UPDATES

ട്രെന്‍ഡിങ്ങ്

‘വായമൂടെടാ പി.സി’: സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ശീലമാക്കിയ പി സി ജോർജിന്റെ വാ മൂടി കെട്ടാൻ ഫെയ്‌സ്‌ബുക് ക്യാമ്പയിൻ

പി സി ജോർജിന് വായയിൽ നിന്നും നിർലജ്ജം പുറപ്പെട്ടു കൊണ്ടിരിക്കുന്ന അമേദ്യം സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ കുറച്ച സെല്ലോടേപ്പ് വച്ച് വായ മൂടണം സാറേ

ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം’എന്ന തികച്ചും സ്ത്രീ വിരുദ്ധമായ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പി സി ജോർജിനെതിരെ നവമാധ്യമ പ്രതിഷേധവും, ഹാഷ് ടാഗ് കാമ്പയിനും ആരംഭിച്ചു. പി.സി ജോര്‍ജ്ജിന്റെ വായ മൂടാന്‍ സെല്ലോടേപ്പുകള്‍ അയച്ചു കൊടുത്തുകൊണ്ടാണ് ക്യാമ്പയിന്‍ നടത്തുന്നത്. എന്‍വലപ്പിനു മുകളില്‍ ഹാഷ്ടാഗ് വായ മൂടെടാ പിസി എന്നെഴുതിയാണ് സെല്ലോടാപ്പുകള്‍ അയക്കുക എന്നതാണ് ക്യാമ്പയിൻ ലക്‌ഷ്യം.

പ്രമുഖ നടി ആക്രമിക്കപ്പെട്ട സമയത്തും പി സി ജോർജ് സമാനമായ പ്രസ്താവന നടത്തിയിരുന്നെങ്കിലും ഒരു തരത്തിലുള്ള നടപടികളും നേരിട്ടിരുന്നില്ല. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നായിരുന്നു തുടങ്ങി ഇരയെ തീർത്തും അവഹേളിക്കുന്ന പ്രസ്താവനകൾ ആണ് പി സി ജോർജ് നടത്തിയത്.

കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോര്‍ജ് പറഞ്ഞിരുന്നു.അതേ സമയം തങ്ങള്‍ക്കെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പരാതി കൊടുക്കുമെന്ന് കന്യാസ്ത്രീകള്‍ ഇന്ന് പ്രതികരിച്ചിട്ടുണ്ട്.

ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചിരുന്നു.

പി സി ജോർജിനെതിരെ ആരംഭിച്ച ക്യാമ്പയിനിന്‌ തുടക്കം കുറിച്ച് കൊണ്ട് ആയിഷ മഹ്മൂദ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചതിപ്രകാരം ” പി സി ജോർജിന് വായയിൽ നിന്നും നിർലജ്ജം പുറപ്പെട്ടു കൊണ്ടിരിക്കുന്ന അമേദ്യം സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ കുറച്ച സെല്ലോടേപ്പ് വച്ച് വായ മൂടണം സാറേ. നിങ്ങളുടെ വായ മൂടാൻ ഞങ്ങളുടെ വക ഇന്നാ പിടിച്ചോ ഒരു ടേപ്പ്. #വായമൂടൽ”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍