UPDATES

ട്രെന്‍ഡിങ്ങ്

ബന്‍സാലിയുടെയും ദീപികയുടേയും തല വെട്ടുന്നവര്‍ക്കുള്ള ഇനാം ബിജെപി നേതാവ് ‘വര്‍ധിപ്പിച്ചു’- 10 കോടി

മനോഹര്‍ ലാല്‍ ഖട്ടര്‍ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രി കവിത ജയിനിന്റെ ഭര്‍ത്താവും കൂടിയായ സൂരജ് പാല്‍ അമുവാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

പത്മാവതി സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടേയും ചിത്രത്തില്‍ പത്മാവതിയെ അവതരിപ്പിച്ച ദീപിക പദുക്കോണിന്റെയും തല വെട്ടുന്നവര്‍ക്കുള്ള ഇനാം 10 കോടി രൂപയാക്കി ‘വര്‍ധിപ്പിച്ചു’കൊണ്ട് ബി.ജെ.പി നേതാവിന്റെ വിവാദ പ്രസ്താവന. ബി.ജെ.പിയുടെ ഹരിയാന മീഡിയ കോര്‍ഡിനേറ്ററും മനോഹര്‍ ലാല്‍ ഖട്ടര്‍ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രി കവിത ജയിനിന്റെ ഭര്‍ത്താവും കൂടിയായ സൂരജ് പാല്‍ അമുവാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭീഷണികള്‍ ശക്തമാവുകയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ ഡിസംബര്‍ ഒന്നിന് പ്രഖ്യാപിച്ചിരുന്ന റിലീസ് നീട്ടി വയ്ക്കുകയാണെന്ന് നിര്‍മാതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

രാജ്പുത് കര്‍ണിസേന-സംഘപരിവാര്‍ ഭീഷണി: പത്മാവതിയുടെ റിലീസ് ‘സ്വമേധയാ’ നീട്ടി നിര്‍മാതാക്കള്‍

നേരത്തെ മീററ്റ് സ്വദേശിയായ താക്കുര്‍ അഭിഷേക് സോം എന്നയാള്‍ നേരത്തെ ബന്‍സാലിയുടേയും ദീപികയുടേയും തല വെട്ടുന്നവര്‍ക്ക് അഞ്ചു കോടി രുപ നല്‍കുമെന്ന് പ്രഖ്യാപിച്ചത് ഏറെ വിവാദമായിരുന്നു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന അഖില ഭാരതീയ ക്ഷത്രിയ മഹാസഭയുടെ യോഗത്തില്‍ പങ്കെടുത്തു കൊണ്ടായിരുന്നു അമുവിന്റെ പ്രസ്താവന. “ബന്‍സാലിയുടേയും ദീപികയുടേയും തല വെട്ടുന്നവര്‍ക്ക് അഞ്ചു കോടി രൂപ നല്‍കുമെന്ന സോമിന്റെ പ്രസ്താവനയെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ഇവരുടെ തലയെടുക്കുന്നവര്‍ക്ക് പത്തു കോടി ഞങ്ങള്‍ നല്‍കും. ഒപ്പം അവരുടെ കുടുംബങ്ങളുടെ സംരക്ഷണവും ഏറ്റെടുക്കും”- ചടങ്ങില്‍ അമു സംസാരിച്ചത് ഇങ്ങനെയാണ്.

അമുവിന്റെ പ്രസ്താവനയ്‌ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട് ഹരിയാന ബിജെപി വക്താവ് രമണ്‍ മാലിക് പ്രതികരിച്ചത് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. “അത് തീരുമാനിക്കേണ്ടത് ഹരിയാന ബിജെപി തലവന്‍ സുഭാഷ് ബരാലയാണ്. ഇതിപ്പോള്‍ ഉണ്ടായിട്ടല്ലേയുള്ളൂ. ബരാലയുമായി സംസാരിച്ച ശേഷം വിവരം അറിയിക്കാം”- എന്നായിരുന്നു അത്. അമുവിന്റേത് ഒരു രാജ്പുത് സമുദായാംഗവും ചില സാമൂഹിക സാഹചര്യങ്ങളും മൂലമുള്ള വ്യക്തിപരമായ അഭിപ്രായമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അമുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

പത്മാവതി എന്ന മിത്തിക്കല്‍ സുന്ദരിയാണോ സംഘപരിവാറിന്റെ യഥാര്‍ത്ഥ പ്രശ്നം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍