UPDATES

പ്രവാസം

യു എസിലെ ആദ്യ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കുറ്റവാളിയുടെ വധശിക്ഷ അടുത്തമാസം നടപ്പാക്കും

2014 ല്‍ ആണ് രഘുനന്ദനെ വധശിക്ഷയ്ക്ക് വിധിച്ചത്

യു എസിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കുറ്റവാളിയുടെ വധശിക്ഷ ഫെബ്രുവരി 23 ന് നടത്തും. 32 കാരനായ രഘുനന്ദന്‍ യന്ദമൂരിയെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്. 61 വയസുള്ള ഒരു വൃദ്ധയേയും അവരുടെ 10 വയസുകാരി പേരക്കുട്ടിയേയും കൊലപ്പെടുത്തിയ കേസിലാണ് 2104 ല്‍ രഘുനന്ദനെ വധശിക്ഷയ്ക്ക് വിധിച്ചത്. തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് രഘുനന്ദന്റെ പേരിലുള്ളത്.

യുഎസ് കറക്ഷണല്‍ അഥോറിറ്റിയാണ് രഘുനന്ദന്റെ ശിക്ഷ തീയതി പ്രഖ്യാപിച്ചത്. 2105 ല്‍ പെന്‍സില്‍വാനിയ ഗവര്‍ണര്‍ ടോം വോള്‍ഫ് വധിശക്ഷകള്‍ നടപ്പാക്കുന്നതില്‍ മോറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രഘുനന്ദന്റെ വധശിക്ഷ നടപ്പാക്കുന്നതും നീട്ടിവയ്ക്കപ്പെട്ടിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഗവര്‍ണര്‍ വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനത്തില്‍ ഒപ്പ് വയ്ക്കുന്നില്ലെങ്കില്‍ കറക്ഷന്‍സ് സെക്രട്ടറിക്ക് വധിശിക്ഷ നടപ്പാക്കുന്നതിനുള്ള നോട്ടീസ് പുറപ്പെടുവിക്കാനാകുമെന്ന് പെന്‍സില്‍വാനിയ കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പെന്‍സില്‍വാനിയ ടാസ്‌ക് ഫോഴ്‌സ് ആന്‍ഡ് അഡൈ്വസറി കമ്മിറ്റി നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ടിം വോള്‍ഫ് വധശിക്ഷകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്.

ആന്ധ്രയില്‍ നിന്നുള്ള രഘുനന്ദന്‍, എച്ച്-1ബി വീസയില്‍ ആണ് യുഎസില്‍ എത്തിയത്. ഇയാള്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ബിരുദധാരിയാണ്. പണത്തിനുവേണ്ടിയാണ് വൃദ്ധയേയും അവരുടെ പേരകുട്ടിയേയും ഇയാള്‍ തട്ടിക്കൊണ്ടു പോകുന്നതും തുടര്‍ന്നു കൊലപ്പെടുത്തിയതും. വധശിക്ഷയ്‌ക്കെതിര രഘുനന്ദന്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും തള്ളിപ്പോയി.

വിഷം കുത്തിവച്ചായിരിക്കും രഘുനന്ദന്റെ വധശിക്ഷ നടപ്പാക്കുക എന്നാണ് പ്രാദേശിക പത്രമായ ടൈംസ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടിയില്‍ പെന്‍സില്‍വാനിയായില്‍ ആദ്യമായി നടക്കുന്ന വധശിക്ഷയായിരിക്കും രഘുനന്ദന്റെത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍