UPDATES

ട്രെന്‍ഡിങ്ങ്

ഹര്‍ത്താല്‍ ആഹ്വാനം; സെന്‍കുമാറും ശശികലയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ് എടുക്കുമെന്ന് സര്‍ക്കാര്‍

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആര്‍ എസ് എസ്-ബിജെപി നേതാക്കളടക്കം 13 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി തുടങ്ങിയതായും സര്‍ക്കാര്‍ അറിയിച്ചു

ജനുവരി 3 ന് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരേ കേസ് എടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് കര്‍ശനമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ എസ് എസ്-ബിജെപി നേതാക്കളടക്കം 13 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി തുടങ്ങിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള, കെ പി ശശികല, കെ സുരേന്ദ്രന്‍, കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ കെ സ് രാധാകൃഷ്ണന്‍, മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഹര്‍ത്താലില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും ഇവരുടെ ആഹ്വാനപ്രകാരമാണ് ഹര്‍ത്താല്‍ നടത്തിയതെന്നും അയതിനാല്‍ സുപ്രിം കോടതി ഉത്തരവ് പ്രകാരം ആഹ്വാനം ചെയ്തവരും ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമങ്ങളില്‍ ഉത്തരവാദികളാണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ട് പിടിക്കരുത്, യുവതീപ്രവേശനം പറയാം; നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷണര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍