UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ ഭാര്യ യശോദ ബെന്നിന്റെ നീതിക്കായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം

യശോദ ബെന്നിന്റെ വാര്‍ത്ത പുറത്തു വിട്ട ദൂരദര്‍ശന്റെ മാധ്യമപ്രവര്‍ത്തകനെ ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റിയെന്നാണ് ഈ ഹാഷ് ടാഗില്‍ ഒടുവില്‍ പ്രചരിക്കുന്ന വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന്റെ നീതി തേടി സോഷ്യല്‍ മീഡിയയില്‍ പ്രചരണം. #Justice4JasodaBen എന്ന ഹാഷ് ടാഗ് പ്രചരണമാണ് ട്വിറ്ററില്‍ ആരംഭിച്ചിരിക്കുന്നത്. ട്വിറ്ററിലെ ഇപ്പോഴത്തെ ഒരു ട്രന്‍ഡിംഗ് വിഷയമായി ഇത് മാറിയിട്ടുണ്ട്.

‘യശോദ ബെന്‍ ഇപ്പോളും അംഗീകരിക്കാപ്പെടാന്‍ കാത്തിരിക്കുകയാണ്. നരേന്ദ്ര മോദിയെ അവര്‍ തന്റെ രാമന്‍ എന്നാണ് വിശേഷിപ്പിച്ചത്. അവരുടെ രാമനില്‍ നിന്നും അവര്‍ അതേ സ്‌നേഹവും ആദരവും അര്‍ഹിക്കുന്നില്ലേ’ എന്നാണ് അഭിജീത് ദിപ്‌കെ എന്നയാള്‍ യശോദ ബെന്നിന്റെ ഒരു വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ട് ചോദിക്കുന്നത്. യശോദ ബെന്നിന്റെ വാര്‍ത്ത പുറത്തു വിട്ട ദൂരദര്‍ശന്റെ മാധ്യമപ്രവര്‍ത്തകനെ ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റിയെന്നാണ് ഈ ഹാഷ് ടാഗില്‍ ഒടുവില്‍ പ്രചരിക്കുന്ന വാര്‍ത്ത.

മോദിയുടെയും യശോദയുടെയും ഒരു പഴയ കാല വിവാഹ ചിത്രവും ഈ ഹാഷ് ടാഗിനൊപ്പം പ്രചരിക്കുന്നുണ്ട്. യശോദ ഉപേക്ഷിക്കപ്പെട്ടവളാണെന്നും എന്താണ് അവര്‍ ചെയ്ത തെറ്റെന്നും ചിലര്‍ ചോദിക്കുന്നു. എന്തുകൊണ്ട് പ്രധാനമന്ത്രി അവരെ അംഗീകരിക്കുന്നില്ല. ഈ വയസുകാലത്തെങ്കിലും അവര്‍ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നാണ് മറ്റൊരു പ്രചരണം.

കെ സുരേന്ദ്രനെ ‘പൂട്ടി’ സര്‍ക്കാര്‍; ശബരിമല സന്നിധാനത്തെ ബിജെപി-ആര്‍ എസ് എസ് സമരം പൊളിയുന്നു?

പിണറായിയെ ‘വലിച്ചു താഴെ ഇടാന്‍’ കെല്‍പ്പുള്ള ഒരാള്‍; അവന്‍ വരുമോ?

ശബരിമല: കല്ലുകൊണ്ടുള്ള പ്രതിഷ്ഠയുടെ ബ്രഹ്മചര്യം സ്ത്രീകളെ കണ്ടാല്‍ എങ്ങനെയാണ് ഇല്ലാതാവുക., ഹിന്ദുമതത്തിന്റെ ഏറ്റവും വലിയ ശത്രു ഹിന്ദുത്വം : സ്വാമി അഗ്നിവേശ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍