UPDATES

സിനിമ

നഷ്ടപ്പെട്ട പ്രണയത്തെ തിരികെ കിട്ടാന്‍ കാത്തിരിക്കുന്നവരുണ്ടെങ്കില്‍ വിമാനം കണ്ടോളൂ

പാട്ടിനിടയില്‍ ജാനകിയില്‍ നിന്നും വെങ്കിടിയില്‍ നിന്നും മേലേയ്ക്ക് ഉയര്‍ന്ന് പോകുന്ന ഒറ്റ ഷോട്ടില്‍ പ്രദീപെന്ന സംവിധായകനെ തിരശീലയില്‍ അടയാളപ്പെടുത്താം

ഇന്നലെ രാത്രി നമ്മുടെ തിരുവനന്തപുരം കലാഭവനില്‍ വിമാനം കണ്ടു. മലയാള സിനിമയുടെ വര്‍ഷാന്ത്യം വിമാനത്തിലാകും അടയാളപ്പെടുത്തുക. കാരണം ഒരു സംഭവത്തെ ചലച്ചിത്രമായി അടയാളപ്പെടുത്തുന്നതില്‍ സംവിധായകനെന്ന നിലയില്‍ അയാള്‍ (പ്രദീപ് എം നായര്‍) വിജയിച്ചു.

ബയോഗ്രഫിയെന്ന നിലയില്ല സിനിമ നമ്മുടെ മുന്നിലെത്തുന്നത്. പക്ഷേ മലയാളി കാഴ്ചാ ശീലത്തെ അങ്ങേയറ്റം തൃപ്തിപ്പെടുത്തുന്നുണ്ട് വിമാനം. എന്ന് നിന്റെ മൊയ്തീന്‍ കണ്ട് കയ്യടിച്ചവരൊക്കെ ഈ സിനിമയ്ക്കും കയ്യടിക്കണം. അതില്‍ നഷ്ടപ്പെട്ട് പോകുന്നതിനെ തിരികെ കിട്ടാതെയിരിക്കുമ്പോള്‍ വിമാനം അത് തിരിച്ച് നല്‍കുന്നുണ്ട്. ഷേക്‌സ്പിയറിന്റെ ശുഭാന്ത്യ കഥാഗതിയില്‍ എത്തുമ്പോഴും വെങ്കിടിയും ജാനകിയും ചങ്ക് പറിച്ച് കൊണ്ടുപോകും. സിനിമ പഠിക്കുന്നവര്‍ തീര്‍ച്ചയായും കാണണം. പാട്ടിനിടയില്‍ ജാനകിയില്‍ നിന്നും വെങ്കിടിയില്‍ നിന്നും മേലേയ്ക്ക് ഉയര്‍ന്ന് പോകുന്ന ഒറ്റ ഷോട്ടില്‍ പ്രദീപെന്ന സംവിധായകനെ തിരശീലയില്‍ അടയാളപ്പെടുത്താം.

മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകമാണ് വിമാനം. ചുവരുകളില്‍ ഒട്ടിച്ച് വെച്ചിരിക്കുന്ന ആദ്യകാല വിമാന മോഡലുകള്‍ മതി വിമാനത്തിനായി എത്രത്തോളം പ്രദീപ് റിസര്‍ച്ച് ചെയ്തു എന്ന് മനസിലാക്കാന്‍. കാലഘട്ടത്തെ കൃത്യമായി, ഏച്ചുകെട്ടലില്ലാതെ പ്രേക്ഷകന് മുന്നില്‍ എത്തിക്കാനായി എന്നതും സംവിധായകനെന്ന നിലയില്‍ പ്രദീപിന്റെ വിജയമാണ്. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരെ നിര്‍വ്വചിക്കാന്‍ ഞാന്‍ ആളേയല്ല. പക്ഷേ ചിലത് പറയാതെ വയ്യ. ജാനകി മലയാള സിനിമയ്ക്ക് വാഗ്ദാനമാണ്. രാജു സെല്ലുലോയിഡ് അനുസ്മരിപ്പിച്ചുവെന്നത് മറച്ച് വെക്കുന്നില്ല. പക്ഷേ അലന്‍സിയറും കരമനയും അത്ഭുതമുണ്ടാക്കി. വെങ്കിടിയുടെ ചെറുപ്പ കാലത്തിലൂടെ എസ്‌തേറിന്റെ അനിയന്‍ മനസിലേക്ക് ഓടിക്കയറി. പറക്കുന്ന തരത്തില്‍ വിമാനത്തിന്റെ ആദ്യരൂപമുണ്ടാക്കിയ ടീം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ജാനകിയോട് പല ഷോട്ടിലും പ്രണയം തോന്നി. ജാനകിയുടെ കണ്ണ് പ്രേക്ഷകനെ സിനിമയ്ക്ക് ശേഷവും സ്‌നേഹപൂര്‍വ്വം കൊത്തി വലിയ്ക്കും. പ്രണയ നഷ്ടം സംഭവിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രണയത്തെ തിരികെ കിട്ടുന്നതിനെ (ശരീരത്തെയല്ല) ആഘോഷിക്കുക തന്നെ ചെയ്യണം.

നഷ്ടപ്പെട്ട പ്രണയത്തെ തിരികെ കിട്ടാല്‍ കാത്തിരിക്കുന്നവരുണ്ടെങ്കില്‍ വിമാനം കണ്ടോളൂ..

ചങ്കില്‍ തറയ്ക്കുന്ന നോട്ടം പ്രണയകാലത്ത് എന്നെങ്കിലും അനുഭവിച്ചിട്ടുണ്ടെങ്കില്‍ വിമാനം കാണണം.

എന്റെ ചങ്കില്‍ കൊത്തി വലിച്ചു. നിങ്ങളും കാണണം. ഒന്നുമില്ലെങ്കില്‍ ചില ധൈര്യങ്ങളെ നമുക്ക് അംഗീകരിക്കാതിക്കാനാവുമോ..

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രിന്‍സ് പാങ്ങാടന്‍

പ്രിന്‍സ് പാങ്ങാടന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍