UPDATES

ട്രെന്‍ഡിങ്ങ്

‘ആ പൈസ വേണ്ട കൂടെപ്പിറപ്പുകളെയാണ് രക്ഷിച്ചത്”: മുഖ്യമന്ത്രിയോട് മത്സ്യത്തൊഴിലാളി, വീഡിയോ വൈറൽ

പ്രളയം വിഴുങ്ങിയ കേരളത്തെ വീണ്ടും കൈ പിടിച്ചു കരക്കെത്തുന്നതിൽ നിർണായക പങ്കു വഹിച്ച മത്സ്യത്തൊഴിലാളികളുടെ കൂട്ടത്തിൽ ഒരാൾ ആണ് ഖയാസും,

‘കേരളത്തിന്റെ സൈന്യം’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത്. കടലോളം സ്നേഹം കാണിച്ച ആ ധീരരെ പ്രശംസിക്കാൻ ജനങ്ങൾ മത്സരിക്കുന്നതിനിടെ വീണ്ടും ഹീറോ ആയി ഒരു മൽസ്യ തൊഴിലാളി. മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ‘ തുകയും, സമ്മാനങ്ങളും വേണ്ട കൂടെപ്പിറപ്പുകളെയാണ് രക്ഷിച്ചത്” എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഫോർട്ട് കൊച്ചി സ്വദേശി ഖയാസ് മുഹമ്മദ് ആണ് താരം ആയി മാറിയിരിക്കുന്നത്. ഖയാസ് തന്റെ ഫെയ്സ്ബൂക് പേജിലൂടെ ആണ് ഈ അഭ്യർത്ഥന നടത്തിയത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയാൻ
“സർ എന്റെ പേര് ഖയാസ്, എന്റെ വീട് ഫോട്കൊച്ചി ആണ്. ഞാൻ ഒരു മൽസ്യത്തൊഴിലാളിയുടെ മകനാണ്. ഇന്നലെ മൽസ്യത്തൊഴിലാളികളായ എന്റെ സുഹൃത്തുക്കളോടൊപ്പം ഞാൻ രക്ഷ പ്രവർത്തനത്തിന് പോയിരുന്നു. അതിൽ പങ്കെടുത്തതിൽ അഭിമാനം കൊള്ളുന്നു. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് സാറിന്റെ സൈന്യം എന്ന പ്രഖ്യാപനം ഞാൻ കേട്ടിരുന്നു. അതെനിക്ക് ഒരുപാടു സന്തോഷമുണ്ടാക്കി. ഇന്ന് വൈകീട്ട് സാർ മത്സ്യത്തൊഴിലാളികൾക്ക് 3000 രൂപ പ്രഖ്യാപിച്ചു കണ്ടു. അതെനിക് സങ്കടം ഉണ്ടാക്കി. ഞങ്ങളുടെ കൂടെ പിറപ്പുകളെ രക്ഷിച്ചു കാശു ഞങ്ങൾക്ക് വേണ്ട സർ. ബോട്ട് നന്നാക്കി തരും എങ്കിൽ അത് മാത്രം മതിയാകും.”

iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fmohmmed.khais%2Fvideos%2F10204463535184809%2F&show_text=0&width=560″ width=”560″ height=”315″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”>

പ്രളയം വിഴുങ്ങിയ കേരളത്തെ വീണ്ടും കൈ പിടിച്ചു കരക്കെത്തുന്നതിൽ നിർണായക പങ്കു വഹിച്ച മത്സ്യത്തൊഴിലാളികളുടെ കൂട്ടത്തിൽ ഒരാൾ ആണ് ഖയാസും, ഇന്നലെ മുഖ്യമന്ത്രി നടത്തിയ പത്ര സമ്മേളനത്തിൽ മത്സ്യത്തൊഴിലാളികളുടെ ഇടപെടലുകളെ അഭിനന്ദിക്കുകയും 3000 രൂപ അനുവദിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ “ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വലിയ സഹായമാണ് മത്സ്യബന്ധന ബോട്ടുകളും മത്സ്യതൊഴിലാളികളും നല്‍കിയിട്ടുള്ളത്. ബോട്ടുടമകളും പൊതുവെ നല്ലനിലയില്‍ സഹകരിച്ചിട്ടുണ്ട്. ബോട്ടിന് ഇന്ധനത്തോടൊപ്പം തന്നെ ദിവസം 3000 രൂപ വച്ച് നല്‍കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ തകര്‍ന്നുപോയ ബോട്ടുകളുമുണ്ട്. അവയുടെ കേടുപാടുകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ തീര്‍ത്തുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി എങ്ങനെയാണോ ബോട്ടുകളെ എത്തിച്ചത് അതേ തരത്തില്‍ തന്നെ അത് മടക്കിയെത്തിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.”

മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തോടുള്ള മൽസ്യത്തൊഴിലാളിയും, നടനും, തിരക്കഥാകൃത്തുമായ ഖയാസിന്റെ പ്രതികരണമാണ് വയറലായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍