UPDATES

ട്രെന്‍ഡിങ്ങ്

ഹാദിയ ഇന്ന് സേലത്തേക്ക് തിരിക്കും; യാത്ര കനത്ത പൊലിസ് സംരക്ഷണത്തില്‍

ഹാദിയയെ കാണുന്നതിന് കോടതി ആര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഹോസറ്റലിന്‍ പോയി ഹാദിയയെ കാണാന്‍ നിയമോപദേശം തേടുമെന്ന് ഷഫിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അച്ഛന്‍ കെഎം അശോകന്റെ സംരക്ഷണത്തില്‍ നിന്നും ഹാദിയ ഇനി സര്‍ക്കാര്‍ സംരക്ഷണത്തിലേക്ക്. പഠനം പൂര്‍ത്തിയാക്കുന്നതിനായി ഇന്ന് തമിഴ്‌നാട്ടിലെ സേലത്തേക്ക് തിരിക്കും. ഹാദിയ ബിഎച്എംഎസിനു പഠിച്ച സേലത്തെ കോളേജിലാക്കാണ് യാത്ര തിരിക്കുക. മെഡിക്കല്‍ കോളേജിലെ ഹോസറ്റല്‍ സൗകര്യങ്ങള്‍ ശരിയാകുന്ന മുറയ്ക്ക് ഹാദിയ യാത്ര തിരിക്കുമെന്നാണ് അറിയുന്നത്.

മറ്റ് വിദ്യാര്‍ത്ഥികളെ പോലെ ഹാദിയയ്ക്കും കോളേജില്‍ സൗകര്യമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഡീന്‍ വ്യക്തമാക്കിയിരുന്നു. അതെസമയം, ഹാദിയക്ക് പ്രയാസമുണ്ടാക്കാത്തവിധത്തില്‍ സിവില്‍ വേഷത്തില്‍ തമിഴ്‌നാട് പൊലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് തമിഴനാട് പൊലിസ് പറഞ്ഞു. വനിതാപൊലിസിനാണ് സുരക്ഷാചുമതല.

ഹാദിയയെ കാണുന്നതിന് കോടതി ആര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഹോസറ്റലിന്‍ പോയി ഹാദിയയെ കാണാന്‍ നിയമോപദേശം തേടുമെന്ന് ഷഫിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് തന്റെ ഭര്‍ത്താവിനൊപ്പം പോകണമെന്ന് ഹാദിയ പറഞ്ഞിരുന്നുവെങ്കിലും കോടതി അതുസംമ്പന്ധിച്ച് പരാമര്‍ശം നടത്തിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍