UPDATES

ട്രെന്‍ഡിങ്ങ്

ഗൌരി ലങ്കേഷ് വധത്തില്‍ ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആയുധ കേസിലെ പ്രതിക്ക് കൊലപാതകത്തില്‍ പങ്കെന്ന് പോലീസ്

ഗൌരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുന്‍പ് നിയമ വിരുദ്ധമായി തോക്കും വെടിയുണ്ടയും കൈവശം വെച്ചതിന് ഇയാളെ സംസ്ഥാന പോലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യ സ്വദേശിയായ കെ ടി നവീന്‍ കുമാറിനെയാണ് ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ചോദ്യം ചെയ്യുന്നതിന് വേണ്ടി നവീന്‍ കുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി എന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എം എന്‍ അനുചേത് പറഞ്ഞു. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിനുള്ള കേസില്‍ നടത്തിയ അന്വേഷണത്തിനിടെ നവീന്‍കുമാറിന് ഗൌരി ലങ്കേഷ് വധത്തിലുള്ള ബന്ധം വ്യക്തമായി എന്നു പ്രത്യേക അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയില്‍ അറിയിക്കുകയായിരുന്നു. കുമാറിനെ ആയുധ കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രത്യേക അന്വേഷണ സംഘം ഗൌരി ലങ്കേഷ് വധത്തില്‍ തനിക്കുള്ള ബന്ധം സമ്മതിക്കുന്ന നവീന്‍ കുമാറിന്റെ കുറ്റസമ്മത മൊഴി സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ചത് എന്നു ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്ര വലതു വിഭാഗവുമായി ബന്ധമുള്ളയാളാണ് നവീന്‍ കുമാര്‍ എന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്തംബര്‍ 5നാണ് ഗൌരി ലങ്കേഷ് ബെംഗളൂരുവിലെ തന്റെ വസതിക്ക് മുന്‍പില്‍ വെടിയേറ്റ് മരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 200ലേറെ പേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍