UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോളനിവത്കരണത്തിന്റെ ഭാഗമായി വന്ന പേരാണ് ‘കേരള’;’കേരളം’ മതിയെന്ന് സര്‍ക്കാര്‍; പേര് മാറ്റാനുള്ള പ്രമേയം മാറ്റിവച്ചു

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കം സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന പ്രമേയം മാറ്റിവച്ചു. കേരളത്തെ മറ്റ് ഭാഷകളിലേക്ക് എത്തുമ്പോള്‍ ‘കേരള’ എന്നാണ് സംബോന്ധന ചെയ്യുന്നത് അതിനാല്‍ ‘കേരളം’ എന്നാക്കി മാറ്റണമെന്നുള്ളതിനുള്ള പ്രമേയമാണ് നിയമസഭയില്‍ നീട്ടിവച്ചത്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യം ഉയര്‍ന്നതിനാലാണ് പ്രമേയാവതരണം നീട്ടിയത്.

കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് ഇതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. പ്രമേയം അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പേരുമാറ്റണമെന്ന പ്രമേയം ഇന്നലെ അവതരിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

കോളനിവത്കരണത്തിന്റെ ഭാഗമായി വന്ന പേരാണ് ‘കേരള’യെന്നും കേരളത്തിന്റെ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന പേര് ‘കേരളം’ എന്നതാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കം സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഭരണഘടനാ നിയമപ്രകാരം സംസ്ഥാനത്തിന്റെ പേരിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് നിയമനിര്‍മാണം നടത്തേണ്ടത്. ബംഗാളിന്റെ പേര് ‘ബംഗ്ലാ’ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ബംഗാള്‍ നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.

Read: 2019 ലെ സിഎന്‍എന്‍ ട്രാവല്‍ പട്ടികയില്‍ ഇടംപിടിച്ച് കേരളം

2019 ലെ സിഎന്‍എന്‍ ട്രാവല്‍ പട്ടികയില്‍ ഇടംപിടിച്ച് കേരളം

.

Read2020 ആകുമ്പോൾ കേരളത്തില്‍ ഇപ്പോള്‍ വരുന്നതിന്റെ ഇരട്ടി സഞ്ചാരികൾ; പുത്തന്‍ പദ്ധതികളുമായി ടൂറിസം വകുപ്പ്

2020 ആകുമ്പോൾ കേരളത്തില്‍ ഇപ്പോള്‍ വരുന്നതിന്റെ ഇരട്ടി സഞ്ചാരികൾ; പുത്തന്‍ പദ്ധതികളുമായി ടൂറിസം വകുപ്പ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍