UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഭരണപക്ഷവും പ്രതിപക്ഷവും എല്ലാം സൂപ്പര്‍താരത്തിന് വേണ്ടി മൗനം പാലിക്കുന്നു’: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യം

വനം വകുപ്പ് സൂപ്പര്‍ താരത്തിന്റെ കാര്യം വന്നപ്പോള്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയെന്ന് ആരോപണം ഉണ്ട്.

നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും. കേസന്വേഷണത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മോഹന്‍ലാലിനെതിരെ രംഗത്തുവന്നത്.

വീട്ടിൽ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത സംഭവത്തിൽ നടന്‍ മോഹന്‍ലാലിന്റെ വനം വകുപ്പ് ചട്ടലംഘനം നടത്തിയതായി സിഎജി റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ വസതിയില്‍ന്നും നിന്ന് നാല് ആനക്കൊമ്പുകള്‍ പിടിച്ചപ്പോള്‍ പ്രത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താന്‍ അവസരം നല്‍കിയെന്നും ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച് സിഎജി റിപ്പോർട്ടിലെ ആരോപണം. വെളിപ്പെടുത്തലിനുളള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടന് മാത്രമായി ഉത്തവിറക്കിയത് വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണെന്നാണ് വിമര്‍ശനം. സമാനകുറ്റം നേരിടുന്നവര്‍ക്ക് ഉത്തരവ് ബാധമാക്കാതിരുന്നതിനെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് പാലക്കാട്ടെ കര്‍ഷക സംഘടനകളും പരിസ്ഥിതി – പൗരാവകാശ സംഘടനകളും കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.. സ്വന്തം വീടും കൃഷിയുമൊക്കെ സംരക്ഷിക്കാന്‍ വേണ്ടിയാണെങ്കില്‍പ്പോലും കര്‍ഷകരോ ആദിവാസികളോ വന്യമൃഗങ്ങളെ ഉപദ്രവിച്ചാല്‍ കര്‍ശന നടപടിയെടുത്ത് ജയിലിലടക്കുന്ന വനം വകുപ്പ് സൂപ്പര്‍ താരത്തിന്റെ കാര്യം വന്നപ്പോള്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയെന്ന് ആരോപണം ഉണ്ട്.

വനംവകുപ്പ് മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് ഈ ചട്ടലംഘനത്തില്‍ പങ്കുണ്ടെന്ന് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘടനകളുടെ പ്രതിനിധികള്‍ പറഞ്ഞു.

‘ആനക്കൊമ്പില്‍’ കുടുങ്ങാതെ മോഹന്‍ലാല്‍ രക്ഷപ്പെട്ടത് സര്‍ക്കാരിന്റെ കൈ സഹായത്താലോ?

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; വനം വകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍