നാളെ തന്റെ മകള്‍ക്ക് എന്തും സംഭവിക്കാം, അതുകൂടി കണക്കാക്കി ഒരു തീരുമാനമെടുക്കണമെന്ന് അശോകന്‍
ഹാദിയയുടെ വിവാഹക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന സുപ്രിംകോടതി വിധിക്കെതിരെ അച്ഛന്‍ അശോകന്‍. പ്രായപൂര്‍ത്തിയായെന്നു വച്ച് ഒരാളെ ബോംബ് വച്ച് കൊല്ലണമെന്നുണ്ടോയെന്നാണ് അശോകന്‍ ചോദിച്ചത്.
സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതെന്ന് കോടതി മുമ്പാകെ അറിയിച്ചതാണ്. ഈ സാഹചര്യത്തില്‍ വിവാഹം റദ്ദാക്കണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നാളെ തന്റെ മകള്‍ക്ക് എന്തും സംഭവിക്കാം, അതുകൂടി കണക്കാക്കി ഒരു തീരുമാനമെടുക്കണമെന്ന് അശോകന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പറയാനുള്ള കാര്യങ്ങള്‍ അടുത്തമാസം 22ന് എഴുതി നല്‍കാന്‍ ഹാദിയയോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്റെ നിര്‍ദ്ദേശ പ്രകാരം ഹാദിയയെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ ഹാദിയയുടെ വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ ഹാദിയയെ കക്ഷി ചേര്‍ത്തിരുന്നില്ല. അതിനാല്‍ തന്നെ അവര്‍ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ സാധിച്ചില്ലെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
ഷെഫിന്‍ ജഹാനെതിരെ എന്‍ഐഎ നടത്തുന്ന അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്.