UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെ സംഘികള്‍ പറയണം; നിങ്ങള്‍ ആര്‍ക്കൊപ്പമാണ്? ഈ നാടിനെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കണോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനെതിരെയായിരുന്നു ആര്‍എസ്എസും ബിജെപിയും ആദ്യം രംഗത്തെത്തിയത്.

പ്രളയാനന്തരം കേരളം പിച്ച വെച്ച് തുടങ്ങുമ്പോൾ ദുരിതകാലത്ത് നുണയും വിഷവും വിതറിയ ചില മനുഷ്യരെയും സംഘടനകളെയും കണ്ടെത്തി ഒറ്റപ്പെടുത്തണം എന്ന് സോഷ്യൽ മീഡിയ ഏക സ്വരത്തില്‍ പ്രഖ്യാപിക്കുന്നു. കേരളം മഴക്കെടുതിയിൽ ദുരിതമനുഭവിച്ചപ്പോള്‍ ജനങ്ങളാകെ ഒറ്റക്കെട്ടായി നിന്ന് അതിജീവനത്തിനുള്ള പ്രയത്‌നത്തിലാണ്. എന്നാല്‍ മഴക്കെടുതിയുടെ തുടക്കം മുതല്‍ വിദ്വേഷപ്രചരണത്തിനും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുമായിരുന്നു സംഘപരിവാർ സംഘടനകളുടെ ശ്രമം. കേന്ദ്രത്തിന്റെ സംസ്ഥാന സർക്കാരിനോടുള്ള അവഗണനക്കു പോലും ഈ അജണ്ടകളുമായി ബന്ധം ഉണ്ട് എന്ന് വേണം കരുതാൻ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനെതിരെയായിരുന്നു ആര്‍എസ്എസും ബിജെപിയും ആദ്യം രംഗത്തെത്തിയത്. ബിജെപിയെ എതിര്‍ക്കുന്ന സംസ്ഥാനത്തിന് ഒരു പൈസ പോലും നല്‍കരുതെന്ന് ദേശീയതലത്തിലാകെ പ്രചരണം നടത്തി. ദുരിതബാധിതരെല്ലാം മരിക്കേണ്ടവരാണെന്നു വരെ ബിജെപിയുടെ ഓണ്‍ലൈന്‍ ക്രിമിനല്‍ സംഘം പ്രചരിപ്പിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തെയും സംസ്ഥാനസര്‍ക്കാരിനെയും ചേര്‍ത്തായിരുന്നു മറ്റൊരു നുണപ്രചരണം. രക്ഷാപ്രവര്‍ത്തനം സൈന്യത്തിന് വിട്ടുനല്‍കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷനടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ മുഴുവന്‍ ചുമതലയും സൈന്യം ഏറ്റെടുക്കുന്ന പതിവില്ലെന്നും മറിച്ചുള്ള ആവശ്യങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്നും കരസേനാ മേജര്‍ ജനറല്‍ സഞ്ജീവ് നരൈന്‍ വ്യക്തമാക്കിയിരുന്നതാണ്. ഒരിടത്തും സൈന്യം ഡിസാസ്റ്റര്‍ ഓപ്പറേഷന്റെ ചുമതല ഒറ്റയ്‌ക്ക് നടത്തിയിട്ടില്ലെന്നും സിവില്‍ ഭരണ സംവിധാനത്തെ സഹായിക്കുക എന്നതാണ് സൈന്യത്തിന്റെ ചുമതലയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുമായി യോജിച്ചുള്ള പ്രവര്‍ത്തനം ഫലവത്താണെന്ന് സൈന്യം തന്നെ വ്യക്തമാക്കുമ്പോഴായിരുന്നു സംഘപരിവാറിന്റെ കല്ലുവെച്ച നുണപ്രചരണം.

കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ സഹായം ചോദിച്ചതിനെതിരെയും വിദ്വേഷപ്രചരണം നടത്തി. ടിജി മോഹന്‍ദാസ് അടക്കമുള്ള ആര്‍എസ്എസ് വക്താക്കളായിരുന്നു പ്രചരണത്തിന് മുന്‍കൈ എടുത്തത്. ദുരിതത്തിന്റെ വ്യാപ്തി പെരുപ്പിച്ച് കാട്ടി കേന്ദ്രഫണ്ട് അടിച്ചുമാറ്റാനുള്ള മൂന്നാംകിട തന്ത്രമാണ് ഇവിടെ നടക്കുന്നതെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രചരണം. അവസാനം കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകനാക്കിയും കേരളത്തിന് 700 കോടിരൂപയുടെ ധനസഹായം നല്‍കുമെന്നറിയച്ച യുഎഇ ഭരണകൂടത്തിനെതിരെയും സംഘപരിവാര്‍ പ്രചരണം കൊഴുപ്പിക്കുകയാണ്.

ഫെയ്‌സ്‌ബുക്കിൽ ജോർജ് മാത്യു എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്.

രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഭീതിയും കൺഫ്യൂഷനും പടർത്തുക, മനപ്പൂർവ്വം പാനിക് ഉണ്ടാക്കുക, ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയെയും സർക്കാറിനെയും പ്രതിക്കൂട്ടിലാക്കാൻ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുക, ലഭിക്കേണ്ട അടിയന്തിര സാമ്പത്തിക സഹായങ്ങളെ അട്ടിമറിക്കുക, ബീഫ് ഈറ്റേഴ്സിനെ സഹായിക്കരുതെന്നും അയ്യപ്പശാ‍പമാണെന്നും മറ്റും പറഞ്ഞ് കേരളത്തിനും മലയാളികൾക്കുമെതിരെ ഹേറ്റ് കാമ്പെയിൻ നടത്തുക….രണ്ടാം ഘട്ടത്തിൽ വർഗ്ഗ-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചെയ്ത ഹാർഡ് വർക്കിനെ ഉളുപ്പില്ലാതെ ഏറ്റെടുക്കുക, കൊടിയും യൂണിഫോമുമായി ചെന്ന് ‘രക്ഷാപ്രവർത്തന‘ നാടകം കളിക്കുക, നിരവധി ഹേറ്റ് കാമ്പെയിനുകൾക്ക് ശേഷവും മറ്റിടങ്ങളിൽ നിന്ന് ലഭിക്കുന്ന സഹായം കണ്ട് കണ്ണ് തള്ളിയിട്ട് ഇനി പണം വേണ്ട മറ്റ് സഹായങ്ങളാണ് വേണ്ടതെന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാ‍നങ്ങളിലിരിക്കുന്നവരെക്കൊണ്ട് പറയിക്കുക, അന്താരാഷ്ട്ര സഹായങ്ങളെ നിരുത്സാഹപ്പെടുത്തുക, ഓണമാഘോഷിക്കാതെ ബക്രീദ് ആഘോഷിക്കു ന്നുവെന്ന് പറഞ്ഞും പാക്-യുഎഇ സഹായങ്ങൾക്ക് തീവ്രവാദ ലേബലൊട്ടിച്ചും നുണപ്രചരണം വീണ്ടും തുടരുക…

മലയാളികളുൾപ്പെടെയുള്ള സംഘികളുടെ പ്രളയകാല പോഗ്രസ്സ് കാർഡാണ്. ഇക്കൂട്ടത്തിൽ പെടാത്ത ധാരാളം ബിജെപ്പി പ്രവർത്തകരുമുണ്ടാവും, എന്നാൽ ആരും തന്നെ നോർത്തിൽ നടക്കുന്ന വിദ്വേഷപ്രചരണത്തിനെതിരെ ഒന്നും മൊഴിയുന്നില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കുക. വീണുകിടക്കുമ്പോൾ കിട്ടിയ ചവിട്ടിനെ ക്ഷമിച്ചാലും ഒരിക്കലും മറക്കരുത്.

കോളമിസ്റ്റും ആരോഗ്യ വകുപ്പിലെ വയനാട് ജില്ലാ കോഡിനേറ്ററുമായ ഷഫീക് സൽമാന്റെ വാക്കുകൾ ഇങ്ങനെയാണ് 

സംഘപരിവാർ രാഷ്ട്രീയം കേരളത്തോടെടുക്കുന്ന നിലപാടുകൾ മണ്ടത്തരമാണെന്ന് പ്രത്യക്ഷത്തിൽ തോന്നാം. ഉദാരമായി സംഭാവനകൾ നൽകിയും കേന്ദ്രഫണ്ട് അനുവദിച്ചും ചരിത്രത്തിലിത്രയും കാലം കേരളം പുറത്തു നിർത്തിയ ഒരു രാഷ്ട്രീയത്തിന് മലയാളികൾക്കിടയിൽ സ്വന്തം ഇമേജ് മെച്ചപ്പെടുത്താനും പോപുലറൈസ് ചെയ്യാനും കിട്ടിയ അവസരമായിരുന്നു ഇത്. പക്ഷേ, സംഘികൾ വളരെ തുടക്കം മുതൽ തന്നെ മറ്റൊരു ചൂതാട്ടത്തിലായിരുന്നു. ഇവിടത്തെ ഇടതുപക്ഷ ഗവണ്മെൻ്റിനും ഇടതുരാഷ്ട്രീയത്തിനുമെതിരെ ഔദ്യോഗികമായും വ്യക്തിപരമായും ക്യാമ്പെയ്ന് ചെയ്യാൻ ആണവർ ശ്രമിച്ചത്. അവർ പ്രതീക്ഷിക്കുന്നത് ഇതാണെന്നു തോന്നുന്നു:

ഏതാണ്ട് 20000 കോടി രൂപയുടെ നഷ്ടം കേരളത്തിൽ സംഭവിച്ചു എന്ന് ഏകദേശ കണക്കുകൾ ഇപ്പോൾ പറയുന്നു. കൃത്യമായ പഠനങ്ങൾ പുർത്തീകരിച്ചാൽ നാശനഷ്ടം ഇതിലും എത്രയോ വലുതായിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഇത്ര വലിയ തുക വരാനുള്ള സാധ്യതയില്ല. പ്രളയം കാരണം അത്ര ശക്തമല്ലാത്ത കേരള സമ്പദ് വ്യവസ്ഥ കൂടുതൽ തകർന്നിരിക്കുന്നു. വളരെ ബൃഹത്തായ പദ്ധതിയിലൂടെ മാത്രമേ പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചുപോകാൻ കേരളത്തിനു സാധിക്കുകയുള്ളു. അത്ര എളുപ്പത്തിൽ മറികടക്കാൻ സാധിക്കാത്ത വലിയ വെല്ലുവിളിയാണ് കേരള സർക്കാരിനു മുൻപിലുള്ളത്.

സാമ്പത്തികമായ വെല്ലുവിളി മാത്രമല്ല അത്. ഇത്ര കാലം കൊണ്ടു പടുത്തുയർത്തിയത് ഇനിയുള്ള ഒന്നു രണ്ടു വർഷങ്ങൾ കൊണ്ട് പുനർനിർമ്മിക്കണമെങ്കിൽ സർക്കാർ സംവിധാനങ്ങളൊക്കെ ഏതു ലവലിൽ പണിയെടുക്കേണ്ടി വരുമെന്നു ചിന്തിക്കാവുന്നതേയുള്ളു.

സ്വാഭാവികമായും വിചാരിച്ച കാര്യക്ഷമതയിലും വേഗത്തിലും ഈ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ലെങ്കിൽ ഒരു പൊതു അതൃപ്തി രൂപപ്പെട്ടു വന്നേക്കാം. വീടിൻ്റെ തൊട്ടുമുൻപിൽ പൊളിഞ്ഞുകിടക്കുന്ന റോഡ് അങ്ങനെത്തന്നെ കിടക്കുന്നത് ആദ്യത്തെ കുറച്ചു മാസങ്ങൾ ഒക്കെ അങ്ങ് ക്ഷമിക്കും. പക്ഷേ, പയ്യെപ്പയ്യെ അസംതൃപ്തി വളർന്നുവരും. അതിൻ്റെ കാര്യകാരണങ്ങളുടെ സങ്കീർണതകളൊക്കെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും ഒരു സാധാരണ മനുഷ്യന് പറ്റിയെന്നു വരില്ല. അങ്ങനെ ഒരു പൊതു അതൃപ്തി വളർന്നു വരുന്നതാണ് ബി ജെ പി ഇപ്പോൾ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നത്. ആ ഒരു സന്ദർഭത്തിൽ എങ്ങനെ ഈ അതൃപ്തി ഗവണ്മെൻ്റിനും ഇടതുരാഷ്ട്രീയത്തിനും എതിരെ തിരിച്ചു വിടാമെന്നതാകും അവരുടെ ഇപ്പോളത്തെ കണക്കുകൂട്ടലുകൾ. കൂട്ടിനു കോൺഗ്രസും ലീഗും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ കിട്ടുമെന്നും ഉറപ്പാണ്. കേന്ദ്രത്തിൻ്റെ സഹായങ്ങൾ ഈ സമയത്ത് ഒഴുക്കിയാൽ, അത് ഇപ്പോൾ തന്നെ പൊതുജനപിന്തുണയുടെ ഉച്ചസ്ഥായിൽ നിൽക്കുന്ന കേരള സർക്കാരിനു ഗുണം ചെയ്യും. ബിജെപിയെ സംബന്ധിച്ചിടത്തോളം സ്കോർ ചെയ്യാൻ സാധിക്കില്ല.

പബ്ളിക് മെമ്മറി എന്നത് ഷോർട്ട് ടേം ആണ്. മറവി എളുപ്പത്തിൽ സംഭവിക്കും. അതാരെക്കാളും നന്നായി അറിയുന്നത് ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും പോപ്പുലറായിരുന്ന രാഷ്ട്രീയ നേതാവിനെ കൊന്നുകളഞ്ഞതിലുള്ള പങ്ക് ആരോപിച്ച് നിരോധിക്കപ്പെട്ട ആർ എസ് എസിനു തന്നെയാണ്. അവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്!

അതുകൊണ്ട്, ഇനിയങ്ങോട്ട് പോകുമ്പോൾ രാഷ്ട്രീയം മിണ്ടരുതെന്ന ബോർഡ് എടുത്തുമാറ്റാം. ഇനിയങ്ങോട്ട് രാഷ്ട്രീയം മാത്രമാണ് നമുക്ക് മുൻപിലുള്ളത്. മറവിക്കെതിരെയുള്ള രാഷ്ട്രീയ യുദ്ധമാണ് നമ്മുടെ മുന്നിലുള്ളത്.

ഇതാ ചില സാമ്പിളുകള്‍

‘ലോസ്റ്റ്‌… എവരിതിംഗ് ലോസ്റ്റ്‌… പക്ഷേ ഞങ്ങള്‍ തിരിച്ചുപിടിക്കും; ഈ കാലത്തെ മറികടക്കും’; പ്രളയാനന്തരവും അവര്‍ ജീവിക്കുന്നത് ഇങ്ങനെയാണ്

കേരളത്തെ വെള്ളത്തില്‍ നിന്നുയര്‍ത്തിയെടുത്ത മനുഷ്യര്‍; ‘ഞങ്ങള്‍ ഉള്ളിടത്തോളം നിങ്ങള്‍ പേടിക്കേണ്ട; ഇതൊക്കെ ഞങ്ങള്‍ കുറേ കണ്ടതാണ്’

‘ങ്ങുർ…ങ്ങുർ…ങ്ങുർ, കൂർക്കം വലി ഫോട്ടോയിൽ കിട്ടില്ല മിസ്റ്റർ’ : കണ്ണന്താനത്തോട് ട്രോളർമാർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍