UPDATES

ട്രെന്‍ഡിങ്ങ്

മരണ വീട് സന്ദര്‍ശനത്തിനും ഫ്‌ളക്‌സ്: അങ്കമാലി മുതല്‍ എറണാകുളം സൗത്ത് വരെ ബിജെപിയുടെ രാഷ്ട്രീയ കളി

ഫ്‌ളക്‌സില്‍ ബിപ്ലബ് കുമാറിന്റെയും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെയും മാത്രം ചിത്രമാണുള്ളത്

മരണ വീട് സന്ദര്‍ശിക്കുന്നതിനും ഫ്‌ളക്‌സ് വച്ചിരിക്കുകയാണ് ബിജെപി. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് കഴിഞ്ഞ ദിവസം വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുന്നതിന്റെ ഫ്‌ളക്‌സ് ആണ് എറണാകുളം ജില്ലയുടെ ഹൃദയഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.

അങ്കമാലി മുതല്‍ എറണാകുളം സൗത്ത് വരെ ഈ ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഫ്‌ളക്‌സില്‍ ബിപ്ലബ് കുമാറിന്റെയും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെയും മാത്രം ചിത്രമാണുള്ളത്. സാധാരണ ഗതിയില്‍ ദേശീയ നേതാക്കള്‍ വരുമ്പോള്‍ അക്കൂട്ടത്തില്‍ സംസ്ഥാന നേതാക്കളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. ഈ ഫ്‌ളക്‌സില്‍ നിന്നു തന്നെ ബിപ്ലബ് കുമാറിന്റെ ശ്രീജിത്ത് വീട് സന്ദര്‍ശനം ഒരു രാഷ്ട്രീയ അജണ്ടയാണെന്ന് വ്യക്തമാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മാത്രമാണ് നിലവില്‍ ബിജെപിയുടെ പ്രശ്‌നം.

ബഹുമാനപ്പെട്ട ശ്രീ ബിപ്ലബ് കുമാര്‍ ദേബ് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുന്നു എന്നാണ് ഫ്‌ളക്‌സിലെ സന്ദേശം. അതേസമയം എഎന്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇത്തരമൊരു ഫ്‌ളക്‌സിന് പിന്നിലെന്നും പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് അറിയുന്നത്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാധാകൃഷ്ണന്റെ നീക്കമെന്നും അറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍