UPDATES

ട്രെന്‍ഡിങ്ങ്

മുന്നുമാസത്തിനിടെ 357 മരണം; വന്‍ നാശം, കണക്കുകള്‍ ഇങ്ങനെ

ഓണവിപണി ഉള്‍പ്പെടെ കണക്കാക്കി ഉല്‍പ്പാദിപ്പിച്ച വിളകള്‍ ഉള്‍പ്പെടെ 40,000 ഹെക്ടറിലെ കൃഷിയും ഇതിനോടകം നശിച്ചിട്ടുണ്ട്.

കാലവര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 357 പേരെന്ന് ഔദ്യോഗിക കണക്കുകള്‍. മേയ് 29 മുതലുള്ള കണക്കുകള്‍ പ്രകാരമാണ് ഈ വലിയ സംഖ്യ. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച യ്ക്കിടെ മാത്രം 200 ഓളം പേര്‍ മരിച്ചെന്നുമാണ് വിവരം. മരണ സംഖ്യക്ക് പുറമേയാണ് സംസ്ഥാനത്തെ നാശ നഷ്ടങ്ങളുടെ വലിയ കണക്കുകള്‍.

ഓണവിപണി ഉള്‍പ്പെടെ കണക്കാക്കി ഉല്‍പ്പാദിപ്പിച്ച വിളകള്‍ ഉള്‍പ്പെടെ 40,000 ഹെക്ടറിലെ കൃഷിയും ഇതിനോടകം നശിച്ചിട്ടുണ്ട്. 10,000 വീടുകള്‍ പൂര്‍ണമായും 26,000 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ നാശനഷ്ടങ്ങളും വലിയതാണ്. 46,000ത്തിലധികം കന്നുകാലികളും രണ്ട് ലക്ഷത്തിലധികം കോഴികളും താറാവുകളും ചത്തിട്ടുണ്ട്.

പൊതുഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ റോഡ്, റെയില്‍ സംവിധാനങ്ങള്‍ക്കും കനത്ത നാശമാണ് പ്രളയം വരുത്തിയത്. 16,000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളും, 82,000 കിലോമീറ്റര്‍ പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം വിലയിരുത്തുമ്പോള്‍ 13,000 കോടിക്കപ്പുറമാണ് കണക്കുകള്‍. 800 കോടിയുടെ നഷ്ടമാണ് പാലങ്ങള്‍ക്ക് സംഭവിച്ച നഷ്ടം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍