UPDATES

വീഡിയോ

താന്‍ സര്‍ക്കാരിന്റെ മകളെന്ന് ഹനാന്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഖാദി ബോര്‍ഡിന്റെ ഓണം ബക്രീദ് ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ഖാദി ഫാഷന്‍ ഷോയില്‍ ഹനാനും പങ്കെടുക്കും. മുഖ്യമന്ത്രി ഹനാന് ചടങ്ങില്‍ പുരസ്‌കാരവും സമ്മാനിക്കും.

പഠനത്തിനിടെ ഉപജീവനത്തിനായി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വിദ്യാര്‍ഥിനി ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജിനൊപ്പമാണ് ഹനാന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

താന്‍ സര്‍ക്കാരിന്റെ മകളാണെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം ഹനാന്റെ പ്രതികരണം. തന്നെ ഇനി ആര്‍ക്കും കൈവെക്കാന്‍ കഴിയില്ല. ഒരാള്‍ക്കും തന്റെ നെറ്റിയിലേക്ക് വെടിയുതിര്‍ക്കാനാകില്ല. എല്ലാ സംരക്ഷണവും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ഹനാന്‍ പറഞ്ഞു. ഖാദി ബോര്‍ഡിന്റെ ഓണം ബക്രീദ് ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ഖാദി ഫാഷന്‍ ഷോയില്‍ ഹനാനും പങ്കെടുക്കും. മുഖ്യമന്ത്രി ഹനാന് ചടങ്ങില്‍ പുരസ്‌കാരവും സമ്മാനിക്കും.

ഹനാന്റെ സന്ദർശന വിവരം  മുഖ്യമന്ത്രിയും ഫെയ്സ്ബൂക് കുറിപ്പിലൂടെ പുറത്തു വിട്ടു. ” ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്.” മുഖ്യമന്ത്രി പറഞ്ഞു.


സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകും ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു. സധൈര്യം മുന്നോട്ടു പോകണം എന്നാശംസിച്ചു കൊണ്ടാണ് പിണറായി വിജയൻ കുറിപ്പിന് വിരാമമിട്ടത്.

ഹനാന്‍ സംസാരിക്കുന്നു: കള്ളിയല്ല, ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നൊരു പെണ്‍കുട്ടി മാത്രമാണ് ഞാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍