UPDATES

ട്രെന്‍ഡിങ്ങ്

‘പി ജയരാജനെ വിജയിപ്പിക്കുക’: കല്യാണത്തിന് ബാഡ്ജ് കുത്തി അതിഥികള്‍

ജയരാജന്റെ പഞ്ചായത്തായ കതിരൂരിലെ ഡയമണ്ട് മുക്കിലെ ഒരു കല്യാണ വീട്ടിലാണ് സംഭവം

തെരഞ്ഞെടുപ്പടുത്തതോടെ പല വിധത്തിലുള്ള പ്രചരണങ്ങളും സ്ഥാനാര്‍ത്ഥികളും അണികളും നടത്തുന്നത് പതിവാണ്. ചുവരെഴുത്തുകളുടെയും പോസ്റ്ററുകളുടെയും കാലം കഴിഞ്ഞ് ഇപ്പോഴത് വാട്‌സ്ആപ്പ് വോയിസ് ക്ലിപ്പുകളുടെ രൂപത്തില്‍ വരെ എത്തിനില്‍ക്കുന്നു. വടകര മണ്ഡലത്തില്‍ പി ജയരാജനെ സ്ഥാനാര്‍ത്ഥിയായി ഇന്നലെയാണ് പ്രഖ്യാപിച്ചതെങ്കിലും ഇദ്ദേഹത്തിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌ക്വാഡ് വര്‍ക്ക് ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങളായി.

ഇപ്പോഴിതാ കല്യാണവീട്ടില്‍ വരെയെത്തിയിരിക്കുന്നു അണികളുടെ വോട്ട് അഭ്യര്‍ത്ഥന. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇതൊക്കെ സാധാരണയല്ലേയെന്ന ചോദ്യമുയരാമെങ്കിലും ഇതില്‍ ചെറിയൊരു മാറ്റമുണ്ട്. സ്ഥാനാര്‍ത്ഥിയല്ല പകരം കല്യാണ വീട്ടിലെത്തിയ ഭൂരിഭാഗം അണികളുമാണ് വോട്ടഭ്യര്‍ത്ഥന നടത്തുന്നത്. അതിനായി ഇവര്‍ ‘പി ജയരാജനെ വിജയിപ്പിക്കുക’ എന്നെഴുതിയ അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച ബാഡ്ജും കുത്തിയാണ്.

read more: സിപിഎം ഇന്നസെന്റിന് അരിവാള്‍ ചുറ്റിക നല്‍കിയതിനു പിന്നില്‍

ജയരാജന്റെ പഞ്ചായത്തായ കതിരൂരിലാണ് സംഭവം. കതിരൂര്‍ പഞ്ചായത്തിലെ ഡയമണ്ട് മുക്കിലെ ഒരു കല്യാണ വീട്ടിലാണ് സംഭവം. സിപിഎം ഡയമണ്ട്മുക്ക് ബ്രാഞ്ച് സെക്രട്ടറി ബിജുവിന്റെ വിവാഹമായിരുന്നു ഇന്ന്. വിവാഹത്തിന്റെ വിരുന്ന് ചടങ്ങുകള്‍ ഇന്നലെ നടന്നിരുന്നു. ഈ ചടങ്ങിനെത്തിയ അതിഥികളാണ് ജയരാജന് വോട്ടഭ്യര്‍ത്ഥിക്കുന്ന ബാഡ്ജും കുത്തിയെത്തിയത്. നിയുക്ത സ്ഥാനാര്‍ത്ഥിയായ ജയരാജനും സല്‍ക്കാരത്തിനെത്തിയിരുന്നു. അപ്പോഴാണ് തനിക്ക് വോട്ടഭ്യര്‍ത്ഥിക്കുന്ന അതിഥികളെ കണ്ടതും. ബാഡ്ജ് കുത്തിയ കുട്ടി സഖാക്കള്‍ക്കൊപ്പം ചിത്രമെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയതും. പിന്നീട് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍