UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയയുടെ വിവാഹം എന്‍ ഐ എ അന്വേഷിക്കേണ്ട; സുപ്രിം കോടതി

വിവാഹം ഹാദിയയുടെ സ്വന്തം ഇഷ്ടപ്രകാരം

ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രിം കോടതി. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതാണ് തീരുമാനം. അതിനാല്‍ എന്‍ ഐ എ വിഷയത്തില്‍ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. മറ്റു കേസുകളും വിവാഹവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഷെഫിന്‍ ജഹാനും ഹാദിയും തമ്മിലുള്ള വിവാഹം നിയമപരമാണോ അല്ലയോ എന്നത് പ്രസക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മറ്റു കാര്യങ്ങളില്‍ അന്വേഷണം തുടരാം. കേസില്‍ ഹാദിയേയും കക്ഷി ചേര്‍ത്ത കോടതി ഫെബ്രുവരി 22 ന് അകം പറയാനുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കണമെന്നും അറിയിച്ചു.

ഹാദിയ: ആര്‍എസ്എസ്, ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ; ഇവരെ നാം എന്തുകൊണ്ട് വിചാരണ ചെയ്യണം

ഹാദിയ ലൗവ് ജിഹാദിന്റെ ഇരയാണെന്നും ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നുമാണ് എന്‍ ഐ എ പറയുന്നത്. നേരത്തെ കേരള ഹൈക്കോടതി ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദ് ചെയ്തിരുന്നു. ഇതിനെതിരേ ഷെഫിന്‍ സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഹാദിയ കേസ് വഴി കേരള ഹൈക്കോടതി പറയുന്നതെന്ത്‌?

ഹിന്ദുത്വയ്ക്കുള്ള ചട്ടുകമല്ല, ഭരണഘടനാ അവകാശങ്ങളുളള ഇന്ത്യന്‍ പൌരയാണ് ഹാദിയ, മൈ ലോര്‍ഡ്‌!

ഹാദിയ കേസ് ലൗവ് ജിഹാദ് ആകുമ്പോള്‍ നീതിന്യായ കോടതികള്‍ ഖാപ് പഞ്ചായത്തുകളാവുകയാണ്; കവിത കൃഷ്ണന്‍ പ്രതികരിക്കുന്നു

ഹാദിയ കേസ് നാള്‍വഴി

ഹാദിയ കേസ് അന്വേഷിക്കുന്നതിന് മുമ്പ് എന്‍ഐഎ പഠിക്കേണ്ട ചില പാശ്ചാത്യ മതപരിവര്‍ത്തന പാഠങ്ങള്‍

ഹാദിയ പഠിക്കട്ടെ, പക്ഷെ അവള്‍ സര്‍വ്വതന്ത്രസ്വതന്ത്രയാണെന്ന പ്രയോഗം ശരിയാണോ, മൈ ലോര്‍ഡ്

ഹാദിയ എന്ന ഇരുപത്തഞ്ചുകാരിയെ കേരള സമൂഹം അടച്ചുപൂട്ടിയിട്ട വര്‍ഷം കൂടിയാണ് 2017

‘സംഘികള്‍ കയറിയിറങ്ങുന്നതിനു കുഴപ്പമില്ല, പക്ഷെ, നാട് ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് പോകണമെങ്കില്‍ കോടതി അനുവാദമോ?’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍