UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാറില്‍ തീപിടുത്തം; ഉറങ്ങി കിടന്ന അഞ്ചുപേര്‍ വെന്തു മരിച്ചു

പുലര്‍ച്ചെയായിരുന്നു അപകടം

ബെംഗളൂരുവില്‍ ബാറില്‍ ഉണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പച്ചക്കറി മാര്‍ക്കറ്റിനു സമീപമുള്ള കുംബാര സംഗ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കൈലാഷ് ബാര്‍ കം റെസ്റ്ററൊന്റിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ ഉറങ്ങി കിടന്നിരുന്ന ജീവനക്കാരാണ് മരണത്തിന് ഇരകളായത്. അഗ്നിശമന സേന എത്തി തീയണച്ചിട്ടുണ്ട്.

പുലര്‍ച്ചെ രണ്ടരയോടെ കെട്ടിടത്തില്‍ നിന്നും പുകയുയരുന്നതു കണ്ട ചിലരാണ് വിവരം അഗ്നിശമന സേനയെ അറിയിക്കുന്നത്. രണ്ടു ഫയര്‍ എഞ്ചിനുകള്‍ വന്ന് നടത്തിയ അവസരോചിതമായ ഇടപെടലിലൂടെ തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തഞ്ഞു. തീപിടുത്തത്തിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

കര്‍ണാടകയിലെ തുംകൂര്‍ സ്വദേശികളായ സ്വാമി(23) പ്രസാദ്(20), മഹേഷ്(35), ഹസന്‍ സ്വദേശിയായ മഞ്ജുനാഥ്(45), മാണ്ഡ്യയില്‍ നിന്നുള്ള കീര്‍ത്തി(24) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വി.ദയാശങ്കര്‍ എന്നയാളുടെതാണ് ബാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍