UPDATES

ട്രെന്‍ഡിങ്ങ്

മത ചടങ്ങുകളില്ല, സര്‍ക്കാരിന്റെ ആചാരവെടിയില്ല – ഗിരീഷ് കര്‍ണാടിന്റെ താല്‍പര്യപ്രകാരമുള്ള സംസ്‌കാരം ഇങ്ങനെ

ബയ്യപ്പനഹള്ളിയിലുള്ള കൈപ്പള്ളി വൈദ്യുതി ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുക.

പൊതുദര്‍ശനമില്ല, മതപരമായ ചടങ്ങുകളില്ല, വിലാപയാത്രയില്ല, സര്‍ക്കാര്‍ ആദരസൂചകമായി നല്‍കുന്ന ആചാര വെടിയുണ്ടാകില്ല – ഇന്ന് അന്തരിച്ച വിഖ്യാത നാടകകൃത്തും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാടിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ബംഗളൂരുവില്‍ സംസ്‌കരിക്കുന്നത് ഇങ്ങനെയായിരിക്കും. നഗരത്തിലെ ബയ്യപ്പനഹള്ളിയിലുള്ള കൈപ്പള്ളി വൈദ്യുതി ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുക.

വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കിടിലും സ്വന്തം മതനിരപേക്ഷ, പുരോഗമന നിലപാടുകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ട് പൊതുവേദികളില്‍ സജീവമായിരുന്നു ഗിരീഷ് കര്‍ണാട്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുന്ന ദിവസം സംഘടിപ്പിച്ച പരിപാടിയില്‍ സംഘപരിവാറിനെതിരെ വ്യക്തമായ സന്ദേശവുമായി Me too an Urban Naxal എന്ന പ്ലക്കാര്‍ഡും കഴുത്തില്‍ തൂക്കിയാണ്, മൂക്കില്‍ ട്യൂബ് ഘടിപ്പിച്ചിരുന്ന ഗിരീഷ് കര്‍ണാട് എത്തിയത്. ഗൗരി ലങ്കേഷിനെ ലക്ഷ്യമിട്ട ഹിന്ദുത്വ തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലെ ആദ്യ പേരുകാരന്‍ ഗിരീഷ് കര്‍ണാട് ആയിരുന്നു.

ALSO READ: ഗൗരി ലങ്കേഷിന്റെ നെഞ്ച് തുളച്ച ആ വെടിയുണ്ടകള്‍ ഗിരീഷ് കര്‍ണാടിനെയും ഉന്നം വച്ചിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍