UPDATES

സിനിമാ വാര്‍ത്തകള്‍

മഹേഷിന്റെ പ്രതികാരം പാവങ്ങളെ പറ്റിച്ച പണം; ആഷിഖിനെതിരേ ദിലീപ് ഓണ്‍ലൈനില്‍ സാമ്പത്തിക തട്ടിപ്പാരോപണം

അബുദാബിയിലുള്ള റഹ്മാന്റെ വണ്‍ എം ടു എന്ന പ്രൊഡക്ഷന്‍ സ്റ്റുഡിയോയാണ് ആഷിഖിനു വേണ്ടി മഹേഷിന്റെ പ്രതികാരം നിര്‍മിച്ചതെന്ന് ഇവര്‍പറയുന്നു

ആഷിഖ് അബുവിനെതിരേ കോടികളുടെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ദിലീപ് അനുകൂല ഫെയ്‌സ്ബുക്ക് പേജായ ദിലീപ് ഓണ്‍ലൈന്‍. നിര്‍മാണ കമ്പനിയുടെ പേരില്‍ ഗള്‍ഫ് മലയാളികളുടെ കൈയില്‍ നിന്നും ആഷിഖ് തട്ടിപ്പ് നടത്തിയെന്നാണ് ചില രേഖകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ ആരോപിക്കുന്നത്.

ഈ പണം ഉപയോഗിച്ചാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമ ആഷിഖ് നിര്‍മിച്ചതെന്നും എന്നാല്‍ പണം മുടക്കിയവരുടെ പേരുകള്‍ ടൈറ്റില്‍ കാര്‍ഡിലോ പോസ്റ്ററുകളിലോ പോലും വച്ചില്ലെന്നും ആഷിഖിനെതിരേയുള്ള ആരോപണമാണ്. മഹേഷിന്റെ പ്രതികാരം 11 കോടിയോളം രൂപ ലാഭമുണ്ടാക്കിയ സിനിമയാണെന്നും എന്നാല്‍ ഇതിന്റെ മുടക്കു മുതലോ ലാഭമോ അവര്‍ക്ക് നല്‍കാന്‍ ആഷിഖ് തയ്യാറായില്ലെന്നും ആരോപിക്കുന്നു. ശ്രീകാന്ത് എന്നൊരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച എഗ്രിമെന്റ് സഹിതമാണ് ഈ ആരോപണങ്ങള്‍.

ദിലീപ് ഓണ്‍ലൈന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്ന ആരോപണം ഇങ്ങനെയാണ്;

മിസ്റ്റര്‍ ആഷിഖ് അബൂ ,
താങ്കള്‍ കുറെ നാളുകളായി കേരളത്തെ രക്ഷിക്കുവാനും കേരളത്തിലെ ജനതയെ ഉദ്ധരിക്കുവാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു , ഒരു കാര്യം ചോദിച്ചാല്‍ മറുപടി പറയുവാനുള്ള സമയം കണ്ടെത്തണം .
അബുദാബിയിലുള്ള റഹ്മാന്‍ എന്നൊരു വ്യക്തി താങ്കളെ വിശ്വസിച്ച് ദുബായില്‍ വണ്‍ എം ടു എന്നൊരു പ്രൊഡക്ഷന്‍ സ്റ്റുഡിയോ 10 കോടിക്ക് മേലെ ചിലവില്‍ ആരംഭിക്കുകയും പിന്നീട് കമ്പനിയുടെ മൂലധനത്തിലേക്കായി നൂറു കണക്കിന് പാവപ്പെട്ട ചെറുപ്പക്കാരുടെ പക്കല്‍ നിന്നും ലാഭം കൊടുക്കാം എന്ന പേരില്‍ കോടിക്കണക്കിന് രൂപ സമാഹരിക്കുകയും ആ പണം കൊണ്ട് ” മഹേഷിന്റെ പ്രതികാരം ” എന്നൊരു സിനിമ താങ്കളുടെ പേരില്‍ നിര്‍മ്മിക്കുകയും ചെയ്തു . 50 ഡിഗ്രി ചൂടില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ചായക്കടകളിലും പണിയെടുത്ത് ഉണ്ടാക്കിയ പണമാണ് ആ പാവങ്ങള്‍ താങ്കളെ വിശ്വസിച്ച് ഏല്‍പ്പിച്ചത് . ഏകദേശം നാലരക്കോടി രൂപയാണ് താങ്കള്‍ ആ സിനിമക്കായി കൈപ്പറ്റിയത് . സിനിമക്ക് ഏകദേശം രണ്ടരക്കോടിയെ ചിലവായുള്ളൂ എന്നാണ് അറിയുവാന്‍ കഴിഞ്ഞത് . പതിനൊന്ന് കോടിയോളം ലാഭം കൊയ്ത ആ സിനിമയുടെ പോസ്റ്ററിലോ സ്‌ക്രീനിലോ യഥാര്‍ത്ഥ നിര്‍മ്മാതാക്കളുടെ പേരുകള്‍ വെച്ചില്ല എന്ന് മാത്രമല്ല അവരുടെ മുടക്കുമുതലോ ലാഭമോ തിരിച്ചുകൊടുക്കുവാന്‍ താങ്കള്‍ തയാറായില്ല . അവരുടെ ഫോണ്‍ കോളുകള്‍ വരെ ഇപ്പോള്‍ താങ്കള്‍ അവഗണിക്കുകയാണ് . അവരുടെ പേരിലല്ല എഗ്രിമെന്റ് എഴുതിയത് എന്നതാണ് താന്കളുടെ ധൈര്യം എന്നറിയാം . പക്ഷെ അവരെല്ലാം കൂടെ താങ്കളുടെ വീട്ടുപടിക്കലേക്ക് മാര്‍ച്ച് ചെയ്താല്‍ താങ്കള്‍ക്ക് തത്കാലം രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് അവരെ അടിച്ചോടിക്കാം .അവരെല്ലാം ചേര്‍ന്ന് മാണിസാറിന് കത്തെഴുതിയാലും താങ്കള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല . പക്ഷെ അവരുടെ കണ്ണീര്‍ താങ്കളെ വേട്ടയാടും എന്നത് തീര്‍ച്ച .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍