൽപ്പിക്കുന്നു എന്നാരോപണം ശക്തമായി.

ഒരു മാസത്തെ ശമ്പളം നല്കാൻ വിസമ്മതിക്കുന്നവരെ ഒറ്റപ്പെടുത്താനും, ആക്രമിക്കാനും, സ്ഥലം മാറ്റാനും തുടങ്ങി എന്ന് വാർത്തകൾ വന്നതോടെ സംഗതി പതിവ് പോലെ വിവാദമായി. പ്രതിപക്ഷ നേതാക്കൾ ചലഞ്ചിൽ നിന്ന് പിന്മാറാനും, സർക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയെ വിമർശിക്കാനും ആരംഭിച്ചു.

പ്രസ്തുത വിഷയത്തിൽ ജെ എസ് അടൂർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്.

കേരള സർക്കാർ ഇപ്പോൾ നടത്തുന്നത് ‘Salary Challenge’ അല്ലെ അല്ല. Salary Challenge എന്ന ആശയത്തിന്റ കാമ്പ് അത് സ്വയം ഓരോ മനുഷ്യരുടെ ബോധ്യത്തിൽ നിന്നും സ്വയമായി ഒരു കൂട്ടായ്മയിൽ പങ്കാളികളാകുവാൻ ഉള്ള തീരുമാനമാണ്. അത് കലക്ടീവ് ഓണർഷിപ്പിന്റെയും കമ്മിറ്റ്മെന്റിന്റെയും ബോധ്യമാണ്. അല്ലാതെ സർക്കാർ ഇണ്ടാസ് ഇറക്കി സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചു വാങ്ങുന്ന കൈയൂക്ക് ഉള്ളവൻ കാര്യക്കാർ എന്ന നിലപാട് അല്ല. കൊടുക്കാൻ പാങ്ങില്ലാത്തവരെ name and shame ചെയ്യുന്നതല്ല. ഇതുകൊണ്ട് കുറേ പൈസ കിട്ടും. അതിലേറെ കിട്ടുമായിരുന്നത് കിട്ടില്ല. വിദേശ മലയാളികളിൽ സർക്കാർ, ഭരണ, പാർട്ടി ഭക്തജനങ്ങൾ അല്ലാതെ എത്ര പേർ ഇങ്ങനെയുള്ള കൈയ്യൂക്ക് സംരംഭത്തിന് കാശ് കൊടുക്കും എന്ന് കണ്ടറിയാം.

ഒരാൾ മനസ്സ് അറിഞ്ഞു മനസ്സ് നിറഞ്ഞു കൊടുക്കുന്നതും പിടിച്ചുവാങ്ങുന്നതും തികച്ചും വ്യത്യസ്തമായ ധർമ്മികതയും കടക വിരുദ്ധമായ രാഷ്ട്രീയവുമാണ്.

Enforced collection is against the basic values of voluntarily contributions and participation. One is yet to see a comprehensive assessment report with clear indication of how much money is required for what. The usual business as usual mode will at best be a repairs and maintenance mode. Where is the assured transparency and accountability in terms of plans, finance and process.

ഇപ്പൊൾ സർക്കാർ കാര്യം മുറപോലെ എന്ന സാദാ അധികാര അഹങ്കാരമാണ് നടക്കുന്നത്. കാശു മതി ബാക്കി കാര്യം ഞങ്ങളുടെ സൗകര്യം പോലെ എന്ന നിലപാട് കൊണ്ട് ഒരു നവ കേരളവുമുണ്ടാകയില്ല.

ആയതിനാൽ ഞാൻ വാഗ്ദാനം ചെയ്ത പതിനായിരം വച്ച് പതിനഞ്ചു മാസം ഉള്ള തുകയും സുഹൃത്തുക്കളുടെ സംഭാവനകളും കൂടി കൂട്ടി വീട് നഷ്ട്ടപ്പെട്ട ഒന്നോ രണ്ടോ പേർക്ക് വീടുപണി നേരിട്ട് ചെയ്തു കൊടുക്കും.

ഒരു കാര്യം കൂടി. ഇവിടെ ഫേസ്ബുക്ക് ചലഞ്ചു കൊണ്ട് ഇരിക്കുന്ന ആളല്ല ഞാൻ. ഞങ്ങളുടെ സുഹൃത്തുക്കളും വോളന്റീയർമാരും ഒന്നാം ദിവസം മുതൽ വോളിന്ററി റിലീഫ് വർക്കിൽ ആണ്. ബോധിഗ്രാം പ്രളയ ബാധിതർക്കു തുറന്നു കൊടുത്തുത് മുതൽ ഇന്ന് വരെ ഞങ്ങളുടെ വോളണ്ടിയർ ടീം രാപകൽ ദുരിതാശ്വാസത്തിനായി കൂട്ടായി പ്രവർത്തിക്കുകയാണ്. അതുകൊണ്ട് ഇത് സേഫ് സോണിൽ നിന്നുള്ള ഫേസ്ബുക്ക് പ്രതികരണം മാത്രമല്ല. അടുത്ത ഒരു കൊല്ലമെങ്കിലും റീ ബിൽഡിങ് കേരള എന്ന മിഷനിൽ സജീവമായി കാണും. സർക്കാരുമായും പഞ്ചായത്തുകളുമായും സഹകരിക്കാവുന്ന മേഖലയിൽ സഹകരിക്കുകയും ചെയ്യും.

*ഫേസ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍