UPDATES

ട്രെന്‍ഡിങ്ങ്

ആണ്‍ വിപ്ലവ നേതാക്കള്‍ക്ക് മുത്തുക്കുട പിടിക്കാന്‍ കസവു സാരിയുടുത്ത പെണ്‍ സഖാക്കള്‍; എസ്എഫ്‌ഐയെ പരിഹസിച്ച് ബല്‍റാം

ലിംഗനീതി അടക്കമുള്ള പുരോഗമന വിഷയങ്ങള്‍ എസ് എഫ് ഐ സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാവട്ടെ.

ലിംഗനീതി പറയുന്ന എസ് എഫ് ഐ പ്രവര്‍ത്തിയില്‍ ആണ്‍കോയ്മ തന്നെയാണ് പുലര്‍ത്തുന്നതെന്ന വിമര്‍ശനവുമായി തൃത്താല എംഎല്‍എയും കോണ്‍ഗ്രസ് യുവനേതാവുമായ വി ടി ബല്‍റാം. എസ് എഫ് ഐ സംസ്ഥാന ജാഥയോടനുബന്ധിച്ചുള്ള ഒരു ചിത്രം സാക്ഷ്യപ്പെടുത്തിയാണ് ബല്‍റാമിന്റെ വിമര്‍ശനവും പരിഹാസവും. ജാഥയുടെ മുന്‍വശത്തായി ആണ്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ കൈയുയര്‍ത്തി അഭിവാദ്യം ചെയ്തും മുദ്രാവാക്യം വിളിച്ചും നടക്കുമ്പോള്‍ ഇവര്‍ക്ക് മുത്തുക്കുടകള്‍ പിടിച്ച് കസവുസാരിയുടുത്ത് നടക്കുന്ന വനിത പ്രവര്‍ത്തകരാണ് ചിത്രത്തിലുള്ളത്. ഈ പ്രവര്‍ത്തിയെയാണ് ബല്‍റാം പരിഹസിക്കുന്നത്. എസ് എഫ് ഐ ജാഥയ്ക്കും സമ്മേളനത്തിനും ആശംസകള്‍ നേരുന്നതായി പറഞ്ഞുകൊണ്ട് ലിംഗനീതിയടക്കമുള്ള പുരോഗമന വിഷയങ്ങള്‍ സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാകട്ടെ എന്ന പരിഹാസവും ബല്‍റാം ഉയര്‍ത്തുന്നു.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസറ്റ് താഴെ

കയ്യുയര്‍ത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍,അവര്‍ക്ക് മുത്തുക്കുട പിടിച്ച് നല്‍കുന്ന കസവുസാരിയുടുത്ത പെണ്‍ സഖാക്കള്‍. എസ്എഫ്‌ഐ ജാഥക്കും സമ്മേളനത്തിനും ആശംസകള്‍. ലിംഗനീതി അടക്കമുള്ള പുരോഗമന വിഷയങ്ങള്‍ സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാവട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍