UPDATES

ട്രെന്‍ഡിങ്ങ്

‘കൊന്നിട്ടും’ ക്രൂരത തീരുന്നില്ല; യുപിയില്‍ മരിച്ച കുഞ്ഞുങ്ങളെ കൊണ്ടുപോകുവാന്‍ ആംബുലന്‍സ് നല്‍കുന്നില്ല/ വീഡിയോ

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ദുരന്തത്തില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ, മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 66 ആയി

ഉത്തര്‍പ്രദേശിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ദുരന്തത്തില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ, ഓഗസ്റ്റ് നാലു മുതലുള്ള ഒരാഴ്ചക്കാലത്ത് ജീവന്‍ വെടിഞ്ഞ പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 66 ആയി. യുപി സര്‍ക്കാരിന്റെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് കടുത്ത ആരോപണത്തിനിടിയില്‍ മറ്റോരു ദു:ഖരമായ വാര്‍ത്തകളാണ് ഇന്ന് രാവിലെ മുതല്‍ വരുന്നത്.

മരിച്ച കുട്ടികളുടെ മൃതദേഹങ്ങളോടും കടുത്ത അനാദരവാണ് കാണിക്കുന്നതെന്നും ആംബുലന്‍സുകള്‍ അനുവദിക്കാതിനാല്‍ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടു പോകുന്നത് ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ്. ചില രക്ഷിതാക്കള്‍ക്ക് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നടന്നു പോവേണ്ട സാഹചര്യമുണ്ടായി.

Also Read: ഇനിയും കേരളത്തിന് മേല്‍ കുതിര കേറാന്‍ വരരുത്; ആ കുരുന്നുകളുടെ ജീവന് നിങ്ങള്‍ മറുപടി പറയണം

ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സുകള്‍ ലഭിക്കില്ലെന്നാണ് വിശദീകരണം. നിലവില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ അവസ്ഥയും പരിതാപകരമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ആശുപത്രിയില്‍ രോഗികളായ കുട്ടികളും അവര്‍ക്കൊപ്പമുള്ള രക്ഷിതാക്കളും നിലത്താണ് കിടക്കുന്നത്. ഭക്ഷണവും ആവശ്യമായ മരുന്നും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.


മനോരമ ന്യൂസിന്റെ വീഡിയോ

ദുരന്തം സംഭവിച്ചതിനാല്‍ രാജവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ദുരന്തമുണ്ടായ ആശുപത്രിയിലേക്ക് ഓക്സിജന്‍ എത്തികാത്തതാണ് ദുരന്ത കാരണമെന്ന് റിപ്പോര്‍ട്ട്. 68 ലക്ഷം രൂപ ആശുപത്രിയിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന പുഷ്പാ സെയില്‍സിന് നല്‍കാനുണ്ടായിരുന്നു.

10 ലക്ഷം രൂപ വരെ മാത്രമെ കടം നല്‍കാന്‍ വകുപ്പുളളു. എന്നിട്ടും 68 ലക്ഷം രൂപ വരെ കുടിശിക വരുത്തി. പണം അടക്കാത്താതിനാല്‍ ആഗസറ്റ് 1 മുതല്‍ ഓക്സിജന്‍ വിതരണം ചെയ്യുന്നത് നിര്‍ത്തി വെക്കുകയായിരുന്നു ലഖനോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍