UPDATES

ട്രെന്‍ഡിങ്ങ്

ബീഫിന്റെ പേരില്‍ ദാദ്രി അടിച്ചുകൊല: 15 പ്രതികള്‍ക്ക് സര്‍ക്കാര്‍ ജോലി

ഒക്ടോബര്‍ 9 നാണ് പൊതുമേഖല സ്ഥാപനമായ എന്‍ടിപീസി മുതിര്‍ന്ന ഉദ്യോഗസ്ഥനെ കണ്ട് 15 പ്രതികള്‍ക്ക് ജോലി നല്‍കാന്‍ ബിജെപി നേതാവ് ശിപാര്‍ശ ചെയ്തത്

2015 സെപറ്റംബര് മാസം ദാദ്രിയിലെ ബിഷാര ഗ്രാമത്തില്‍ മുഹമ്മദ് അഖ്‌ലാക്കിനെ വീട്ടില്‍ ബീഫ് സൂക്ഷിച്ചിന്റെ പേരില്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് കേന്ദ്ര സര്‍ക്കാര് സ്ഥാപനത്തില്‍ തൊഴില്‍ നല്‍കി.

കേന്ദ്രസര്‍ക്കാറിന്റെ കീഴിലുളള പൊതുമേഖല സ്ഥാപനമായ എന്‍ടിപിസിയിലാണ് 15 പേര്‍ക്ക് താല്‍ക്കാലിക തൊഴില്‍ നല്‍കിയിരിക്കുന്നത്. ദി ഹിന്ദുവാണ് വാര്‍ത്ത പുറത്തുവിട്ടത്. 2015 സെപറ്റംബര്‍ 28 നാണ് മുഹമ്മദ് അഖ്‌ലാക്കിനേയും മകന്‍ ദാനിഷിനേയും വീട്ടില്‍ നിന്നും പിടിച്ചിറിക്കി കൊണ്ടുപോയി മര്‍ദ്ദിച്ചത്.

പശുമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ചായിരുന്നു സംഭവം. മര്‍ദ്ദനത്തെ തുടര്‍ന്ന് അഖ്‌ലാക്ക് തല്‍ക്ഷണം മരിക്കുകയും മകന്‍ ദാനിഷ് അപകടനില പിന്നീട് തരണം ചെയ്യുകയായിരുന്നു. ബിജെപി നേതാക്കള്‍ നല്‍കിയ ഉറപ്പ് പോലെ 18 പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കി. പ്രതികളില്‍ 15 പേര്‍ക്ക് തേജ്പാല്‍ നഗര്‍ ബിജെപി എംഎല്‍എ എന്‍ടിപിസിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി സംഘടിപ്പിച്ച നല്‍കിയെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ 9 നാണ് പൊതുമേഖല സ്ഥാപനമായ എന്‍ടിപീസി മുതിര്‍ന്ന ഉദ്യോഗസ്ഥനെ കണ്ട് 15 പ്രതികള്‍ക്ക് ജോലി നല്‍കാന്‍ ബിജെപി നേതാവ് ശിപാര്‍ശ ചെയ്തത്.

അതെസമയം ”ബിഷാര ഗ്രാമത്തിലെ യുവാക്കള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. അഖ്‌ലാക്കിനെ കൊന്നതിന്റെ പേരിലല്ല തൊഴില്‍ നല്‍കിയത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ മേഖലയിലെ യുവാക്കള്‍ക്ക് ജോലി നല്‍കുകയെന്നത് പുരധിവാസ പദ്ധതിയുടെ ഭാഗമാണ്” എന്‍ടിപിസി വക്താവ് പറഞ്ഞതായി ദേശിയ പത്രം റിപ്പോര്‍ട്ട് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍