UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തില്‍ ഉപമുഖ്യമന്ത്രി നിഥിന്‍ പട്ടേലും പിന്നില്‍

മുഖ്യമന്ത്രി വിജയ് രൂപാനി അല്ലെങ്കില്‍ നിഥിന്‍ പട്ടേല്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇദ്ദേഹം വോട്ട് നിലയില്‍ പിന്നിലേക്ക് പോയിരിക്കുന്നത്

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഗുജറാത്തില്‍ ബിജെപിയുടെ നിലവിലെ ഉപമുഖ്യമന്ത്രി നിഥിന്‍ പട്ടേലും പിന്നില്‍. മുഖ്യമന്ത്രി വിജയ് രൂപാനി അല്ലെങ്കില്‍ നിഥിന്‍ പട്ടേല്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇദ്ദേഹം വോട്ട് നിലയില്‍ പിന്നിലേക്ക് പോയിരിക്കുന്നത്.

രാജ്‌കോട്ട് വെസ്റ്റിലാണ് രൂപാനി മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇന്ദ്രനില്‍ രാജ്യഗുരുവിനെതിരെയാണ് രൂപാനിയുടെ മത്സരം. മെഹ്‌സാന മണ്ഡലത്തിലാണ് നിഥിന്‍ പട്ടേല്‍ മത്സരിക്കുന്നത്. പട്ടിഡാര്‍ സമുദായത്തിന്റെ സംവരണ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമാണ് ഈ മണ്ഡലം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിവാഭായ് പട്ടേല്‍ ആണ് നിഥിന്‍ പട്ടേലിന്റെ എതിരാളി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍