UPDATES

ട്രെന്‍ഡിങ്ങ്

രാഗം പിഴച്ചു, ദേവി പ്രസാദിച്ചില്ല; രാജസ്ഥാനില്‍ മുസ്ലീം നാടോടി ഗായകനെ അടിച്ചുകൊന്നു

ഭീഷണി കാരണം 200 അംഗങ്ങളുളള 20 കുടുംബങ്ങള്‍ ഗ്രാമം വിട്ട് പാലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്

നവരാത്രിയില്‍ പാടിയ പാട്ട് സുഖിക്കാത്തതിനെ തുടര്‍ന്ന് നാടോടി ഗായകന്‍ അമാദ് ഖാനെ അടിച്ചു കൊന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയിലെ ദെന്താള്‍ ഗ്രാമത്തിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മുസ്ലിം നാടോടി ഗായകനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നത്. അമാദ് ഖാനോട് പാടാന്‍ ആവശ്യപെട്ട ഗ്രാമത്തിലെ പുരോഹിതനായ രമേശ് സുത്താറിന് അദ്ദേഹത്തിന്റെ പാട്ട് സുഖിക്കാത്തതാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹത്തെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. തുടര്‍ന്ന് രാത്രിയില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി പിടിച്ചിറക്കി അടിച്ചുകൊല്ലുകയായിരുന്നുവെന്ന് ദി സിറ്റിസണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെ തുടര്‍ന്ന് ഭയം കാരണം 20 മുസ്ലിം കുടുംമ്പങ്ങള്‍ ഗ്രാമം വിട്ടു പോയതായും ഇക്കാര്യം മാധ്യമങ്ങള്‍ കൂടതലായൊന്നും റിപ്പോര്‍ട്ട് ചെയതിട്ടില്ലെന്നു സിറ്റിസണ്‍ പറയുന്നു. പ്രാദേശേിക മാധ്യമങ്ങള്‍ സംഭവത്തിന്റെ വിശാദാംശങ്ങള്‍ നല്‍കിയെങ്കിലും മുഖ്യധാരാ മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും ഈ സംഭവം അവഗണിച്ചു. ഇത്തരം ഭയാനകമായ സംഭവങ്ങള്‍ സമീപകാലത്ത് രാജസ്ഥാനില്‍ പെരുകുകയാണെന്ന് സിറ്റിസണ്‍ പറയുന്നു. അമാദ് ഖാന്‍ നാടോടി സമുദായത്തിലെ പാട്ടുക്കാരനാണ്. നവരാത്രി ദിവസങ്ങളില്‍ അമ്പലങ്ങളുടെ അടുത്തു നിന്നും പാടുകയാണ് അമാദ്ഖാന്റെ പതിവ്. ഇത്തവണ ഒരു പ്രത്യേക പാട്ട് പാടാന്‍ രമേഷ് അമാദിനോട് ആവിശ്യപെടുകയായിരുന്നു.

തന്റെ ശരീരത്തിലേക്ക് ദേവി ആവാഹിക്കുന്നതിന് സഹായിക്കുമെന്ന് രമേശ് വിശ്വസിക്കുന്ന രാഗമായിരുന്നു പാടാന്‍ ആവശ്യപെട്ടത്. അങ്ങനെ സംഭവിച്ചാല്‍ ഗ്രാമത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നാണ് വിശ്വാസം. പക്ഷെ, ഇത്തവണ രമേശ് സുത്താറിന് ദേവി കടാക്ഷം ലഭിച്ചില്ല. അതിനു കാരണം അമാദ് ഖാന്റെ രാഗം പിഴച്ചതാണെന്ന് അയാള്‍ കരുതി. ഇതെ തുടര്‍ന്ന് അദ്ദേഹത്തെ രമേഷ് അടിക്കുകയും സംഗീത ഉപകരണം കേടുവരുത്തുകയുമായിരുന്നു. പീന്നിട് രാത്രിയില്‍ അമാദിനെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുപോയി. പിന്നീട് വീടിനു മുന്നില്‍ മൃതദേഹം കൊണ്ടിടുകയായിരുന്നു.

വിഷയം പോലീസിനെ അറിയിച്ചാല്‍ വെറുതെ വിടില്ലെന്ന അദ്ദേഹത്തിന്റെ ബന്ധുക്കളെ ഭീഷണി പെടുത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട്, ധൈര്യം സംഭരിച്ച് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി. അതോടെ ഭീഷണി രൂക്ഷമായി, ഇതെ തുടര്‍ന്നു 200 അംഗങ്ങളുളള 20 കുടുംബങ്ങള്‍ ഗ്രാമം വിട്ട് പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്നം എന്നതിലുപരി ജാതിയുടെ പേരിലുള്ള കൊലയാണെന്ന് പി.യു.സി.എല്‍ പ്രവര്‍ത്തക കവിത ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. രജപുത്ര സമുദായത്തിന് ഭൂരിപക്ഷമുള്ളതാണ് ഗ്രാമം. അമാദ് ഖാന്‍, മംഗാനിയാര്‍ എന്ന ‘തൊട്ടുകൂടാത്ത’ വിഭാഗത്തില്‍ പെടുന്നതാണ്. ഇവിടെ ഹിന്ദു മാംഗാനിയാര്‍ സമുദായക്കാരും ഉണ്ട്. ഇരു കൂട്ടരും പ്രാദേശിക ക്ഷേത്രത്തില്‍ പാടാറുണ്ട്. പക്ഷെ ഏറെക്കാലമായി ഈ സമുദായങ്ങള്‍ ഉന്നത ജാതിക്കാരുടെ പീഡനങ്ങള്‍ അനുഭവിക്കുന്നു. അമാദ് ഖാന്‍ കൊല്ലപ്പെട്ടതും ഇതിന്റെ കൂടി ഭാഗമായാണ് എന്നും കവിത ചൂണ്ടിക്കാണിക്കുന്നു.

ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങളും ജാതിയുടെ പേരിലുള്ള ആക്രമണങ്ങളും ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ധിച്ചു വരികയാണ്. പശുവിനെ വാങ്ങി തിരിച്ചു വരുന്ന വഴി ഹരിയാനയില്‍ നിന്നുള്ള ക്ഷീരകര്‍ഷകനായ പെഹ്ലു ഖാനെ അടിച്ചു കൊന്നത് ഈയിടെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍