UPDATES

ട്രെന്‍ഡിങ്ങ്

‘ഞാനും ഹാദിയയും ഏത് ഫ്രെയിം കാട്ടിയാണ് കേരളം നമ്പര്‍ വണ്ണെന്ന് പറയേണ്ടത്?’

ഹാദിയായെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍സാണ് ഇങ്ങനെ ചോദിക്കുന്നത്

ഞാനും ഹാദിയയും ഏത് ഫ്രെയിം കാട്ടിയാണ് കേരളം നമ്പര്‍ വണ്ണെന്ന് പറയേണ്ടത്?? ചോദ്യം ഷെഫിന്‍ ജഹാന്‍സിന്റെതാണ്. ഹാദിയായെ വിവാഹം കഴിച്ച ഷഫിന്‍ ജഹാന്‍സ്. ഫെയ്‌സ്ബുക്ക് പേജിലാണ് ഷെഫിന്‍ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്.

കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമാണെന്നു അവകാശപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ പരസ്യം മുന്‍നിര്‍ത്തിയാണ് ഷഫിന്റെ ചോദ്യം. മതം മാറി വിവാഹം കഴിച്ചെന്ന പേരില്‍ ഹാദിയ ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലാണ്. ഷെഫിനുമായുള്ള വിവാഹവും കോടതി റദ്ദ് ചെയ്തിരുന്നു. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.

ഹാദിയ കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ കണ്ടെത്തല്‍ ഗൗരവമേറിയതാണെന്ന് ഇപ്പോള്‍ സുപ്രിം കോടതി പറഞ്ഞിരുന്നു. കേസില്‍ രേഖകള്‍ ഹാജരാക്കാന്‍ ദേശീയ സുരക്ഷ എജന്‍സിയോട് സുപ്രിം കോടതി ആവശ്യപ്പെടുകയും ചെയ്തു. ഹാദിയ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍സ് ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ഹാദിയയുടെ പിതാവ് അശോകനോടും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍