UPDATES

സര്‍ക്കാറിന്റെ വികസനപരസ്യങ്ങള്‍ വെറും നുണകള്‍; ഈ വര്‍ഷം മഹാരാഷ്ട്രയില്‍ 2,414 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

നഗരകമ്പോളങ്ങളിലേക്ക് കാര്‍ഷിക ഉല്‍പന്നങ്ങള്‍ അയക്കുന്നത്‌ നിറുത്തിവെച്ചതുള്‍പ്പെടെയുള്ള നിരവധി കര്‍ഷക സമരങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ജൂണില്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ അര്‍ഹരായ കര്‍ഷകരുടെ പട്ടിക ബാങ്കുകള്‍ക്ക് നല്‍കാന്‍ പോലും സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം മഹാരാഷ്ട്രയില്‍ 1020 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി ഔദ്ധ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. 34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ അഞ്ച് മാസം മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സാമ്പത്തിക പരാധീനതകള്‍ മൂലം തുടക്കത്തില്‍ നടപ്പാക്കാന്‍ കഴിയാതിരുന്ന പദ്ധതി ഇപ്പോള്‍ അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ വീണിരിക്കുകയാണെ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 2,414 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതില്‍ 1,020 പേര്‍ ജൂലൈയ്ക്കും ഒക്ടോബറിനും ഇടയിലാണ് ആത്മഹത്യയില്‍ അഭയം നേടിയത്. ഈ നാല് മാസത്തിനിടയില്‍ വിദര്‍ഭ മേഖലയിലെ അമരാവതിയില്‍ മാത്രം 395 പേരാണ് ആത്മഹത്യ ചെയ്തത്. വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ഡിവിഷനില്‍ 179 കര്‍ഷകര്‍ ജീവനൊടുക്കി. കഴിഞ്ഞ പത്തുമാസത്തെ കണക്കെടുക്കുമ്പോഴും 907 ആത്മഹത്യകള്‍ നട അമരാവതി തെയാണ് മുന്നില്‍. ഇക്കാലയളവില്‍ ഔറംഗബാദില്‍ 789 ആത്മഹത്യകളാണ് നടത്. നാല് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത കൊങ്ക മേഖലയിലാണ് ഏറ്റവും കുറവ് ജീവനാശം ഉണ്ടായിട്ടുള്ളത്.

പൂനെ ഡിവിഷനില്‍ 80 ഉം നാഗ്പൂരില്‍ 226ഉം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വികസനത്തെ സംബന്ധിച്ച് കൃത്രിമ കണക്കുകള്‍ കാണിച്ച് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുതെന്ന് ലജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ഡെ ആരോപിച്ചു. വ്യാജ നേട്ടങ്ങളെ കുറിച്ച് പരസ്യങ്ങള്‍ നല്‍കുന്നത് നിറുത്തി കര്‍ഷക ആത്മഹത്യകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെ് അദ്ദേഹം ആവശ്യപ്പെട്ട്. സര്‍ക്കാര്‍ നടപടികള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയാണെ് കര്‍ഷക സംഘടനകളുടെ സ്റ്റിയറിംഗ് കമ്മിറ്റി കവീനര്‍ അജിത് നവാലെ ആരോപിച്ചു. കര്‍ഷകര്‍ക്ക് ഒരു ആശ്വാസവും ലഭിക്കാതിരിക്കുമ്പോഴും വലിയ അവകാശവാദങ്ങളാണ് സര്‍ക്കാര്‍ നിരത്തുതെും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കര്‍ഷകരുടെ ദയനീയവസ്ഥയെ കുറിച്ച് സര്‍ക്കാരിന് ബോധ്യമുള്ളതുകൊണ്ടാണ് അവര്‍ക്ക് ഗുണകരമായ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നാണ് സംസ്ഥാന കൃഷി മന്ത്രി സദാബൗ കോട്ടയുടെ ന്യായീകരണം. നടപടികള്‍ കര്‍ഷകരില്‍ എത്തുമ്പോള്‍ ആത്മഹത്യ നിരക്ക് കുറയുമെന്നാണ് അദ്ദേഹം പറയുന്നത്. നഗരകമ്പോളങ്ങളിലേക്ക് കാര്‍ഷിക ഉല്‍പന്നങ്ങള്‍ അയയ്ക്കുന്നത് നിറുത്തിവെച്ചതുള്‍പ്പെടെയുള്ള നിരവധി കര്‍ഷക സമരങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ജൂണില്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ അര്‍ഹരായ കര്‍ഷകരുടെ പട്ടിക ബാങ്കുകള്‍ക്ക് നല്‍കാന്‍ പോലും സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍