UPDATES

ട്രെന്‍ഡിങ്ങ്

ഫുട്‌ബോള്‍ താരം എഡിസന്‍ കവാനിയെ യുഎന്‍ സെക്രട്ടറിയാക്കിയും സംഘപരിവാറിന്റെ വ്യാജ പ്രചരണം

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ജനസേവകനായ ഭരണാധികാരി നരേന്ദ്ര മോദിയാണെന്ന് കവാനി പറഞ്ഞെന്നാണ് പ്രചരിപ്പിക്കുന്നത്

മൂഡീസ് റേറ്റിംഗിന്റെ പേരില്‍ ക്രിക്കറ്റ് താരം ടോം മൂഡിയ്ക്ക് നേരെയുണ്ടായ തെറി അഭിഷേകത്തിന് പിന്നാലെ ഉറൂഗ്വന്‍ ഫുട്‌ബോള്‍ താരം എഡിസന്‍ കവാനിയുടെ ചിത്രം വച്ചുള്ള വ്യാജ പ്രചരണവുമായി സംഘപരിവാര്‍ ഗ്രൂപ്പുകള്‍. അതേസമയം സംഘപരിവാര്‍ പ്രചരണത്തില്‍ ഫുട്‌ബോള്‍ താരം യുഎന്‍ സെക്രട്ടറിയാണെന്നാണ് പറയുന്നത്.

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ജനസേവകനായ ഭരണാധികാരി നരേന്ദ്ര മോദിയാണെന്ന് യുഎന്‍ സെക്രട്ടറി എഡിസന്‍ കവാനി പറഞ്ഞുവെന്നാണ് ഈ പ്രചരണങ്ങളില്‍ പറയുന്നത്. ഇതൊടൊപ്പം ഉറൂഗ്വയുടെ ദേശീയ ഫുട്‌ബോള്‍ താരവും ക്ലബ്ബ് ഫുട്‌ബോളില്‍ പിഎസ്ജിയുടെ താരവുമായ എഡിസന്‍ കവാനിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഘശക്തി സുന്ദരിമുക്ക് ശാഖയുടെ പേരില്‍ മലയാളത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ആര്‍എസ്എസിനും ബിജെപിയ്ക്കും ജയ് വിളിക്കുന്ന പോസ്റ്റര്‍ ഫ്രീതിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറഞ്ഞാണ് പ്രചരിപ്പിക്കുന്നത്.

എഡിസന്‍ കവാനി ആരാണെന്ന് തിരിച്ചറിയാത്ത നിരവധി പേര്‍ ഇതിന് കമന്റുകളും നല്‍കിയിട്ടുണ്ട്. ചിലര്‍ കവാനിയുടെ വാക്കുകളെ വിമര്‍ശിക്കുമ്പോള്‍ ബിജെപിയെയും മോദിയെയും പ്രകീര്‍ത്തിക്കുകയാണ് ഇത്തരം കമന്റുകളിലൂടെ മറ്റുചിലര്‍. എന്നാല്‍ കവാനിയെ തിരിച്ചറിയാതെ സംഘപരിവാര്‍ നടത്തുന്ന ഈ പ്രചരണത്തെ ട്രോളുന്നവരും കുറവല്ല. കവാനി ഫുട്‌ബോള്‍ കളിയൊക്കെ നിര്‍ത്തിയോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. കവാനി മാത്രമല്ല, ലൂയി സുവരേസും പറഞ്ഞിട്ടുണ്ടെന്ന് മറ്റൊരാള്‍ പരിഹസിക്കുന്നു.

കവാനി യുഎന്‍ സെക്രട്ടറി അല്ല, അമേരിക്കന്‍ പ്രസിഡന്റാണെന്നാണ് മറ്റൊരു പരിഹാസം. പ്രസിഡന്റ് നെയ്മര്‍ പ്രസ്താവനയെ അപലപിച്ചെന്നും കവാനി യുഎന്‍ സെക്രട്ടറി അല്ല, അങ്കമാലിയിലെ പ്രധാനമന്ത്രിയാണെന്നുമെല്ലാമുള്ള ട്രോളുകളും ഇതോടൊപ്പമുണ്ട്. ‘ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ നിങ്ങള്‍ ഈ സങ്കികള്‍ ജനിച്ചപ്പോഴേ മണ്ടന്മാരാണോ… അതോ പാര്‍ട്ടി അംഗത്വം എടുത്തതിനു ശേഷം അങ്ങനെ ആയതാണോ? ഈ എഡിന്‍സണ്‍ കവാനി ഒരു ഫുട്‌ബോള്‍ കളിക്കാരനാണ് from uruguay international….. ഇപ്പോ psg എന്ന ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബിന് വേണ്ടി കളിക്കുന്നു.. വിവരമില്ലായ്മ ഒരു കുറവല്ല.. അതൊരു അലങ്കാരമായി കൊണ്ട് നടക്കരുത്.. കുറച്ചു കൂടി കഴിഞ്ഞാല്‍ വാസ്‌കോഡ ഗാമ, കൊളംബസ്, ന്യൂട്ടണ്‍, ലിങ്കണ്‍.. എന്നീ പ്രശസ്തരുടെ പ്രസ്താവനകള്‍ കൂടി വരും.. അതു വരെ കാത്തിരിക്കുന്നു..’ എന്നാണ് ഒരാള്‍ ഈ പോസ്റ്റിനെ പരിഹസിച്ച് കമന്റിട്ടിരിക്കുന്നത്.

അതേസമയം കവാനി യുഎന്‍ സെക്രട്ടറി തന്നെയാണെന്ന് വിശ്വസിക്കുന്ന ഒരു സംഘപരിവാര്‍ അനുഭാവി തോമസ് ആല്‍വ എഡിസനിട്ട് പൊങ്കാല ആരംഭിച്ചാലും എന്നാണ് സഖാക്കളോട് ആവശ്യപ്പെടുന്നത്. ഏതാനും ദിവസം മുമ്പ് മോദിയ്ക്ക് മികച്ച റേറ്റിംഗ് നല്‍കിയ മൂഡീസ് റേറ്റിംഗ് ഏജന്‍സ് ടോം മൂഡിയുടേതാണെന്ന ധാരണയില്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ശക്തമായ ആക്രമണമാണ് ഉണ്ടായത്. സിപിഎമ്മിന്റെ പേരില്‍ മലയാളത്തിലായിരുന്നു തെറിയഭിഷേകം. അതേസമയം പിന്നീട് തെറിവിളികള്‍ നടത്തിയ പേജുകള്‍ പരിശോധിച്ചതില്‍ നിന്നും ഇതെല്ലാം വ്യാജ പ്രൊഫൈലുകളാണെന്നും സംഘപരിവാര്‍ അനുകൂല പോസ്റ്റുകളും ഈ പേജുകളില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തി. സിപിഎം അനുഭാവികളുടെ പേരില്‍ സംഘപരിവാര്‍ അനുകൂലികളാണ് ഈ തെറിയഭിഷേകം നടത്തിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

അതിവേഗതയില്‍ സന്നിധാനത്ത് ആശുപത്രി നിര്‍മ്മിച്ച ചീഫ് എന്‍ജിനിയര്‍ക്ക് സംഘപരിവാറിന്റെ സമ്മാനം തെറിവിളി

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ടോം മൂഡിക്ക് സംഘപരിവാറിന്റെ തെറിയഭിഷേകം; സഖാക്കളാണെന്ന് പ്രചരണവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍