UPDATES

ട്രെന്‍ഡിങ്ങ്

വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട്; പരാതി തെളിയിക്കാന്‍ കഴിയാഞ്ഞ വോട്ടര്‍ക്കെതിരേ കേസ്

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടെന്ന് ഉന്നയിക്കുന്ന പരാതി തെളിയിക്കാനാകാത്തത് ഇന്ത്യന്‍ ശിക്ഷ നിയമം 177 പ്രകാരം കുറ്റമാണ്

താന്‍ ചെയ്ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് പോയതെന്ന പരാതി ഉന്നയിച്ച യുവാവിനെതിരേ പൊലീസ് കേസ്. പരാത അടിസ്ഥാനമില്ലാത്തതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്്. തിരുവനന്തപുരം മണ്ഡലത്തിലെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151 ആം നമ്പര്‍ ബൂത്തിലെ വോട്ടര്‍ ആയ എബിന്‍ എന്നയാള്‍ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തത്.

താന്‍ ആഗ്രഹിച്ച സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ സ്ലിപ്പ് ആണ് വിവപാറ്ര് മെഷീനില്‍ കണ്ടതെന്നുമായിരുന്നു എബിന്റെ പരാതി. ഈ വിഷയം യുവാവ് ഉന്നയിച്ചതോടെ പരാതി എഴുതി നല്‍കാന്‍ റിട്ടേണിംഗ് ഓഫിസര്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം നടത്തിയ പരിശോധനയില്‍ എബിന്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്നു കണ്ടൈത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരം പൊലീസ് കേസ് എടുത്തത്.

വോട്ടിംഗ് തുടങ്ങി അധിക സമയം കഴിയുന്നതിനു മുന്നേ ഇവിഎമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. കൈപ്പത്തി ചിഹ്നത്തില്‍ കുത്തുമ്പോള്‍ താമരയ്ക്കാണ് വോട്ട് പോകുന്നതെന്ന തരത്തില്‍ വലിയ പ്രചാരണങ്ങളും ഉണ്ടായി. എന്നാല്‍ ഇലക്ഷന്‍ കമ്മിഷന്‍ നടത്തിയ പരിശോധനയില്‍ ഇത്തരം ക്രമക്കേടുകള്‍ ഉണ്ടായിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം വിശദീകരിച്ചിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഉന്നയിക്കുന്ന പരാതിയില്‍ ഉത്തമബോധ്യമുണ്ടെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി റിട്ടേണിംഗ് ഓഫിസര്‍ക്ക് നല്‍കാം. എന്നാല്‍ പരാതി തെറ്റായതാണെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമം 177 പ്രകാരം കേസ് എടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചിരുന്നതാണ്. എബിന് വിനയായതും ഇതാണ്. തെറ്റായ പരാതി ഉന്നയിക്കുന്നവര്‍ക്ക് ആറു മാസം തടവും ആയിരം രൂപ പിഴയുമാണ് ശിക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍