UPDATES

ട്രെന്‍ഡിങ്ങ്

വീട്ടിനകത്ത് ഹാദിയക്ക് കടുത്ത നിയന്ത്രണങ്ങളെന്ന് വനിതാകമ്മീഷന്‍

സ്വന്തം വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുളള അവകാശം ഭരണഘടന ഉറപ്പ് നല്‍കിയിട്ടും ഹാദിയ്ക്ക് അത് നിഷേധിക്കുന്നതായും കമീഷന്‍

 

സ്വന്തം വീട്ടില്‍ ഹാദിയക്ക് കടുത്ത നിയന്ത്രണങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് സംസ്ഥാന വനിത കമീഷന്‍ ചെയര്‍പേഴ്‌സന്‍ എംസി ജോസഫൈന്‍. കൂട്ടുക്കാരുമായി ഇടപ്പഴകുന്നത് വിലക്കിയിരിക്കുകയാണ്. കടുത്ത വിലക്കുകളാണ് ഹാദിയ നേരിടുന്നതെന്ന് ബോദ്ധ്യമായെന്നും ഹാദിയയുടെ വീട് സന്ദര്‍ശിച്ച കമീഷന്‍ പറഞ്ഞു.

സ്വന്തം വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുളള അവകാശം ഭരണഘടന ഉറപ്പ് നല്‍കിയിട്ടും ഹാദിയ്ക്ക് അത് നിഷേധിക്കുന്നതായും കമീഷന്‍ ചൂണ്ടിക്കാട്ടി. കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ വിലക്കുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. ഹാദിയയുടെ വീട്ടില്‍ കണ്ട കാര്യങ്ങളെ സുപ്രീം കോടതിയില്‍ ബോദ്ധ്യപ്പെടുത്തുമെന്നും ജോസഫൈന്‍ പറഞ്ഞു. പിതാവിന്റെ അനുമതിയുണ്ടെങ്കിലെ മകളെ കാണാന്‍ പറ്റൂവെന്നത് ശരിയല്ലെന്നും പ്രായപൂര്‍ത്തിയായ മകളെ കാണുന്നത് വിലക്കുന്നത് അവകാശലംഘനമാണെന്നും അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍