UPDATES

ട്രെന്‍ഡിങ്ങ്

പന്തളം കൊട്ടാരത്തിലെ ഈ ‘രാധ തമ്പുരാട്ടി’യെ പരിചയമുണ്ടോ? ശബരിമല വിഷയത്തില്‍ വീണ്ടും നുണപ്രചരണം

പന്തളം രാജകൊട്ടാരത്തിലെ തലമുതിര്‍ന്ന അംഗമായ രാധ തമ്പുരാട്ടി പറയുന്നു നീതിപീഠവും സംസ്ഥാന സര്‍ക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടി വരും

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വീണ്ടും നുണപ്രചരണം. ശബരിമലയില്‍ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സംസ്ഥാന സര്‍ക്കാരും കണ്ണീര് കുടിക്കേണ്ടി വരും എന്ന സന്ദേശത്തോടെയാണ് പുതിയ വ്യാജ പ്രചരണം ശക്തമായിരിക്കുന്നത്. പന്തളം രാജകൊട്ടാരത്തിലെ തലമുതിര്‍ന്ന അംഗമായ രാധ തമ്പുരാട്ടി പറയുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റര്‍ സന്ദേശം പ്രചരിക്കുന്നത്.

അതേസമയം രാധ തമ്പുരാട്ടിയുടേതായി നല്‍കിയിരിക്കുന്ന ചിത്രം സിനിമാ, നാടക അഭിനേത്രി സജിത മഠത്തിലിന്റേതാണ്. ‘പന്തളം രാജകൊട്ടാരത്തിലെ തലമുതിര്‍ന്ന അംഗമായ രാധ തമ്പുരാട്ടി പറയുന്നു.. ശബരിമലയില്‍ ഞങ്ങളുടെ പൂര്‍വികര്‍ രൂപപ്പെടുത്തിയ അനുഷ്ടാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സംസ്ഥാന സര്‍ക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടി വരും.. ഇത് ഈ നാട് ഭരിച്ച രാജവംശത്തിന്റെ അമ്മയുടെ ശാപമായ് കരുതിക്കോളൂ.. ഈ മാതൃശാപം എന്നും അഗ്നിയായ് നീറി നില്‍ക്കട്ടേ’ എന്നാണ് സജിതയുടെ ചിത്രം പതിച്ച പോസ്റ്ററിലെ സന്ദേശം. സുര്‍ജിത് പി നായര്‍ എന്ന പ്രൊഫൈലില്‍ നിന്നാണ് സിപിഎം അനുകൂല ഫേസ്ബുക്ക് പേജുകളില്‍ ഈ പോസ്റ്റര്‍ പ്രചരിക്കുന്നത്. ‘കമ്മികള്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലെ. പന്തളം രാജ കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ രാധ മ്പുരാട്ടി പറയുന്നു. നീയും നിന്റെ പാര്‍ട്ടിയും കൊണം വരാതെ പോകട്ടെ.’ എന്നാണ് ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പോസ്റ്റ് പേജില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. സുര്‍ജിത് നായര്‍ എന്ന പ്രൊഫൈലിന്റെ ആധികാരികത ഉറപ്പായിട്ടില്ലെങ്കിലും പ്രൊഫൈലിന്റെ കവര്‍ ഫോട്ടോ ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റേതാണ്.

പോസ്റ്ററിനെതിരെ സജിത മഠത്തില്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ഈ രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു! (ഈ വൃത്തികേടുകള്‍ നിര്‍ത്താന്‍ എന്തു ചെയ്യാന്‍ സാധിക്കും? please help me!’ എന്നാണ് സജിത തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. മുമ്പ് മരിച്ചുപോയ പന്തളം അമ്മയുടെ ചിത്രം വച്ചും ഇത്തരം പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരെ പന്തളം അമ്മ ശപിക്കുന്നു എന്നാണ് അതില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ ഏതാനും വര്‍ഷം മുമ്പ് മരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി സൈബര്‍ ലോകം തന്നെ രംഗത്തെത്തിയതോടെ ഈ നുണ പ്രചരണം അവസാനിച്ചു. പിന്നീട് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചിത്രം വച്ചും സമാനമായ പോസ്റ്റര്‍ പ്രചരണം ഉണ്ടായി. പന്തളം രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം എന്നാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെ പോസ്റ്ററുകളില്‍ വിശേഷിപ്പിച്ചിരുന്നത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ക്യാപ്റ്റന്‍ ലക്ഷ്മി സിപിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലിയുടെ അമ്മയാണ്.

സിപിഎം നേതാവ് സുഭാഷിണി അലിയുടെ അമ്മ ക്യാപ്റ്റന്‍ ലക്ഷ്മിയെ പന്തളം കൊട്ടാരത്തിലെ ലക്ഷ്മി തമ്പുരാട്ടിയാക്കിയും വ്യാജപ്രചരണം

‘അമ്മയെന്നതിന് ചതിയുടെ കൂടി ഗന്ധമുണ്ടെന്നു തിരിച്ചറിഞ്ഞ ഒരനാഥപ്പയ്യന്റെ പേരിലാണ് ഈ ശാപവാക്കുകൾ’; ‘പന്തളം അമ്മ’യോട് ശാരദക്കുട്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍