UPDATES

ട്രെന്‍ഡിങ്ങ്

അനുവാദമില്ലാതെ വീട്ടില്‍ കയറി: ഹാദിയയുടെ അച്ഛന്‍ രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസമായി ഹാദിയ സ്വന്തം വീട്ടില്‍ കനത്ത പോലീസ് സുരക്ഷയില്‍ കഴിയുകയാണ്

ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വര്‍ വീട്ടില്‍ അനുവാദമില്ലാതെ പ്രവേശിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛന്‍ അശോകന്‍ പരാതി നല്‍കി. അതീവ സുരക്ഷയില്‍ കഴിയുന്ന ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ പ്രവേശിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് നേരത്തെ അശോകന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസമായി ഹാദിയ സ്വന്തം വീട്ടില്‍ കനത്ത പോലീസ് സുരക്ഷയില്‍ കഴിയുകയാണ്. ഹാദിയയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി വിധിയുണ്ട്. ഇതെല്ലാം രാഹുല്‍ ഈശ്വര്‍ ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഹാദിയയുടെ വീട്ടിലെത്തിയ രാഹുല്‍ അശോകനോടും ഹാദിയയുടെ അമ്മ പൊന്നമ്മയോടും സംസാരിച്ചിരുന്നു. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ലവ് ജിഹാദ് ടേപ്‌സ് എന്ന പേരിലുള്ള വീഡിയോയും രാഹുല്‍ യൂടൂബില്‍ പോസ്റ്റ് ചെയ്തു. കൂടാതെ ഹാദിയ അമ്മയെ മതംമാറ്റാന്‍ ശ്രമിക്കുന്നതായും രാഹുല്‍ ആരോപിക്കുന്നു. രാഹുലും പൊന്നമ്മയും സംസാരിക്കുന്നതിനിടെ ഹാദയയും വീഡിയോയില്‍ വരുന്നുണ്ട്. ഒരു വനിത പോലീസ് ഉദ്യോഗസ്ഥ ഹാദിയയ്ക്ക് സമീപം നില്‍ക്കുന്നതും ഇതില്‍ കാണാം. തന്നെ എന്തിനാണ് ഇങ്ങനെ ഇട്ടിരിക്കുന്നതെന്നും നിസ്‌കരിക്കുമ്പോള്‍ എന്തിനാണ് അച്ഛനും അമ്മയും വഴക്കു പറയുന്നതെന്നും ഹാദിയ ചോദിക്കുന്നുണ്ട്. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ രാഹുല്‍ അനുവദിക്കുന്നില്ല.

വിവാഹമാണോ മതംമാറ്റമാണോ ഏറെ വിഷമിപ്പിച്ചതെന്നാണ് പൊന്നമ്മയോട് രാഹുല്‍ ചോദിക്കുന്നത്. കോടതി വിധി ലംഘിച്ചുള്ള രാഹുലിന്റെ സന്ദര്‍ശനം പോലീസുകാര്‍ കയ്യുംകെട്ടി നോക്കി നിന്നത് വിവാദമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍