UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സര്‍ക്കാര്‍ കോടതിയില്‍

ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്

മുന്‍മന്ത്രി തോമസ് ചാണ്ടിയെ തള്ളി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തോമസ് ചാണ്ടി അനധികൃതമായി ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

രേഖകളില്‍ അവ്യക്തതയുണ്ടെന്ന് തോമസ് ചാണ്ടി ആരോപിച്ചപ്പോള്‍ ആ വിഷയം ജില്ലാ കളക്ടര്‍ മുമ്പാകെ ഉന്നയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പത്ത് ദിവസത്തിനകം എതിര്‍പ്പ് അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ലേക്പാലസിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ വയല്‍ നികത്തിയ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ കളക്ടര്‍ കെ വേണുഗോപാല്‍, മുന്‍ സബ് കളക്ടര്‍ സൗരഭ് ജെയിന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍