UPDATES

ട്രെന്‍ഡിങ്ങ്

കുട്ടികള്‍ക്ക് നിര്‍ബന്ധിത പാദപൂജ; സംഘപരിവാര്‍ അജണ്ടയുമായി ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് സ്‌കൂള്‍

കസേരയില്‍ ഇരിക്കുന്ന അധ്യപന്റെ കാല്‍ക്കല്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് തൊട്ടു വന്ദിക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

വേദവ്യാസ ജയന്തി- വ്യാസ പൗര്‍ണമിയുടെ ഭാഗമായി തൃശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധിത പാദപൂജ. ‘ഗുരുപൂര്‍ണിമ’ എന്ന പേരില്‍ വെള്ളിയാഴ്ച നടത്തിയ പരിപാടിയിലാണ് വിദ്യാര്‍ഥിനികളെ കൊണ്ട് നിര്‍ബന്ധിത പാദ പൂജ നടത്തിച്ചത്. ഇതിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി എന്ന ട്രസ്റ്റിന്റെ കീഴിലാണ് സിഎന്‍എന്‍ ഗേള്‍സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഒരോ ക്ലാസിലും പ്രത്യേകമായിരുന്നു ഗുരുപൂജ പരിപാടി അരങ്ങേറിയത്. കസേരയില്‍ ഇരിക്കുന്ന അധ്യാപകന്റെ  കാല്‍ക്കല്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് തൊട്ടു വന്ദിക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അതേസമയം, 13 വര്‍ഷമായി ഈ സ്‌കൂളില്‍ നടന്നുവരുന്ന ചടങ്ങാണിതെന്നും ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഇത്തരം മതചടങ്ങുകള്‍ നടത്തരുതെന്ന കര്‍ശനമായ നിര്‍ദ്ദേശമിരിക്കെയാണ് ചടങ്ങ് വര്‍ഷങ്ങളായി തുടരുന്നതാണെന്ന വിശദീകരണമെന്നതും ശ്രദ്ധേയമാണ്. സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം രൂക്ഷമാക്കുകയാണ്. 1262 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് തൃശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ്.

 

‘പുരോഗമന’ കേരളം അറിയാന്‍; ‘പ്രണയരോഗം’ ഇല്ലാതാക്കാനുള്ള ആ 50 സീറ്റും എപ്പോഴേ ബുക്ക് ചെയ്യപ്പെട്ടു!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍