UPDATES

വൈറല്‍

‘കേരളത്തിന്റെ സൈന്യം മത്സ്യത്തൊഴിലാളികളാണ്’ : ചിത്രം നവമാധ്യമങ്ങളിൽ വൈറൽ

കേരളത്തിന്റെ സൈന്യം മത്സ്യത്തൊഴിലാളികളാണ്”.

സമാനതകളില്ലാത്ത അപ്രതീക്ഷിത ദുരന്തം നേരിട്ട കേരളത്തിൽ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച മൽസ്യ തൊഴിലാളികളെ കേരളം നന്ദിയോടെ സ്മരിക്കുന്ന വേളയിൽ മുഖ്യമന്ത്റി പിണറായി വിജയനാണ് അവരെ കുറിച്ച് കാവ്യാത്മകമായ ഒരു വിശേഷണം നടത്തിയത് “കേരളത്തിന്റെ സൈന്യം മത്സ്യത്തൊഴിലാളികളാണ്”. ഈ ആശയത്തെ ഉയർത്തി പിടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഇനിയും വി ശ്രീനി ഈ മനോഹര സൃഷ്ടിയുടെ കലാകാരൻ. കേരളത്തിന്റെ മാപ്പ്‌ ഉയർത്തി പിടിച്ചു കൊണ്ട് വഞ്ചിയിൽ ഇരുന്നു സംസ്ഥാനത്തെ കുറച്ചു തൊഴിലാളികൾ സംരക്ഷിക്കുന്ന ചിത്രം  മൽസ്യ തൊഴിലാളികളുടെ ഇടപെടൽ എത്ര വലുതാണെന്ന് വിളിച്ചോതുന്നുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വലിയ സഹായമാണ് മത്സ്യബന്ധന ബോട്ടുകളും മത്സ്യതൊഴിലാളികളും നല്‍കിയിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോട്ടുടമകളും പൊതുവെ നല്ലനിലയില്‍ സഹകരിച്ചിട്ടുണ്ട്. ബോട്ടിന് ഇന്ധനത്തോടൊപ്പം തന്നെ ദിവസം 3000 രൂപ വച്ച് നല്‍കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ തകര്‍ന്നുപോയ ബോട്ടുകളുമുണ്ട്. അവയുടെ കേടുപാടുകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ തീര്‍ത്തുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി എങ്ങനെയാണോ ബോട്ടുകളെ എത്തിച്ചത് അതേ തരത്തില്‍ തന്നെ അത് മടക്കിയെത്തിക്കണമെന്ന് നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍