UPDATES

ട്രെന്‍ഡിങ്ങ്

എറണാകുളത്തിന്റെ പലഭാഗങ്ങളിലും ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു; സഹായിക്കാം

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കണം

എറണാകുളം ജില്ലയില്‍ വിവിധ മേഖലകളിലായി ഇപ്പോഴും പലരും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതോടൊപ്പം തന്നെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം പറഞ്ഞും സഹായാഭ്യര്‍ത്ഥനകള്‍ വരുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും നാട്ടുകാരും ഉള്‍പ്പെടെ എല്ലാവരേയും സഹായിക്കാന്‍ എല്ലായിടത്തും സഹായങ്ങള്‍ എത്തിക്കാന്‍ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും എല്ലായിടങ്ങളിലും അതിന്റെ ഗുണം എത്താന്‍ താമസം വരുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്നിടത്തു നിന്നു രക്ഷപ്പെടുന്നതിനുള്‍പ്പെടെ സഹായം വേണ്ടവരുടെ വിവരങ്ങള്‍ പൊലീസ് വഴിയും നേരിട്ടും കിട്ടിയത് അഴിമുഖം ഇവിടെ നല്‍കുകയാണ്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നവര്‍ അവരവര്‍ക്ക് നേരിട്ട് ചെയ്യാന്‍ കഴിയുന്നതായിട്ടോ അതല്ലെങ്കില്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറി സഹായങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലോ ഉള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്( ഇതിനകം സഹായങ്ങള്‍ ലഭ്യമായവരുണ്ടെങ്കില്‍ ആ വിവരം അറിയിക്കാനും താത്പര്യപ്പെടുന്നു).

ആലുവ താലൂക്കില്‍ പാറക്കടവ് വില്ലേജില്‍ മൂഴിക്കുളം ഇരവത്തൂര്‍ റൂട്ടില്‍ 350 ഓളം പേര്‍ വീടുകളുടെ ടെറസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വിവരം. ഇവര്‍ക്ക് കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയിലാണെന്നും അറിയുന്നു. വിവരങ്ങള്‍ക്്ക ബന്ധപ്പെടാം- 759499924

ആലുവ തോട്ടുമുഖം സ്‌കൈലൈന്‍ റിവര്‍സ്‌കേപ്പ് അപ്പാര്‍ട്ട്‌മെന്റില്‍ വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെ 13 പേര്‍ കുടങ്ങിക്കിടപ്പുണ്ട്.

എറണാകുളം രാമമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറച്ച് കുടുംബങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ട്. വൃദ്ധരും സ്ത്രീകളും കുട്ടികളും അടക്കം ടെറസില്‍ ആണ്. ബന്ധപ്പെടാനുള്ള നമ്പര്‍- 9447723931- മഞ്ജു സി എന്‍ ( ടോക് എച്ച് എന്‍ജനീയറിംഗ് കോളേജ് ഫാക്കല്‍റ്റി)

ആലുവ പാനായിക്കുളം വടക്കേപ്പറമ്പ് ഭാഗത്ത് കൈക്കുഞ്ഞടക്കം അഞ്ചു വീട്ടുകാര്‍ കുടുങ്ങിക്കിടക്കുന്നു. ബന്ധപ്പെടാനുള്ള നമ്പര്‍- 9961100620

പറവൂര്‍ താലൂക്കിലെ കിഴക്കേ ഗോതുരുത്ത് നിവാസികള്‍ വീടിന്റെ ടെറസിന്റെ മുകളിലും സെന്റ്. സെബസ്റ്റിയന്‍സ് ഹയര്‍സെക്കന്‍ഡി സ്‌കൂളിന്റെ മൂന്നാം നിലയിലുമായി കുടുങ്ങിക്കിടക്കുന്നുണ്ട്.

തേവര എസ് ച്ച് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണം ആവശ്യമുണ്ട്. സഹായിക്കാന്‍ കഴിയുന്നവര്‍ 9539464635 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ആലുവയില്‍ ദേശം-കാലടി റോഡില്‍ കോണ്ടോട്ടി ജംഗ്ഷനില്‍ ഒരു വീട്ടില്‍ കുട്ടികള്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ബന്ധപ്പെടേണ്ട നമ്പര്‍- 6282376907. ലൊക്കേഷന്‍- ലാബെല്‍ ലേഡീസ് സെന്റര്‍, കാലടി-ആലുവ റോഡ്, ഗാന്ധിപുരം, ആലുവ

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പിരരൂര്‍ വരിക്യാപള്ളി-ഊളി മുത്തി അമ്പത്തിന് സമീപത്ത് ഒരു വീട്ടില്‍ ആളുകള്‍ കുടുങ്ങിക്കടക്കുന്നു. ബന്ധപ്പെടേണ്ട നമ്പര്‍- 9074760677 സജീവ്, 7025762015 മഹേഷ്.

ആലുവ മൂഴിക്കുളം പാറക്കടവ് പൂനിലാക്കാവ് ക്ഷേത്രത്തിനു സമീപം 20 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും കുടിവെള്ളവും ലഭ്യമല്ല. ബന്ധപ്പെടാനുള്ള നമ്പര്‍- 8281848131

ഏലൂര്‍ക്കരയില്‍ നദിയോരം റിസോര്‍ട്ടിന് എതിര്‍വശം വെള്ള പെയിന്റ് അടിച്ച വീട്ടില്‍ കിടപ്പിലായ ഒരു സ്ത്രീയടക്കം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. ഇവര്‍ക്ക് കുടിവെള്ളവോ ഭക്ഷണമോ ലഭ്യമല്ല. ബന്ധപ്പെടാനുള്ള നമ്പര്‍- 9496971244 കൃഷ്ണകുമാര്‍

ആലുവ യു സി കോളേജ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം ആവശ്യമാണ്. ബന്ധപ്പെടാനുള്ള നമ്പര്‍-9846437872

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍