UPDATES

ട്രെന്‍ഡിങ്ങ്

ഗോപിനാഥ് മുണ്ടെ മരിച്ചതെങ്ങനെ; വീണ്ടും ചർച്ച സജീവമാവുന്നു

അപകടത്തെ കുറിച്ച് വ്യത്യസ്ഥമായ കഥകളായിരുന്നു അന്ന് ദൃക്സാക്ഷികളും, പോലീസും അദ്ദേഹത്തിന്റെ ഡ്രൈവർ ഉൾ‌പ്പെടെയുള്ള അധികൃതരും നൽകിയത്.

കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾ പിന്നിടുമ്പോഴായിരുന്നു മന്ത്രിസഭയിൽ അംഗമായിരുന്ന ഗോപിനാഥ് മുണ്ടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഇതേ മോദിസർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മുണ്ടെയുടെ മരണം വീണ്ടും വാർത്തകളിൽ നിറയുകയാണ്. 2014ല്‍ ബിജെപി നേതാവായ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെക്കുറിച്ച് അറിഞ്ഞിരുന്നതിനാലാണെന്ന ഹാക്കറുടെ വെളിപ്പെടുത്തലാണ് മരണത്തെ വീണ്ടും ചർച്ചയിൽ ഇടം പിടിപ്പിച്ചത്.

2014 മെയ് 26നാണ് മോദി മന്ത്രി സഭയിൽ ഗ്രാമ വികസന മന്ത്രിയായി 64 കാരനായിരുന്ന ഗോപി നാഥ് മുണ്ടെ സത്യ പ്രതിജ്ഞ ചെയ്യുന്നത്. ക‍ൃത്യം ഒരാഴ്ച കഴിയുന്ന ദിവസത്തിൽ ജൂൺ 3 നുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഡൽഹിയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. മുണ്ടെ സഞ്ചരിച്ചിരുന്നു അംബാസിഡർ കാറിൽ സിഗ്നലിൽ വച്ച് മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. പുലർച്ചെ 6-30 ഓടെയായിരുന്നു അപകടം. പിൻസീറ്റിൽ ഇരുന്നിരുന്ന അദ്ദേഹത്തെ പരിക്കുകളോടെ ഡൽഹി എയിംസിൽ എത്തിക്കുകയും പിറകെ മരിക്കുകയുമായിരുന്നു. വാഹനത്തിലെ ഡ്രൈവറും സഹായികളും തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. എന്നാൽ മരണത്തിനിടയാക്കാവുന്ന തരത്തിൽ മുണ്ടെയ്ക്ക് പരിക്കേറ്റട്ടില്ലായിരുന്നു എന്നായിരുന്നു ഡോക്ടർമാരുടെ ആദ്യ നിഗമനം നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം അപകടത്തെതുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണ്. തലയ്ക്കും നെഞ്ചിവും അന്തരിക ക്ഷതമേറ്റിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, അപകടത്തെ കുറിച്ച് വ്യത്യസ്ഥമായ കഥകളായിരുന്നു അന്ന് ദൃക്സാക്ഷികളും, പോലീസും അദ്ദേഹത്തിന്റെ ഡ്രൈവർ ഉൾ‌പ്പെടെയുള്ള അധികൃതരും നൽകിയത്. അപകടത്തിന് കാരണക്കാരനായ വാഹനത്തിലെ ഡ്രൈവർ ദിവസങ്ങൾക്കകം 30,000 രുപയുടെ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു.

മുണ്ടെയുടെ മരണത്തിന് കാരണമായ അപകടത്തെ കുറിച്ച് അന്നുയർന്ന ചോദ്യങ്ങൾ ഇപ്പോഴും നിലനിക്കുകയാണ്. മുണ്ടെയുടെ ഡ്രൈവറെ സംശയത്തിന്റെ മുനയിൽ നിര്‍ത്തുന്നതായിരുന്നു ഇതിൽ ഭുരിഭാഗവും. ഡ്രൈവർ സിഗ്നൽ ലംഘിച്ച് വാഹനം മുന്നോട്ട് എടുത്തിരുന്നോ?. ഒരാൾ മരിക്കാനിടയായ അപകടം നടന്നിട്ടും കാര്യമായ പരിക്കേൽക്കാതെ ഡ്രൈവർ രക്ഷപ്പെട്ടതെങ്ങനെ?. ഇയാൾക്ക് മതിയായ പ്രവർത്തി പരിജയം ഉണ്ടായിരുന്നില്ലെ?. മന്ത്രിയുടെ യാത്രാ പദ്ധതി ആർക്കെല്ലാം അറിയാമായിരുന്നു എന്നിവയാണ് അന്ന് ഉയർന്ന പ്രധാന ചോദ്യങ്ങൾ. എന്നാൽ‌, മരണത്തിന് മറ്റ് പലമാനങ്ങളും നൽകുന്നതാണ് ഇന്ന് പുറത്ത് വന്ന വെളിപ്പെടുത്തൽ.

മഹാരാഷ്ട്രയിലെ പറളിയിൽ കർഷക കുടുംബത്തിൽ ജനിച്ച മുണ്ടെ കോമേഴ്സിൽ ബിരുദധാരിയാണ്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്കെത്തിയ അദ്ദേഹം അടിയന്തരാവസ്ഥ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഭാരതീയ ജനസംഘം ചുമതലക്കാരനും ആർ.എസ്.എസ് നേതാവായി തിളങ്ങിയ വ്യക്തികൂടിയാണ അദ്ദേഹം. അഞ്ചുതവണ മഹാരാഷ്ട്രാ നിയമസഭയിൽ അംഗമായിരുന്നു. 1992 മുതൽ 95 വരെ മഹാരാഷ്ട്രാ നിയമസഭയിൽ പ്രതിപക്ഷ നേതാവും 95 മുതൽ 99 വരെ സംസ്ഥാന ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു. അന്തരിച്ച ബി.ജെ.പി.നേതാവ് പ്രമോദ് മഹാജന്റെ സഹോദരി പ്രദ്ന്യയാണ് ഭാര്യ. മക്കൾ: പങ്കജ, പ്രീതം, യശശ്രീ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍