UPDATES

ട്രെന്‍ഡിങ്ങ്

വിലകെട്ടവന്‍, രാഷ്ട്രീയക്കാരനാക്കി വളര്‍ത്തിയത് ഏറ്റവും വലിയ തെറ്റ്; സിദ്ധരാമയ്യക്കെതിരേ ആഞ്ഞടിച്ച് ദേവഗൗഡ

മുഖ്യമന്ത്രി സ്ഥാനത്തിന് ഒട്ടും യോഗ്യനല്ലാത്തയാളാണ് സിദ്ധരാമയ്യ എന്നും ദേവഗൗഡ

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ജനതാദള്‍(എസ്) നോതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ. തരംതാണവനാണ് സിദ്ധരാമയ്യ എന്നാണ് ദേവഗൗഡ പറഞ്ഞത്. ഒരു രാഷ്ട്രീയക്കാരനായി സിദ്ധരാമയ്യയെ വളര്‍ത്തിക്കൊണ്ടുവന്നത് തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്നും ദേവഗൗഡ പറഞ്ഞു. പാര്‍ട്ടി മീറ്റിംഗിനിടയില്‍ ആയിരുന്നു ദേവഗൗഡ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചത്.

ഫെബ്രുവരി ഏഴിന് ശ്രാവണബലഗോളയില്‍ ഗൗതമേശ്വര ബാഹുബലി ക്ഷേത്രത്തില്‍ നടന്ന മഹാമസ്തകാഭിഷേക ചടങ്ങില്‍ തനിക്ക് സംസാരിക്കാന്‍ ഉള്ള അവസരം നല്‍കാതിരുന്ന നടപടിയാണ് ദേവഗൗഡയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപടി ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്.

മുന്‍പ്രധാനമന്ത്രി, മുഖ്യമന്ത്രി, ലോക്‌സഭാംഗം എന്നീ വിശേഷണങ്ങളൊക്കെ വച്ച് ക്ഷണക്കത്തില്‍ എന്റെയും പേര് അച്ചടിച്ചിരുന്നു. പക്ഷേ എനിക്ക് സംസാരിക്കാനുള്ള അവസരവും തന്നില്ല. അയാളൊരു വിലകെട്ട മുഖ്യമന്ത്രിയാണ്. നിലവാരമില്ലായ്മയുടെ അങ്ങേയറ്റമാണ്. ഈ പാര്‍ട്ടി(ജനതാദള്‍ യു)യിലൂടെയാണ് അയാള്‍ വളര്‍ന്നുവന്നത്; ദേവഗൗഡ പറഞ്ഞു.

അയാളൊരു മുഖ്യമന്ത്രിയാണോ? എത്രനാള്‍ ആ സ്ഥാനത്ത് ഇരിക്കും? നമുക്ക് കാണല്ലോ… കര്‍ണാടകയിലെ ജനങ്ങളോട് ഞാനിപ്പോള്‍ മാപ്പ് ചോദിക്കുകയാണ്, ഇതുപോലൊരു സംസ്‌കാരമില്ലാത്ത രാഷ്ട്രീയക്കാരനെ വളര്‍ത്തി കൊണ്ടു വന്നതില്‍. തരംതാണൊരു മുഖ്യമന്ത്രി ഉണ്ടായതിന്റെ കുറ്റം എനിക്കുമുണ്ട്. ഞാന്‍ ഇപ്പോള്‍ ആവര്‍ത്തിച്ചു പറയുകയാണ്, അയാള്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ഒട്ടും യോഗ്യനല്ല; ദേവഗൗഡ പറഞ്ഞു.

ഒരുകാലത്ത് ജനതാദള്‍ എസ്സില്‍ ദേവഗൗഡയുടെ വിശ്വസ്തനായിരുന്നു സിദ്ധരാമയ്യ. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യക്കാണ് നല്‍കിയിരുന്നത്. പാര്‍ട്ടി നിയമസഭ കക്ഷി നേതൃത്വസ്ഥാനവും സിദ്ധരാമയ്യക്കായിരുന്നു. പിന്നീട് ഗൗഡയുടെ മകന്‍ എച്ച് ഡി കുമാരസ്വാമിയുടെ വരവില്‍ അതൃപ്തനായാണ് സിദ്ധരാമയ്യയും ദേവഗൗഡയും തെറ്റുന്നതും 2005 ല്‍ സിദ്ധരാമയ്യ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍