UPDATES

ട്രെന്‍ഡിങ്ങ്

ലിനി സിസ്റ്ററുടെ പേരില്‍ വ്യാജ പ്രചരണം; ഗൂഗിളിന് പരാതി നല്‍കാനൊരുങ്ങി പേരാമ്പ്ര താലൂക്ക് ആശുപത്രിയധികൃതര്‍

നിപ വൈറസ് ബാധിതനായ രോഗിയെ പരിചരിക്കുന്നതിനിടയില്‍ രോഗബാധിതയായാണ് സിസ്റ്റര്‍ ലിനിക്കും ജീവന്‍ നഷ്ടപ്പെടുന്നത്

കേരളത്തില്‍ ഭീതിവിതച്ചു കടന്നു പോയ നിപാ വൈറസ് ബാധിച്ച രോഗികളെ ചികില്‍സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച ലിനി സിസ്റ്ററുടെ ഓര്‍മക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പേര് ഏയ്ഞ്ചല്‍ ലിനി മെമ്മോറിയല്‍ ഗവ. താലൂക്ക് ആശുപത്രി എന്നാക്കി മാറ്റിയെന്ന് വ്യാജ വാര്‍ത്ത. തന്റെ ചുമതല ആത്മാര്‍ഥമായി നിര്‍വഹിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ലിനിയുടെ സ്മരണാര്‍ഥം ഏഞ്ചല്‍ ലിനി മെമ്മോറിയല്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി എന്ന പേരിലേക്ക് മാറ്റിയെന്നാണ് ഇന്നു രാവിലെ മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ആശുപത്രിയുടെ പേര് മാറ്റിയിട്ടില്ലെന്നാണ് താലൂക്ക് ആശുപത്രി അധികൃതര്‍ അഴിമുഖത്തോട് പറഞ്ഞത്. തങ്ങള്‍ക്ക് അത്തരത്തിലുള്ള യാതൊരു നടപടിയെക്കുറിച്ചും അറിയില്ലെന്നും, ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ പേര് സ്വന്തം ഇഷ്ടപ്രകാരം മാറ്റാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും താലൂക്ക് ആശുപ്രതി അധികൃതര്‍ വ്യക്തമാക്കി.

ഒരു പറ്റം യുവാക്കള്‍ എന്ന പേരില്‍ പേരാമ്പ്ര ടൗണില്‍ ആശുപത്രിക്ക് ലിനിയുടെ പേര് നല്‍കിയെന്നു പറഞ്ഞ് ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട്. രാവിലെ മുതല്‍ ഗൂഗിളിലും ആശുപത്രിയുടെ പേര് ലിനി മെമ്മോറിയല്‍ എന്നാക്കി എഡിറ്റ് ചെയ്ത് ലോക്ക് ചെയ്തിട്ടുണ്ട്. ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ ആശുപത്രി അധികൃതര്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും നടക്കുന്നില്ല. ഞങ്ങള്‍ ഗൂഗിളില്‍ പരാതിപെടാനിരിക്കുകയാണെന്നും ആശുപ്രതി ക്ലര്‍ക്ക് ആയ അപ്പുക്കുട്ടന്‍ അഴിമുഖത്തോടു പറഞ്ഞു.

"</p "

അതേസമയം ലിനിയുടെ മരണത്തിന് പിന്നാലെ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ലിനിയുടെ പേര് നല്‍കണമെന്നാവശ്യം ശക്തമായിരുന്നു. അതേസമയം ലിനിയുടെ മരണത്തിന് പിന്നാലെ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ലിനിയുടെ പേര് നല്‍കണമെന്നാവശ്യം ശക്തമായിരുന്നു. ആശുപത്രി ജീവനക്കാരില്‍ നിന്നും ഈ ആവശ്യം ഉയര്‍ന്നിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
പേരാമ്പ്രയിലെ ജനങ്ങളും ഈ ആവശ്യത്തെ പിന്‍താങ്ങി രംഗത്തു വന്നിരുന്നു. ഈക്കാര്യത്തില്‍ പ്രതികരിച്ചിരുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജ, സര്‍ക്കാര്‍ തലത്തില്‍ ഒരു വിശദമായ ചര്‍ച്ച നടത്തിയശേഷം മാത്രമെ ലിനിയുടെ പേര് ആശുപത്രിക്ക് നല്‍കുന്നതില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയൂ എന്നായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.സര്‍ക്കാര്‍ തലത്തില്‍ നിന്നും ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നിരിക്കെയാണ് ഇപ്പോള്‍ ലിനിയുടെ പേര് ആശുപത്രിക്ക് നല്‍കിയെന്ന തരത്തില്‍ ഗൂഗിളില്‍ വരെ വന്നിരിക്കുന്നത്.

കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി നിപ ബാധിതനായ യുവാവിന് പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കിയതിന് പിറകെയാണ് പനിബാധിച്ചത്. അസുഖം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ച ഇവര്‍ പിന്നീട് നിപ ലക്ഷണങ്ങളോടെ മരിക്കുകയായിരുന്നു. മരണ ശേഷമാണ് ഇവര്‍ നിപാ ബാധിതയായിരുന്നെന്ന റിപോര്‍ട്ട് ലഭിച്ചത്. വിദേശത്തായിരുന്ന ലിനിയുടെ ഭര്‍ത്താവിന് ജോലിനല്‍കാനും മക്കള്‍ക്ക് ഇരുവര്‍ക്കുമായി 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. ലിനിക്ക് ലോകാരോഗ്യ സംഘടനയും, ദി എക്കണോമിസ്റ്റ് മാസികയും ആദരം അര്‍പ്പിച്ചിരുന്നു.

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍