UPDATES

ട്രെന്‍ഡിങ്ങ്

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ ബിജെപിയുടെ ഉപവാസ വേദിയില്‍

അയ്യപ്പന്മാരെ വേട്ടയാടുന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ ബിജെപി നടത്തുന്ന പ്രതിഷേധത്തില്‍ പിന്തുണയര്‍പ്പിച്ചാണ് താന്‍ ഇവിടെയെത്തിയിരിക്കുന്നതെന്ന് ഇമ്മാനുവല്‍ മിലന്‍

സിപിഎമ്മിന്റെ തലമുതിര്‍ന്ന് നേതാവ് എംഎം ലോറന്‍സിന്റെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ ഇമ്മാനുവല്‍ മിലന്‍ ബിജെപിയുടെ ഉപവാസത്തില്‍ പങ്കെടുത്തു. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ഇന്ന് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിലാണ് മിലന്‍ പങ്കെടുത്തിരിക്കുന്നത്.

വഴുതക്കാട് പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തുന്ന ഉപവാസത്തിന്റെ വേദിയിലാണ് മിലന്‍ എത്തിയത്. ശ്രീധരന്‍ പിള്ളയ്ക്കടുക്കല്‍ തന്നെ കസേര നല്‍കി ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.

തന്റെ രാഷ്ട്രീയം തന്റെ തീരുമാനമല്ലേയെന്നാണ് മിലന്‍ ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാണ് ശ്രീധരന്‍ പിള്ളയുടെ ഉപവാസം. മറ്റ് ജില്ലകളില്‍ എസ്പി ഓഫീസുകള്‍ക്ക് മുന്നിലേക്കും മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ സമരപരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മിലന്‍ ഈ വേദിയിലെത്തിയത്.

അയ്യപ്പന്മാരെ വേട്ടയാടുന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ ബിജെപി നടത്തുന്ന പ്രതിഷേധത്തില്‍ പിന്തുണയര്‍പ്പിച്ചാണ് താന്‍ ഇവിടെയെത്തിയിരിക്കുന്നതെന്ന് മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്റെ അപ്പച്ചന്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ്. ഓപ്പണ്‍ സ്‌കൂളിംഗില്‍ പ്ലസ്ടുവിന് പഠിക്കുകയാണ് താനെന്നും രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമുണ്ടെന്നും മിലന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടിയൊന്നും തീരുമാനിച്ചിട്ടില്ല. എന്നാല്‍ മിലന്റെ അമ്മയാണ് ഇവിടെ കൊണ്ടുവിട്ടതെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. എംഎം ലോറന്‍സിന്റെ മകള്‍ നേരിട്ട് വിളിച്ച് പിന്തുണയറിയിച്ചുവെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതുകൊണ്ട് നേരിട്ട് വന്നില്ലെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ ചിന്തിക്കുന്ന ഈ കുട്ടി ഇവിടേക്ക് എത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ ധര്‍മ്മത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചിട്ടാണെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

യെച്ചൂരി-കാരാട്ട്: തിയറി മാത്രം പോര; അനുഭവം മാത്രമായിട്ടും കാര്യമില്ല- അഭിമുഖം/എംഎം ലോറന്‍സ്

ബാക്കി വന്ന ചില രായാക്കന്മാരെ കുറിച്ചുതന്നെ

പാര്‍ട്ടി ശശിക്കൊപ്പമോ? പികെ ശശിയോടൊപ്പം വേദി പങ്കിട്ട മുഖ്യമന്ത്രിയുടെയും എകെ ബാലന്റെയും നടപടിക്കെതിരെ പ്രതിഷേധം

അമിത് ഷായുടെ നാക്കുപിഴ, വി മുരളീധരന്റെ വലിയ പിഴ

വേണമെങ്കില്‍ ജീവത്യാഗം; രാഹുല്‍ ഈശ്വറിനു മാത്രമല്ല ശശി രായാവിനുമുണ്ട് പ്ലാന്‍ എ ബി സികള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍