UPDATES

Live Blog: സഹായം ആവശ്യമുണ്ട്; സംസ്ഥാനത്തെ നിരവധി ഇടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

രാമമംഗലത്തിനടുത്ത് കായനാട് സെന്റ് ജോര്‍ജ്ജ് പള്ളിയുടെ അടുത്തുള്ള വീടുകളിലായി മുപ്പതോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. മൂവാറ്റുപുഴയാറിന്റെ അടുത്താണെന്നാണ് അറിയുന്നത്. വെള്ളം കയറിക്കൊണ്ടിരിക്കുന്നു. ഇവിടെയുള്ളവരെ കോണ്ടാക്റ്റ് ചെയ്തു. അത്യാവശ്യം ഭയത്തിലാണവര്‍. കണ്ട്രോള്‍ റൂം നമ്പര്‍ വിളിച്ചിട്ട് കിട്ടുന്നില്ല.

നമ്പര്‍: സാബു – 9645370649

ഇതാണ് ലൊക്കേഷന്‍: https://goo.gl/maps/bi1EgyTokWQ2

#KeralaFloods2018

People 22
Contact : Tushar Sreeram
9745012009
Description: stranded
Location : right side of Alappuzha Pandanad Village office, 500 mtr from Edakkadavu tourism park

.സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പടെ 31 പേരുണ്ട് teresil ആണ്. വെള്ളം കയറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.

പേര്: വിനോദ്
Contact നമ്പര്‍:
9544676724,
7012697720

Location: പത്തനംതിട്ട ശ്രീ സുബ്രഹ്്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം. താഴൂര്‍ക്കടവ് റോഡ്, പ്രമാദം ഈ ക്ഷേത്രത്തിന് അടുത്തുള്ള 3-4 വീടുകള്‍ ആണ്.



എറണാകുളം മലയാറ്റൂര്‍ റോഡില്‍ മേകാലടി എന്ന സ്ഥലത്താണ്.  സമയം കഴിയുന്തോറും വെള്ളം പൊങ്ങിക്കൊണ്ടിരിക്കുകയാണ്. സഹായിക്കാന്‍ പറ്റുന്നവര്‍ എത്രയും പെട്ടെന്ന് സ്ഥലത്തെത്തുക.  ഫോണ്‍: 81378 62162.


നന്ദന്‍ തായത്തറ ഹൗസ്. വാഴക്കൂട്ടം കോടന്‍ഞ്ചിറ, ബുധനൂര്‍ ചെങ്ങന്നൂര്‍, (കരിംമ്പിന്‍കാവ് കടവ് മഹാദേവ ക്ഷേത്രം) thythara house vazhakoottam kodanchira budhannoor chengannoor (near karimpinkavu mahadeva kshetram ) ബന്ധപ്പെടാന്‍ നമ്പര്‍ ഒന്നും ലഭ്യമല്ലെന്നും ഇവര്‍ പറയുന്നു. ഒരു ഗര്‍ഭിണിയടക്കം 15 പേര്‍ കുടുങ്ങി കിടക്കുന്നു. Call: 9447878800


തിരുവനന്തപുരം കരിമഠം കോളനിയിലേക്ക് 250 പേർക്ക് ഭക്ഷണം

കരിമഠത്തേയ്ക്കുള്ള ഇന്നത്തെ ഭക്ഷണം കിട്ടിക്കഴിഞ്ഞു. ഒരുപാട് നന്ദി. നാളേയ്ക്ക് ഒന്നുമായിട്ടില്ല, സഹായിക്കാൻ താല്പര്യപ്പെടുന്നവർ ദയവായി വിളിക്കുക. Vipitha 9567024258 Akhila 9496363966 Santhi 9645852870


കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 500 പേര്‍ യൂണിവേഴ്‌സിറ്റി് ഗേറ്റിനകത്തെ വലതു വശത്തുള്ള മൂന്നു നിലയുള്ള യൂട്ടിലിറ്റി സെന്ററില്‍ കുടുങ്ങിക്കിടക്കുകയാണ്. അടിയന്തിരസഹായം വേണം. പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത വിധത്തില്‍ വെള്ളം ഉയര്‍ന്ന അവസ്ഥയാണുള്ളതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. നിലവില്‍ വെള്ളക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പ്രദേശവാസികളും ഇവര്‍ക്കടുത്തെത്തിയിട്ടുണ്ട്.  ഫോണ്‍: 8111858607, ദിപിന്‍ രാജ് 9746767161, നൗഫല്‍ ബ്ലാത്തൂര്‍ 9544087716, 7907445283, ദേവിക 702507059, 7025070759


എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും വൃദ്ധരായവര്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടപ്പുണ്ട്. ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ ഇവരെ എത്രും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതുണ്ട്. രക്ഷാദൗത്യസംഘങ്ങള്‍ കൈമെയ്യ് മറന്ന് എല്ലാവരേയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഓരോ സമയം എല്ലായിടത്തും ഓടിയെത്താന്‍ കഴിയാതെ വരുന്നുണ്ട്. തീര്‍ത്തുംപ്രതികൂലമാണ് സാഹചര്യം. കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കം ഉയരുകയാണ്. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം വൈകുന്നത് ആവശ്യമായ ബോട്ടുകളും മറ്റും ഇല്ലാത്തതിനാലാണ്. ഈ സാഹചര്യത്തില്‍ രക്ഷാദൗത്യസംഘത്തെ കുറ്റം പറയാതെ നമുക്കോരുരുത്തര്‍ക്കും സഹജീവിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാം. പലയിടങ്ങളിലായി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കുകയാണ്. ഏറ്റവും സമീപത്തുള്ളവര്‍ അവരവര്‍ക്ക് കഴിയുന്ന സഹായം ചെയ്യുക.

മലയാറ്റൂര്‍ പഞ്ചായത്തില്‍ തോട്ടുവ 11 ആം വാര്‍ഡില്‍ മലയാറ്റൂര്‍ തോട്ടുവ ജംഗ്ഷനില്‍( മലയാറ്റൂര്‍ തോട്ടുവ അമ്പലത്തിന് അടുത്ത്) പെരിയാറിന് സമീപം താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. കുഞ്ഞുകുട്ടികളും പ്രായമായവരും ഇക്കൂട്ടത്തിലുണ്ട്. വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. എല്ലാവരും തന്നെ വിടിനു മുകളില്‍ കയറി നില്‍ക്കുകയാണ്. സഹായത്തിന് എത്തുന്നവര്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടാം; വിഷ്ണു- 8593900333, ഗോപകുമാര്‍-9895068748, മിഥുന്‍ സുരേഷ്- 9142007272, ജോണി- 9605390503

ചെങ്ങന്നൂര്‍ മാടവനയില്‍ നിന്നും പ്രയാറലേക്ക് പോകുന്ന റോഡില്‍ മാടവന ജംഗ്ഷനില്‍ നിന്നും അഞ്ചാമത്തെ വളവില്‍ വെള്ളയും ഓറഞ്ചും നിറം അടിച്ച വീട്ടില്‍ ഒരു സ്ത്രീയും പുരുഷനും സഹായം അഭ്യര്‍ത്ഥിച്ചു നില്‍ക്കുന്നുണ്ട്.

ആലുവ വെസ്റ്റ് കടങ്ങല്ലൂരില്‍ മേധി സ്റ്റോറിന് സമീപം ട്രംപ് അപ്പാര്‍ട്ട്‌മെന്റില്‍ മൂന്നു കുടുംബങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ട്. അത്യാവശ്യമായി സഹായം വേണം.

കാലടി ജംഗ്ഷനില്‍ നിന്നും നൂറു മീറ്റര്‍ അകലെ ആശ്രാമം റോഡില്‍ തലയാട്ടുംപള്ളി മനയിലെ താമസക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

കാലടി നഗരത്തില്‍ 20 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വിവരം ഉണ്ട്.

ഈസ്റ്റ് കടുങ്ങല്ലൂര്‍ നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ചില വീടുകളില്‍ ആളുകള്‍ കുടങ്ങിക്കിടക്കുന്നുണ്ട്. എലഞ്ഞിച്ചുവട് ഭാഗത്തും ആളുകള്‍ സഹായം തേടുന്നുണ്ട്.

ഈസ്റ്റ് കടുങ്ങല്ലൂര്‍, മരൂത്തൂര്‍കരമന ഭാഗങ്ങളില്‍ 20 ഓളം പേര്‍ കുടുങ്ങിക്കിടപ്പുണ്ട്.

ചങ്ങമനാട് നിന്നും മാളയ്ക്കു പോകുന്ന റൂട്ടില്‍ മുഴിക്കുളം അമ്പലം വഴി പാറക്കടവ്(പൂനിലക്കാവ് അമ്പലം) വിളക്ക് പുറത്ത് വീട്ടില്‍ മൂന്നു നാലു കുടുംബം വീടിന്റെ ടെറസ്സിന്റെ മുകളില്‍ രക്ഷതേടി നില്‍ക്കുന്നുണ്ട്. വീട് വെള്ളം കയറി മുങ്ങിത്തുടങ്ങിയിരിക്കുകയാണ്. ഫോണ്‍ നമ്പരുകള്‍- 9526577105, 9994337531,04712333198,04712331639

ചോറ്റാനിക്കര മുതിരപ്പാടം, ചൂര്‍ണിക്കര ഭാഗത്ത് അഞ്ചു കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. യന്ത്രവത്കൃത ബോട്ടുകളാണ് ഇവിടെ വേണ്ടത്. മതിലുകള്‍ ഇടിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്. ബോട്ട് റെസക്യു ടീം പൊലീസ് സംഘവുമായി ബന്ധപ്പെടുക.

ഇടയാറന്മുള കോഴിപ്പറമ്പ് ജംഗ്ഷനില്‍ നാലുപേര്‍ കുടുങ്ങിയിട്ടുണ്ട്. സഹായം അത്യാവശ്യമാണ്. കോണ്‍ടാക്റ്റ് നമ്പര്‍- രാജേഷ് പിള്ള, മനുമന്ദിരം, 8921834929

ആലുവ-പെരുമ്പാവൂര്‍ മാരമ്പള്ളി കുന്നുംകുഴി ബസ് സ്റ്റോപ്പിന് സമീപത്തുള്ള വീടുകളിലേക്ക് വെള്ളം കയറുന്നതായി വിവരം കിട്ടിയിട്ടുണ്ട്. കോണ്‍ടാക്റ്റ് നമ്പര്‍- 9446477630

തോട്ടക്കര ദേശം കടവ് 10 പേര്‍ കുടുങ്ങിയിട്ടുണ്ട്. കോണ്‍ടാക്റ്റ് നമ്പര്‍ 9895490649

വളരെ പ്രധാനപ്പെട്ട അറിയിപ്പ്

ചെങ്ങന്നൂരില്‍ കൊടഞ്ചിറ ജംഗ്ഷനില്‍ നിന്നും 20 ആമത്തെ വീട്( ഫോണ്‍ നമ്പര്‍ ഇല്ല) രണ്ട് കുടുംബം സഹായം അഭ്യര്‍ത്ഥിച്ച് നില്‍ക്കുകയാണ്. വീടിന്റെ ഓപ്പണ്‍ ടെറസില്‍ ആണ് ഈ കുടുംബം ഇപ്പോഴുള്ളത്. തണുത്ത് വിറച്ച നിലയില്‍ രണ്ടു കുട്ടികള്‍ കൂടെയുണ്ട്. വിലാസം സദാശിവന്‍ നായര്‍, സതീഷ് ഭവനം, ബുധനൂര്‍ ചെങ്ങന്നൂര്‍

ഈ വിവരങ്ങളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് രക്ഷാസഹായം മുന്‍പേ തന്നെ കിട്ടിയിട്ടുണ്ടെങ്കില്‍ ദയവ് ചെയ്ത് വായനക്കാര്‍ സഹകരിക്കുക…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍