UPDATES

സോഷ്യൽ വയർ

ഭക്ഷണത്തിന് മതമില്ലെന്ന് വ്യക്തമാക്കിയ സൊമാറ്റോയ്ക്കെതിരെ വിദ്വേഷ പ്രചരണവും അധിക്ഷേപവും

ഓണ്‍ലൈന്‍ റിവ്യൂസില്‍ 75 ശതമാനത്തോളം ആളുകള്‍ സൊമാറ്റോക്കെതിരെ നെഗറ്റീവ് പ്രതികരണമാണ് നടത്തിയിരിക്കുന്നത്.

ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞ സൊമാറ്റോയ്ക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണവും, അധിക്ഷേപവും. ഇതേതുടര്‍ന്ന് സൊമാറ്റോയുടെ റേറ്റിംഗില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഓണ്‍ലൈന്‍ റിവ്യൂസില്‍ 75 ശതമാനത്തോളം ആളുകള്‍ സൊമാറ്റോയ്ക്കെതിരെ നെഗറ്റീവ് പ്രതികരണമാണ് നടത്തിയിരിക്കുന്നത്. സൊമാറ്റോയുടെ റേറ്റിംഗ്‌ പ്ലേസ്റ്റോറില്‍ 1 സ്റ്റാറിലേക്ക് ഇടിഞ്ഞു.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ അമിത് ശുക്ല എന്നയാള്‍ ഭക്ഷണം എത്തിച്ചയാള്‍ ഹിന്ദുവല്ല എന്ന് പറഞ്ഞ് സൊമാറ്റോയുടെ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തിരുന്നു. ‘അവര്‍ ഒരു അഹിന്ദുവിനെയാണ് എന്റെ ഓര്‍ഡറിന് റൈഡറായി വച്ചിരിക്കുന്നത്. കാന്‍സല്‍ ചെയ്താല്‍ റീഫണ്ട് ചെയ്യാന്‍ പറ്റില്ല എന്നും പറയുന്നു.എന്നാല്‍ എനിക്ക് ആവശ്യമില്ലാത്ത ഭക്ഷണം കൈപ്പറ്റാന്‍ നിങ്ങള്‍ക്ക് എന്നെ നിര്‍ബന്ധിക്കാനാകില്ലെന്നും റീഫണ്ട് ചെയ്യണ്ട, ക്യാന്‍സല്‍ ചെയ്താല്‍ മതിയെന്ന് പറഞ്ഞു’- അമിത് ശുക്ല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

‘ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതം’ എന്നായിരുന്നു സൊമാറ്റോ ഇതിന് നല്‍കിയ മറുപടി. ഈ സംഭവത്തിന് ശേഷം അമിത് ശുക്ല തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ അമിത് ശുക്ലയുടെ സുഹൃത്തുക്കാളും ഹൈന്ദവ വാദികളും സൊമാറ്റയ്ക്കെതിരെ തിരിയുകയായിരുന്നു. ഓണ്‍ലൈനില്‍ സൊമാറ്റോയ്ക്കുണ്ടായ ഇടിവ് താല്‍ക്കാലികമാണെന്നാണ് നിരൂപകര്‍ പറയുന്നത്.

സൊമാറ്റോ വില്ലന്‍ സന്ദീപ് ശുക്ല മുന്‍പ് തസ്ലീമ നസ്റിനെയും അധിക്ഷേപിച്ചു; 2013 ലെ അശ്ലീല കമന്‍റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍